ദളിത് യുവാക്കളെ ബിജെപി നേതാവ് ചെളിയില്‍ മുക്കി; പണി കിട്ടിയത് അനുയായി വഴി, ഒടുവില്‍ മുങ്ങി
ഹൈദരാബാദ്: അനധികൃത ഖനനം ചോദ്യം ചെയ്ത ദളിത് യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെളിയില്‍ മുക്കുകയും ചെയ്ത ബിജെപി നേതാവിനെതിരേ പോലീസ് കേസെടുത്തു. ബിജെപി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം ഭാരതി റെഡ്ഡിക്കെതിരേയാണ് തെലങ്കാനയിലെ നിസാമാബാദ് പോലീസ് കേസെടുത്തത്.
ദളിത് സംഘടനാ നേതാവ് മണിക്കോള ഗംഗാധരന്റെ പരാതിയിലാണ് പോലീസ് നടപടി. കോന്ദ്ര ലക്ഷ്മണ്, രാജേശ്വര് എന്നിവര്‍ക്കാണ് ഭാരത് റെഡ്ഡിയുടെ മര്‍ദ്ദനമേറ്റത്. സപ്തംബറിലാണ് സംഭവം നടന്നതെങ്കിലും റെഡ്ഡിയുടെ അനുയായിയായ ബിജെപി പ്രവര്ത്തകന് മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് വിവാദമായത്.

അഭംഗപട്ടണത്ത് സര്‍ക്കാര്‍ അനുമതിയില്ലാതെ ഖനനം നടത്തിയത് ചോദ്യം ചെയ്യുകയായിരുന്നു ലക്ഷ്മണും രാജേശ്വറും. ഇവരെ രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിച്ച റെഡ്ഡി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്നും അരിശം തീര്‍ന്നില്ല. പിന്നീട് ചെളിവെള്ളത്തില്‍ മുങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.
ചെളിക്കുളത്തില് ഏറെ നേരം നിര്‍ത്തിയ ശേഷമാണ് മുങ്ങാന്‍ ആവശ്യപ്പെട്ടത്. ഉപദ്രവിക്കരുതെന്ന് ഇരുവരും അപേക്ഷിച്ചെങ്കിലും റെഡ്ഡി ചെവിക്കൊണ്ടില്ല. പരാതി നല്കിയാല് ഇല്ലാതാക്കുമെന്ന് റെഡ്ഡി ഇരുവരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
മര്ദ്ദനമേല്ക്കുമ്പോള് യുവാക്കള്‍ മുട്ടുകുത്തിയും കൈകൂപ്പിയും നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. അതേസമയം, ബലം പ്രയോഗിച്ച് വെള്ളത്തില്‍ ഇറക്കിയപ്പോഴും ഒരു യുവാവ് താങ്കള്‍ നിയമവിരുദ്ധമായാണ് ഖനനം നടത്തുന്നതെന്ന് പറയുന്നതും വീഡിയോയിലുണ്ട്.
സംഭവത്തിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. റെഡ്ഡിയുടെ അനുയായികള്‍ സംഭവം വീഡിയോയില്‍ പകര്‍ത്തിയിരുന്നു. മാത്രമല്ല, ഈ സമയം മറ്റാരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നുമില്ല. നിസാമാബാദ് പോലീസ് കേസെടുത്തതോടെ റെഡ്ഡി ഒളിവില്‍ പോയി. ഇയാളെ ഉടന്‍ പിടിക്കുമെന്ന് പോലീസ് അറിയിച്ചു.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications