മൂന്നാം മുന്നണിക്കില്ലെന്ന് തേജസ്വിയും, കോണ്‍ഗ്രസ് തന്നെ വേണം, 5 പാര്‍ട്ടികള്‍ ഒപ്പം, ഗെയിം മാറുന്നു!!
ദില്ലി: മൂന്നാം മുന്നണി നീക്കത്തിന് വീണ്ടും തിരിച്ചടിയൊരുങ്ങുന്നു. കോണ്‍ഗ്രസിനെ വിട്ട് സഖ്യമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആര്‍ജെഡി. അങ്ങനെയൊരു സഖ്യവും സാധ്യമാകില്ലെന്നാണ് തേജസ്വി യാദവ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി വിരുദ്ധ മുന്നണിക്കായി ഓരോ പാര്‍ട്ടികളായി കോണ്‍ഗ്രസിനെ സമീപിച്ച് വരികയാണ്. കോണ്‍ഗ്രസില്‍ നിന്ന് നേതൃത്വം കൈവിട്ട് പോകുമെന്ന തോന്നല്‍ ഇതോടെ അവസാനിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധി മുന്നണിയിലേക്ക് വരണമെന്ന ആവശ്യവും ഇതോടെ കോണ്‍ഗ്രസിനുള്ളില്‍ സജീവമായിരിക്കുകയാണ്. 2024ലെ മിഷന്റെ വിശദ വിവരങ്ങളിലേക്ക്...
കശ്മീരില്‍ കൊല്ലപ്പെട്ട പോലീസ് ഓഫീസറുടെയും ഭാര്യയുടെയും സംസ്കാര ചടങ്ങ്: ചിത്രങ്ങള്‍ കാണാം

കോണ്‍ഗ്രസ് വേറെ ലെവല്‍
പ്രാദേശിക പാര്‍ട്ടികള്‍ പോലെയല്ല, കോണ്‍ഗ്രസ് എന്നത് ദേശീയ പാര്‍ട്ടിയാണെന്ന് തേജസ്വി യാദവ് പറയുന്നു. പാന്‍ ഇന്ത്യ തലത്തില്‍ നല്ല സ്വാധീനം കോണ്‍ഗ്രസിനുണ്ട്. അവരില്ലാതെ ഒരു സഖ്യവും സാധ്യമല്ല. ഏത് ദേശീയ സഖ്യം വന്നാലും കോണ്‍ഗ്രസ് അതിന്റെ ഭാഗമാകുന്നത് അതിന്റെ വ്യാപ്തി കൊണ്ടാണ്. കോണ്‍ഗ്രസില്ലാതെ ബിജെപിക്കെതിരെ ഒരു സഖ്യവും യാഥാര്‍ത്ഥ്യമാകില്ലെന്നും തേജസ്വി വ്യക്തമാക്കി.

ആ സീറ്റുകളാവണം ടാര്‍ഗറ്റ്
കോണ്‍ഗ്രസ് ബിജെപിയുമായി 200 സീറ്റുകളില്‍ നേരിട്ട് പോരാട്ടം നടത്തുന്നുണ്ട്. ഈ സീറ്റുകളില്‍ വിജയിക്കാനാവണം കോണ്‍ഗ്രസ് ശ്രമിക്കേണ്ടത്. ബാക്കിയുള്ള മണ്ഡലങ്ങളില്‍ പ്രാദേശിക പാര്‍ട്ടികള്‍ ബിജെപിയെ നേരിടും. അതാണ് കോണ്‍ഗ്രസ് ചെയ്യേണ്ട കാര്യമെന്ന് തേജസ്വി പറഞ്ഞു. മൂന്നാം മുന്നണിയെന്ന പേരില്‍ ശരത് പവാറിന്റെ വീട്ടില്‍ നടന്ന യോഗത്തില്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും തേജസ്വി വ്യക്തമാക്കി. അതേസമയം ആര്‍ജെഡി പവാറിന്റെ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

എല്ലാവരും വരണം
പരസ്പരം യോജിക്കാന്‍ പറ്റുന്ന പാര്‍ട്ടികള്‍ ഒരു സഖ്യമുണ്ടാക്കി, ഈ സര്‍ക്കാരിനെതിരെ അണിനിരക്കണം. 2014ല്‍ തന്നെ തന്റെ പിതാവ് ലാലു പ്രസാദ് യാദവ് ബിജെപിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയതാണ്. ഈ തിരഞ്ഞെടുപ്പ് രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമോ വിഭജിക്കപ്പെടുമോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണെന്ന് അദ്ദേഹം പഞ്ഞിരുന്നു. ഇന്ന് രാജ്യത്തെ പാര്‍ട്ടികളും പൗരന്മാരും അത് കൂടുതല്‍ മനസ്സിലാക്കുന്നുണ്ടാവുമെന്നും തേജസ്വി വ്യക്തമാക്കി.

കോണ്‍ഗ്രസ് സഖ്യമാകുന്നു?
കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍ പ്രതിപക്ഷ കക്ഷികള്‍ അവര്‍ക്ക് ചുറ്റും വരികയാണ്. ശിവസേന, എന്‍സിപി, ആര്‍ജെഡി, ഡിഎംകെ, ഇടതുപാര്‍ട്ടികള്‍, എന്നിവര്‍ കോണ്‍ഗ്രസിനൊപ്പമാണ്. ഇനി ഒപ്പം കൂട്ടാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് തൃണമൂല്‍ കോണ്‍ഗ്രസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, ജെഎംഎം, സമാജ് വാദി പാര്‍ട്ടി, എന്നിവരെയാണ് കോണ്‍ഗ്രസ് ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്നത്. ഇതിനുള്ള സഹായം ശരത് പവാറില്‍ നിന്നുണ്ടാവും.

വീണ്ടും ശിവസേന
ശിവസേന ഒരിക്കല്‍ കൂടി കോണ്‍ഗ്രസിനെ പിന്തുണച്ചിരിക്കുകയാണ്. കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം പൂര്‍ണമാകില്ലെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് തുറന്ന് പറഞ്ഞിരിക്കുന്നത്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒന്നിപ്പിക്കാനുള്ള നീക്കം ദേശീയ തലത്തിലുണ്ടെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. കോണ്‍ഗ്രസ് നിര്‍ണായക റോള്‍ വഹിക്കണമെന്നും റാവത്ത് വ്യക്തമാക്കി. അതേസമയം പവാര്‍ കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയ്ക്കുള്ള ശ്രമവും ആരംഭിച്ചെന്നാണ് സൂചന.

രാഹുല്‍ അങ്കത്തിന്
രാഹുലിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാണിക്കാന്‍ തല്ക്കാലം കോണ്‍ഗ്രസ് ആലോചിക്കുന്നില്ല. പക്ഷേ സഖ്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ രാഹുലിന് സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. യുപിഎ ശക്തമാക്കാനാണ് ആലോചന. അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഉണ്ടാവില്ല. ആ റോള്‍ ശരത് പവാറിന് തന്നെ ലഭിക്കാനാണ് സാധ്യത. കേരളം, രാജസ്ഥാന്, മധ്യപ്രദേശ്, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, ഛത്തീസ്ഗഡ് എന്നിവ 2024ല്‍ നേട്ടമുണ്ടാക്കുമെന്ന് രാഹുല്‍ കരുതുന്ന സംസ്ഥാനങ്ങളാണ്.

തേജസ്വി പുതിയ അങ്കത്തിന്
2024 ലക്ഷ്യമിട്ട് പ്രതിപക്ഷത്തെ വിപുലീകരിക്കാന്‍ തേജസ്വിക്ക് പ്ലാനുണ്ട്.ഇതിനൊപ്പം കോണ്‍ഗ്രസുമുണ്ട്. കൂടെ നില്‍ക്കുന്നവരെ തകര്‍ത്ത പാരമ്പര്യമാണ് ബിജെപിക്കുള്ളതെന്ന് തേജസ്വി ചിരാഗ് പാസ്വാനെ ഓര്‍മിപ്പിച്ചു. എല്‍ജെപിക്ക് ഒരു സീറ്റും ഇല്ലാതിരുന്ന സമയത്തും, രാംവിലാസ് പാസ്വാനെ രാജ്യസഭയിലേക്ക് അയച്ചത് ആര്‍ജെഡിയാണെന്നും തേജസ്വി പറഞ്ഞു. രാംവിലാസ് പാസ്വാന്റെ ജന്മ ദിനം ആഘോഷിക്കാനാണ് ആര്‍ജെഡി തീരുമാനിച്ചത്. ഇത്രയൊക്കെ ബിജെപി എല്‍ജെപിക്ക് വേണ്ടി ചെയ്തിട്ടില്ല. ചിരാഗ് വരേണ്ടത് മഹാസഖ്യത്തിലേക്കാണെന്നും തേജസ്വി പറഞ്ഞു. ജൂലായ് അഞ്ചിന് എന്‍ഡിഎ സഖ്യം ചിരാഗ് വിടാനാണ് സാധ്യത.
നാടനായി ഹോട്ട് ലുക്കിൽ പേർളി; സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് ഫൊട്ടോഷൂട്ട്
Recommended Video
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications