തെലങ്കാനയില്‍ പരിശീലന വിമാനം തകര്‍ന്ന് അപകടം; വ്യോമസേനയുടെ രണ്ട് പൈലറ്റുമാര്‍ മരിച്ചു
ഹൈദരാബാദ്: തെലങ്കാനയില്‍ പരിശീലന വിമാനം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. ദുണ്ടിഗലിലുള്ള എയര്‍ഫോഴ്സ് അക്കാദമിയില്‍ പരിശീലനത്തിനിടെയാണ് അപകടം. വ്യോമസേനയുടെ പൈലറ്റുമാരാണ് മരിച്ച രണ്ട് പേരും. ഇവര്‍ പരിശീലനം നടത്തിയ പിലാറ്റസ് ട്രെയിനര്‍ വിമാനമാണ് തകര്‍ന്ന് വീണത്. മരിച്ചവരില്‍ ഒരു ഇന്‍സ്ട്രക്ടറും ഒരു കേഡറ്റും ഉള്‍പ്പെടുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
'പതിവ് പരിശീലനത്തിനിടെ ഇന്ന് രാവിലെ ഒരു പിലാറ്റസ് പിസി 7 എംകെ ഐഎല്‍ ട്രെയിനര്‍ വിമാനം അപകടത്തില്‍പ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ക്കും മാരകമായ പരിക്കേറ്റിരുന്നു. അതേസമയം മറ്റാര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടില്ല എന്നും കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായിട്ടില്ല എന്നും ഐ എ എഫ് അറിയിച്ചു.

അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. അതേസമയം അപകടത്തിന്റെ കാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്ന് ഐ എ എഫ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. അപകടത്തില്‍പ്പെട്ട് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ വിമാനം കത്തിനശിച്ചു എന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് തെലങ്കാന ടുഡേയുടെ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം ഐഎഎഫ് വിമാനത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. വിമാനാപകടത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നടുക്കം രേഖപ്പെടുത്തി. എക്സിനോട് പറഞ്ഞു. രണ്ട് പൈലറ്റുമാരുടെ ജീവന്‍ പൊലിഞ്ഞത് അതീവ ദുഖകരമാണ് എന്നും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു എന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.












Click it and Unblock the Notifications