സുരക്ഷ പ്രധാനം; രാത്രി 11 ന് ശേഷം കുട്ടികളെ തിയറ്ററുകളില്‍ അനുവദിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി
ഹൈദരാബാദ്: സുരക്ഷ മുന്‍നിര്‍ത്തി, രാത്രി 11 മണിക്ക് ശേഷമുള്ള ഷോകള്‍ക്ക് കുട്ടികളെ അനുവദിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി. കോടതി ഉത്തരവ് കര്‍ശനമായി നടപ്പാക്കാനും സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. 16 വയസില്‍ താഴെയുള്ളവര്‍ക്കാണ് നിയന്ത്രണം ബാധകമാകുന്നത്. പുഷ്പ 2 സംഘര്‍ഷം ഉള്‍പ്പടെ പരിഗണിച്ചാണ് തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവ്. തെലങ്കാനയില്‍ നിലവില്‍ ഒരു ദിവസത്തെ ഷോ അവസാനിക്കുന്നത് പുലര്‍ച്ചെ ഒന്നരയ്ക്കാണ്.

തിയറ്ററുകളിലും തിയറ്റര്‍ കോംപ്ലക്‌സുകളിലും മള്‍ട്ടി പ്ലക്‌സുകളിലും ഈ നിയന്ത്രണം ബാധകമാണ്. രാത്രി 11 മണി മുതല്‍ രാവിലെ 11 മണി വരെ നിയന്ത്രണം നടപ്പാക്കുന്ന കാര്യം തിയറ്ററുടമകളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. അതു വരെ 11 മണിക്ക് ശേഷം കുട്ടികളെയും കൊണ്ട് തിയറ്ററില്‍ വരുന്നത് വിലക്കണമെന്നാണ് ഉത്തരവ്.
ഉത്സവകാലത്തും റിലീസ് സമയത്തും സിനിമകള്‍ക്ക് ടിക്കറ്റ് നിരക്ക് പരിധിയില്ലാതെ ഉയര്‍ത്തുന്നതിനും അര്‍ധരാത്രി പ്രീമിയറുകള്‍ നടത്തുന്നതിനും എതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും കോടതി വ്യക്തമാക്കി.












Click it and Unblock the Notifications