Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത്തവണ ബിആർഎസ് ശരിക്കും വിയർക്കും: പിന്തുണ കോണ്‍ഗ്രസിനെന്ന് മുസ്‌ലിം ജെഎസി കമ്മിറ്റി

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് പിന്തുണ നൽകാൻ തീരുമാനിച്ച് തെലങ്കാന മുസ്ലീം സംഘടനകളുടെ ജോയിന്റ് ആക്ഷൻ കമ്മിറ്റി. ഹൈദരാബാദിൽ ചേർന്ന മുസ്‌ലിം ജെഎസി സംസ്ഥാന കമ്മിറ്റിയുടെയും ജില്ലാ കമ്മിറ്റിയുടെയും തലവന്മാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ന്യൂനപക്ഷ സംഘടനയുടെ തെലങ്കാനയിലെ ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി (ബി ആർ എസ്) സർക്കാരിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എല്ലാ മുസ്ലീങ്ങളും പ്രാദേശികമായി കോൺഗ്രസിനോട് ചായ്‌വ് കാണിക്കുന്നുവെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അവരെ പിന്തുണയ്ക്കുന്നത് വിവേകത്തോടെയാണെന്നും ഭൂരിപക്ഷ ജില്ലകളിലെ നേതാക്കൾ അഭിപ്രായം പ്രകടിപ്പിച്ചതായി സംഘടന പ്രസ്താവനയിൽ പറയുന്നു. മുസ്ലീം ജെ എ സി ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും ആരോപണമുണ്ട്.

congress

"തെരഞ്ഞെടുപ്പിനായി പുറത്തിറക്കിയ ബി ആർ എസ് പ്രകടനപത്രിക മുസ്ലീം ജെ എ സി ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു. ഒരു ആവശ്യങ്ങളും അവർ ശ്രദ്ധിച്ചില്ല" പ്രസ്താവന കൂട്ടിച്ചേർത്തു. "സംസ്ഥാനത്തെ എല്ലാ മുസ്ലീങ്ങളും ഒരു തീരുമാനം എടുക്കാനും കോൺഗ്രസിന് ഒരുമിച്ച് വോട്ട് ചെയ്യാനും അവരുടെ വോട്ടിന്റെ ശക്തി കാണിക്കാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു," പ്രസ്താവനയിൽ പറയുന്നു

"ബി ജെ പി വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നത് ഇന്ത്യൻ ഭരണഘടനയുടെ അഖണ്ഡതയ്ക്ക് കാര്യമായ ഭീഷണി ഉയർത്തുന്നുവെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു" എന്നും ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് പ്രസ്താവന ആരോപിക്കുന്നു. 2024 മെയ് മാസത്തിൽ നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലീം ജെഎസിയുടെ നിലപാട് കോൺഗ്രസ് സർക്കാർ മുസ്ലീം സമുദായത്തോടുള്ള പ്രതിബദ്ധതകൾ നിറവേറ്റുന്നതിലും അതിന്റെ കെട്ടുറപ്പ് പ്രകടിപ്പിക്കുന്നതിന്റേയും അടിസ്ഥാനത്തിലായിരിക്കുമെന്നും സംഘടന പറയുന്നു.

അതേസമയം, സംസ്ഥാനത്ത് കോണ്‍ഗ്രസിനെതിരായി പ്രചരണം നടത്താനായി ബി എസ് പി അധ്യക്ഷ മായാവാതിയും തെലങ്കാനയിലെത്തി. ഭരണഘടനാ ശില്പിയായ അംബേദ്കറിന് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്ന നല്‍കാന്‍ അദ്ദേഹത്തിന്റെ അനുയായികള്‍ നിരന്തരം ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് ഇത് നിരാകരിച്ചുവെന്ന് സൂര്യപ്പേട്ടില്‍ തിരഞ്ഞെടുപ്പ് റാലി നടത്തിക്കൊണ്ട് മായാവതി പറഞ്ഞു.

ബിഎസ്പിയുടെ ശ്രമഫലമായി കേന്ദ്രത്തിലെ വിപി സിംഗ് സർക്കാരാണ് അംബേദ്കറിന് ഭാരത് രത്ന അവാർഡ് നല്‍കിയത്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പ്രകാരമുള്ള സംവരണം കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ് ഭരണകാലത്തല്ല നമുക്ക് ലഭിച്ചതെന്നും വിപി സിംഗ് സർക്കാരിന്റെ കാലത്ത് ബിഎസ്പിയുടെ ശ്രമഫലമായിട്ടാണെന്നും ഒബിസി വിഭാഗത്തിൽപ്പെട്ടവരും അറിയണമെന്നും അവർ പറഞ്ഞു. തെലങ്കാനയിലെ ബിഎസ്പിയെ പിന്തുണയ്ക്കാൻ വോട്ടർമാരോട് അഭ്യർത്ഥിച്ച മായാവതി, പൊള്ളയായ സംസാരത്തേക്കാൾ പ്രവർത്തനത്തിലാണ് തന്റെ പാർട്ടി വിശ്വസിക്കുന്നതെന്നും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+