കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമ്യം കിട്ടിയ പിന്നാലെ ബിജെപി എംഎല്‍എ വീണ്ടും അറസ്റ്റില്‍; പ്രവാചക നിന്ദയ്ക്ക് ശേഷം പുതിയ വീഡിയോ

Google Oneindia Malayalam News

ഹൈദരാബാദ്: മുഹമ്മദ് നബിയെ അവഹേളിച്ച കേസില്‍ ജാമ്യം ലഭിച്ച പിന്നാലെ ബിജെപി എംഎല്‍എ രാജാ സിങ് വീണ്ടും അറസ്്റ്റില്‍. പുതിയ വീഡിയോയില്‍ പ്രകോപനപരമായി സംസാരിച്ചതാണ് അറസ്റ്റിന് കാരണം. ജാമ്യ വ്യവസ്ഥ രാജ സിങ് ലംഘിച്ചുവെന്ന് പോലീസ് പറയുന്നു. പ്രവാചകനെ നിന്ദിച്ച കേസില്‍ രാജ സിങിന് ജാമ്യം ലഭിച്ചതിനെതിരെ പ്രതിഷേധം നിലനില്‍ക്കെയാണ് വീണ്ടും അറസ്റ്റ് എന്നതും എടുത്തുപറയേണ്ടതാണ്.

രാജ സിങിനെതിരെ നേരത്തെ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ വര്‍ഷം ഏപ്രിലിലും മെയ് മാസത്തിലുമായിരുന്നു ഈ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ പകല്‍ 11 മണിക്ക് ഈ കേസുകളില്‍ പോലീസ് നോട്ടീസ് നല്‍കി. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. സര്‍ക്കാര്‍ രാഷ്ട്രീയ പ്രതികരാം തീര്‍ക്കുകയാണ് എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

r

തന്റെ യുട്യൂബ് ചാനലിലെ വീഡിയോയിലെ അപകീര്‍ത്തി കമന്റുകളുടെ പേരിലാണ് രാജസിങിനെതിരെ ഫെബ്രുവരിയില്‍ കേസെടുത്തത്. ശോഭ യാത്രയ്ക്കിടെ പ്രകോപനപരമായി സംസാരിച്ചതാണ് ഏപ്രിലില്‍ കേസെടുക്കാന്‍ കാരണം. മറ്റു മതസ്ഥര്‍ക്കിടയില്‍ വിദ്വേഷം പരത്തുന്ന തരത്തില്‍ പ്രസംഗിച്ചുവെന്നാണ് ആരോപണം.

ബിജെപി രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കുകയാണെന്ന് മജ്‌ലിസ് പാര്‍ട്ടി നേതാവ് വാരിസ് പത്താന്‍ കുറ്റപ്പെടുത്തി. ഇപ്പോള്‍ രാജ്യത്ത് എന്താണ് ദിവസവും നടക്കുന്നത് എന്ന് നോക്കൂ. പ്രവാചകനെതിരെ മോശമായി സംസാരിച്ചതിന് രാജ സിങ് അറസ്റ്റിലയാി. മണിക്കൂറുകള്‍ക്കകം കോടതി ജാമ്യം നല്‍കി. ഇത്തരം വ്യക്തികളെ എന്തുകൊണ്ട് ജയിലിലടയ്ക്കുന്നില്ലെന്നും പത്താന്‍ ചോദിച്ചു.

ബില്‍ക്കീസ് ബാനു കേസില്‍ പൊട്ടിത്തെറിച്ച് നടി ഖുശ്ബു; ബിജെപിയില്‍ നിന്ന് ആദ്യം... മൗനം പാലിച്ച് പാര്‍ട്ടിബില്‍ക്കീസ് ബാനു കേസില്‍ പൊട്ടിത്തെറിച്ച് നടി ഖുശ്ബു; ബിജെപിയില്‍ നിന്ന് ആദ്യം... മൗനം പാലിച്ച് പാര്‍ട്ടി

ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ വീഡിയോയില്‍ അസദുദ്ദീന്‍ ഉവൈസിയെയും പോലീസിനെയും പരിഹസിക്കുകയാണ് രാജ സിങ്. ഉവൈസിയുടെ പാവകളായി പ്രവര്‍ത്തിക്കുകയാണ് പോലീസ്. ഹൈദരാബാദ് എംപിയാണ് ഉവൈസി. ഇദ്ദേഹത്തിന്റെ അനുയായികള്‍ കല്ലെറിയുകയും അക്രമം കാണിക്കുകയും ചെയ്യുന്നു. കേസുമില്ല അറസ്റ്റുമില്ല. മന്ത്രിമാരായ കെടി രാമറാവുവും മെഹ്മൂദ് അലിയുമാണ് തെലങ്കാനയിലെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം...

രാമറാവു മതവിശ്വാസിയല്ല. ഉവൈസിക്കൊപ്പം ചേര്‍ന്ന് അദ്ദേഹം മുസ്ലിം വോട്ട് ബാങ്കിന് വേണ്ടിയാണ് എല്ലാം ചെയ്യുന്നത്. തെലങ്കാനയിലെ വര്‍ഗീയ സംഘര്‍ഷാവസ്ഥയ്ക്ക് കാരണം അറിയുമോ. ഹാസ്യാവതാരകന്‍ മുനവ്വര്‍ ഫാറൂഖിയാണ്. മൂന്ന് മാസം മുമ്പ് അദ്ദേഹത്തിന്റെ ഷോ റദ്ദാക്കിയിരുന്നു. പിന്നീട് രാമറാവു അദ്ദേഹത്തെ വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു. പോലീസ് സംരക്ഷണവും നല്‍കി. പ്രതിഷേധിച്ച ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 5000ത്തോളം പോലീസുകാരെ വിന്യസിച്ചു. ശേഷം മുനവ്വര്‍ ഫാറൂഖിയുടെ ഷോ നടത്തി....

ഞങ്ങളുടെ ദൈവങ്ങളെ കളിയാക്കാന്‍ ഫാറൂഖിക്ക് രാമറാവു അഴസരം ഒരുക്കി. രാമഭക്തരെ വേദിക്ക് പുറത്ത് മര്‍ദ്ദിക്കുകയും ചെയ്തു. പരിപാടി റദ്ദാക്കിയാല്‍ ബിജെപി നേട്ടം കൊയ്യുമെന്നാണ് രാമറാവു കരുതിയത്. ഞാന്‍ ഒരു മതത്തെയും കുറ്റപ്പെടുത്തിയിട്ടില്ല. വ്യക്തികളെ മാത്രമാണ് പറഞ്ഞതെന്നും രാജ സിങ് വീഡിയോയില്‍ പറയുന്നു. ഈ വീഡിയോ പുറത്തിറക്കിയ പിന്നാലെയാണ് രാജ സിങിനെ വീണ്ടും അറസ്റ്റ് ചെയ്തത്. അതേസമയം, പഴയ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. അതല്ല, ജാമ്യ വ്യവസ്ഥ ലംഘിച്ച് സംസാരിച്ചതാണ് കാരണമെന്നും പറയപ്പെടുന്നു.

English summary
Telangana BJP MLA Raja Singh Again Arrested After Gets Bail in Prophet Mohammed Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X