Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം കര്‍ണാടക, ഇപ്പോള്‍ തെലങ്കാന; ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് കാലുറപ്പിക്കുമ്പോള്‍

ഹൈദരാബാദ്: വോട്ടെണ്ണല്‍ ആരംഭിച്ച് മൂന്ന് മണിക്കൂറിന് ശേഷവും ലീഡ് നിലയില്‍ വ്യക്തമായ ആധിപത്യം തുടരാനായതോടെ തെലങ്കാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും എന്ന് ഉറപ്പായി. ഇതോടെ സംസ്ഥാന രൂപീകരണത്തിന് ശേഷം ഇതാദ്യമായി ബി ആര്‍ എസ് (പഴയ ടി ആര്‍ എസ്) അല്ലാത്ത ഒരു കക്ഷി സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണ്. കോണ്‍ഗ്രസിന് തെലങ്കാനയിലെ വിജയം നല്‍കുന്ന ഊര്‍ജം ചെറുതല്ല.

2014 ല്‍ 19 സീറ്റും 2018 ല്‍ 21 സീറ്റും നേടിയ കോണ്‍ഗ്രസ് ഏറ്റവും പുതിയ ലീഡ് നില അനുസരിച്ച് കേവല ഭൂരിപക്ഷം പിന്നിട്ടിരിക്കുകയാണ്. വോട്ടെണ്ണലിന്റെ അവസാനം വരെ കോണ്‍ഗ്രസിന് അതിന്റെ ലീഡ് നിലനിര്‍ത്താനും സംസ്ഥാനത്ത് വിജയിക്കാന്‍ കഴിയാനും കഴിഞ്ഞാല്‍ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് സമ്മാനിക്കുന്ന നിര്‍ണായക വിജയമാകും എന്നുറപ്പാണ്.

Assembly Election Results 2023

കര്‍ണാടകയ്ക്ക് ശേഷം തെലങ്കാനയില്‍ കൂടി സര്‍ക്കാര്‍ രൂപീകരിക്കുന്നത് ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കും. തമിഴ്‌നാട്ടില്‍ ഡി എം കെ സര്‍ക്കാരില്‍ ഭാഗമാണ് കോണ്‍ഗ്രസ്. കേരളത്തില്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്താണ്. ആന്ധ്രാപ്രദേശില്‍ വിഭജനത്തിന് ശേഷം വലിയ സ്വാധീനമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. പ്രാദേശിക പാര്‍ട്ടിയോട് നേരിട്ടേറ്റുമുട്ടി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് വിജയം സ്വന്തമാക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, ബിഹാര്‍, ഡല്‍ഹി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളോട് തോറ്റ കോണ്‍ഗ്രസിന് തിരിച്ചുവരവ് നടത്താന്‍ കഴിഞ്ഞിട്ടില്ല. തെലങ്കാനയിലെ ഫലങ്ങള്‍ ഒരുപക്ഷേ ആ പ്രവണത മാറ്റുകയും പാര്‍ട്ടിക്ക് വളരെയധികം ആത്മവിശ്വാസം നല്‍കുകയും ചെയ്‌തേക്കാം എന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ നിരീക്ഷണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കും വിജയം ഊര്‍ജം നല്‍കും.

സംസ്ഥാനത്ത് ശക്തമായി പ്രചാരണം നടത്തുക മാത്രമല്ല സംസ്ഥാന നേതാക്കള്‍ക്ക് വലിയ ഇടം നല്‍കുകയും ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമതനീക്കങ്ങളെ ഫലപ്രദമായി നേരിട്ടിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും സംസ്ഥാനത്ത് ശക്തമായ പ്രചാരണമാണ് നടത്തിയത്. ഇതെല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ ഉത്തേജനമാകും.

കെ സി ആര്‍ നേരത്തെ ബി ജെ പിക്കെതിരെ കോണ്‍ഗ്രസ് ഇതര സഖ്യത്തിന് ശ്രമിച്ചിരുന്നു. ആം ആദ്മി, എസ് പി, സി പി എം തുടങ്ങിയ കക്ഷികളെല്ലാം ഇതിന് പച്ചക്കൊടി കാണിക്കുകയും ചെയ്തിരുന്നു. അതേ കെ സി ആറിന്റെ തട്ടകത്തില്‍ തന്നെ കയറി ഭരണം പിടിക്കാനായതും കോണ്‍ഗ്രസിന് ഊര്‍ജമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+