Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലങ്കാനയില്‍ ഓപ്പറേഷന്‍ ലോട്ടസ് വീണ്ടും; ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ്, മുതിര്‍ന്ന നേതാക്കള്‍ ബിജെപിയില്‍

ഹൈദരാബദ്: തെലങ്കാനയില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് ബി ജെ പിയുടെ അപ്രതീക്ഷിത നീക്കം. രണ്ട് മുന്‍ എം എല്‍ എമാര്‍ അടക്കം നാല് സംസ്ഥാന നേതാക്കളെ കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തി മാറ്റാനൊരുങ്ങുകയാണ് ബി ജെ പി. മുന്‍ എം എല്‍ എമാരായ അകുല രാജേന്ദര്‍, മഗം രംഗ റെഡ്ഡി, ജില്ലാ സെന്‍ട്രല്‍ കോഓപ്പറേറ്റീവ് ബാങ്ക് (ഡി സി സി ബി) മുന്‍ ചെയര്‍മാന്‍മാരായ എം ജയ്പാല്‍ റെഡ്ഡി, ലക്ഷ്മ റെഡ്ഡി എന്നിവര്‍ ബി ജെ പിയില്‍ ചേരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ജൂലൈ 29 ന് ഖമ്മത്ത് നടക്കുന്ന പൊതുയോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ നാല് പേരും ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം സ്വീകരിക്കും. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില്‍ ഇടവേളക്ക് ശേഷം ഓപ്പറേഷന്‍ ലൗട്ട്‌സ് പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ് എന്ന വ്യക്തമായ സൂചനയാണ് ഇത് വഴി പാര്‍ട്ടി നല്‍കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

BJP

മല്‍കാജ്ഗിരി നിയമസഭാ മണ്ഡലത്തിലെ മുന്‍ എം എല്‍ എയായിരുന്നു അകുല രാജേന്ദര്‍. അവിഭക്ത ആന്ധ്രാപ്രദേശിലെ മുന്‍ മുഖ്യമന്ത്രി എന്‍ കിരണ്‍ കുമാര്‍ റെഡ്ഡിയുടെ അനുയായിയായ രംഗറെഡ്ഡിയ്ക്കൊപ്പം അദ്ദേഹം ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് ഡി കെ അരുണ, തെലങ്കാന അധ്യക്ഷന്‍ ജി കിഷന്‍ റെഡ്ഡി എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും പാര്‍ട്ടിയിലെ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.

സഹീറാബാദില്‍ നിന്നുള്ള എം പിയായിരുന്ന ബാഗ റെഡ്ഡിയുടെ മകനാണ് ജയ്പാല്‍ റെഡ്ഡി. ബി ജെ പിയിലെത്തുന്ന നാല് നേതാക്കള്‍ക്കും പാര്‍ട്ടി വരാനിരിക്കുന്ന ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് വിവരം. അകുല രാജേന്ദറിനെ മല്‍കാജ്ഗിരി നിയമസഭാ മണ്ഡലത്തിലോ ലോക്‌സഭാ മണ്ഡലത്തിലോ മത്സരിപ്പിച്ചേക്കും എന്നാണ് വിവരം.

സഹീറാബാദ് ലോക്‌സഭാ സീറ്റാണ് ജയ്പാല്‍ റെഡ്ഡിക്ക് മുന്നിലുള്ള വാഗ്ദാനം. തണ്ടൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാനായിരിക്കും ലക്ഷ്മ റെഡ്ഡിക്ക് ടിക്കറ്റ് നല്‍കുക. വിവിധ പാര്‍ട്ടികളില്‍ നിന്ന് വന്നവര്‍ക്ക് ജൂലൈ 29 ന് തെലങ്കാന സന്ദര്‍ശിക്കുന്ന അമിത് ഷായുമായി കൂടിക്കാഴ്ച സംഘടിപ്പിക്കാന്‍ ബി ജെ പി സംസ്ഥാന നേതൃത്വം ഒരുങ്ങുകയാണ്. യോഗത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അമിത് ഷാ അവലോകനം ചെയ്യും.

ദക്ഷിണേന്ത്യ പിടിക്കാനുള്ള ബി ജെ പി തന്ത്രത്തിലെ ആദ്യ സംസ്ഥാനമാണ് തെലങ്കാന. തെലങ്കാന കേന്ദ്രീകരിച്ച് ഒരു വര്‍ഷം മുന്‍പ് തന്നെ ബി ജെ പി ദേശീയ നേതൃത്വം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്തും ബി ജെ പിക്ക് സര്‍ക്കാരില്ല. ആകെയുണ്ടായിരുന്ന കര്‍ണാടക കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നഷ്ടമായി. ഈ സാഹചര്യത്തില്‍ തെലങ്കാന പിടിക്കാന്‍ ഭഗീരഥ യത്‌നത്തിലാണ് ബി ജെ പി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+