ഡ്രൈവറുടെ മരണം; ഐഎഎസ് ഓഫീസറുടെ മകനെ ചോദ്യം ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: തെലങ്കാന കേഡറിലെ ഐഎഎസ് ഓഫീസറുടെ മകനെ ഡ്രൈവറുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ചോദ്യം ചെയ്തു. തെലങ്കാന സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ ജി വെങ്കിടേശ്വര്‍ റാവുവിന്റെ മകന്‍ വെങ്കിട സുകൃതിനെയാണ് ചോദ്യം ചെയ്തത്. കഴിഞ്ഞദിവസം വെങ്കിടേശ്വര്‍ റാവുവിന്റെ ഡ്രൈവര്‍ നാഗരാജുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ടാണ് വെങ്കിടിനെ ചോദ്യം ചെയ്തത്. ജൂബിലി ഹില്‍സിലെ ഒരു കെട്ടിടത്തിന്റെ താഴെയാണ് മൃതദേഹം കണ്ടെത്തിയത്. ബാഗുമായി ഒരാള്‍ താഴെക്കിറങ്ങുന്നത് പ്രദേശവാസികള്‍ കണ്ടതിനെ തുടര്‍ന്ന് ബാഗ് ഉപേക്ഷിച്ച് ഇയാള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് പോലീസ് നടത്തിയ പരിശോധനയിലാണ് നാഗരാജുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.

murder

അന്വേഷണത്തില്‍ സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. ദൃശ്യത്തില്‍ നാഗരാജുവും മറ്റൊരാളും കെട്ടിടത്തിന്റെ മുകളില്‍ കയറുന്നത് വ്യക്തമാണ്. പിന്നീട് ഒരാള്‍ മാത്രമാണ് താഴേക്കിറങ്ങിയത്. സൂക്ഷ്മമായ നിരീക്ഷണത്തില്‍ ഇത് വെങ്കിടയാണെന്ന് തിരിച്ചറിഞ്ഞു. ഇതേ തുടര്‍ന്നാണ് ഇയാളെ ചോദ്യം ചെയ്തത്.

സംഭവത്തില്‍ ഇപ്പോള്‍ ആരുടെ പേരിലും കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. സംശയിക്കപ്പെടുന്നവരെ ചോദ്യം ചെയ്യുന്നുണ്ട്. വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ അറസ്റ്റ് ഉണ്ടാകില്ലെന്നും പോലീസ് അറിയിച്ചു.


English summary
Telangana IAS officer’s son questioned for driver’s alleged murder
Please Wait while comments are loading...