കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുഗ്ലക്കാബാദില്‍ ക്ഷേത്രം പൊളിച്ചുനീക്കി; വന്‍പ്രതിഷേധം, നാല് സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിഷേധക്കാര്‍

Google Oneindia Malayalam News

ദില്ലി: ദക്ഷിണ ദില്ലിയിലെ തുഗ്ലക്കാബാദിലുള്ള ക്ഷേത്രം പൊളിച്ചുനീക്കിയതിനെതിരെ വന്‍ പ്രതിഷേധം. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് അധികൃതര്‍ ക്ഷേത്രം പൊളിച്ചുമാറ്റിയത്. പ്രതിഷേധവുമായി രംഗത്തിറങ്ങിയവര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ കണ്ണീര്‍ വാതകം പ്രയോഗിച്ചു.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഉള്‍പ്പെടെയുള്ള നൂറോളം പേരെ അറസ്റ്റ് ചെയ്തു. ഇവരെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അസഹിഷ്ണുതയാണ് പ്രകടമാകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി മോദി വിഷയത്തില്‍ ഇടപെടണമെന്ന് എഎപി ആവശ്യപ്പെട്ടു. ക്ഷേത്രം പൊളിച്ചതില്‍ കേന്ദ്രസര്‍ക്കാരിന് പങ്കില്ലെന്ന് ബിജെപി പ്രതികരിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ....

വന്‍ പ്രതിഷേധം

വന്‍ പ്രതിഷേധം

ബുധനാഴ്ച വൈകീട്ടാണ് പ്രതിഷേധം ശക്തിപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തി. ഉത്തര്‍ പ്രദേശില്‍ നിന്ന് ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലാണ് പ്രതിഷേധക്കാര്‍ എത്തിയത്്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് തിരിഞ്ഞതോടെ തലസ്ഥാനത്തിന്റെ ഒരുഭാഗം സ്തംഭിച്ചു.

സുപ്രീംകോടതി ഉത്തരവിന് ശേഷം

സുപ്രീംകോടതി ഉത്തരവിന് ശേഷം

16ാം നൂറ്റാണ്ടിലെ കവിയും സന്യാസിയുമായ രവിദാസിന്റെ പേരിലുള്ളതാണ് തുഗ്ലക്കാബാദിലെ വനമേഖലയിലുള്ള ക്ഷേത്രം. തര്‍ക്കത്തിലുള്ള വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ക്ഷേത്രം അധികൃതര്‍ പൊളിച്ചുനീക്കിയത്. ഇതോടെയാണ് പ്രതിഷേധം ശക്തിപ്പെട്ടത്.

 കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്

കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ക്ഷേത്രം പൊളിച്ചതിനെതിരെ രംഗത്തുവന്നിരുന്നു. ക്ഷേത്ര ഭൂമി ദളിത് വിഭാഗത്തിന് വിട്ടുകൊടുക്കുകയും ക്ഷേത്രം പുനര്‍നിര്‍മിക്കുകയും ചെയ്യുക എന്നതാണ് സമരക്കാരുടെ ആവശ്യം. ഇതിനോട് കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടു

വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടു

ബുധനാഴ്ച വൈകീട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയായിരുന്നു. ഇതോടെ പ്രതിഷേധക്കാര്‍ ചിതറിയോടി. പോലീസ് വാഹനം ആക്രമിക്കപ്പെട്ടു. ചില സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ആസാദ് ഉള്‍പ്പെടെയുള്ളവര്‍ കസ്റ്റഡിയിലാണ്.

പ്രിയങ്കാ ഗാന്ധി പറയുന്നു

പ്രിയങ്കാ ഗാന്ധി പറയുന്നു

ദളിതുകള്‍ക്കെതിരായ അതിക്രമമാണ് നടന്നതെന്ന് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. വൈകാരിക വിഷയമാണിത്. ദളിതരുടെ ശബ്ദം കേള്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമായിരുന്നു രവിദാസ് ക്ഷേത്രം. ബിജെപി ലാത്തികൊണ്ടാണ് പ്രതിഷേധക്കാര്‍ക്ക് മറുപടി നല്‍കിയിരിക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിഷേധക്കാര്‍

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിഷേധക്കാര്‍

പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍ പ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിഷേധക്കാര്‍ ദില്ലിയിലെത്തിയിട്ടുണ്ട്. അംബേദ്കര്‍ ഭവനില്‍ നിന്ന് രാംലീല മൈതാനിലേക്ക് അവര്‍ മാര്‍ച്ച് നടത്തി. അനുമതി ലംഘിച്ച് മാര്‍ച്ച് നടത്തിയതിനാണ് ആസാദ് ഉള്‍പ്പെടെയുള്ള നേതാക്കളെ തടവിലാക്കിയത്.

 മോദി ഇടപെടണമെന്ന് എഎപി

മോദി ഇടപെടണമെന്ന് എഎപി

16ാം നൂറ്റാണ്ടില്‍ ആരംഭിച്ച ഭക്തി പ്രസ്ഥാനത്തിന്റെ മുഖമായിരുന്നു രവിദാസ്. രവിദാസിയ എന്ന മത വിശ്വാസികളും ഇന്ന് ഉത്തരേന്ത്യയിലുണ്ട്. തുഗ്ലക്കാബാദിലെ ക്ഷേത്രം പൊളിച്ചതിനെതിരെ പഞ്ചാബിലും പ്രതിഷേധം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മോദി വിഷയത്തില്‍ ഇടപെടണമെന്നും ക്ഷേത്ര ഭൂമി വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണമെന്നും എഎപി ആവശ്യപ്പെട്ടു.

എഎപി രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി

എഎപി രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി

എഎപി രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വിജയ് ഗോയല്‍ കുറ്റപ്പെടുത്തി. മറ്റൊരു സ്ഥലത്ത് ക്ഷേത്രം പണിയുന്ന കാര്യം ചര്‍ച്ചയിലാണ്. സുപ്രീംകോടതിയുടെ അനുമതി വേണം. അനുമതി ലഭിച്ചാല്‍ ക്ഷേത്രം പണിയും. ദില്ലി വികസന അതോറിറ്റിയുമായി ചര്‍ച്ച നടത്തുമെന്നും വിജയ് ഗോയല്‍ പറഞ്ഞു.

കര്‍ണാടകത്തിന് ശേഷം തെലങ്കാന; ജഗനെ കൂടെ നിര്‍ത്തി ബിജെപി പദ്ധതി, കേന്ദ്രസമിതിയില്‍ ജഗനുംകര്‍ണാടകത്തിന് ശേഷം തെലങ്കാന; ജഗനെ കൂടെ നിര്‍ത്തി ബിജെപി പദ്ധതി, കേന്ദ്രസമിതിയില്‍ ജഗനും

English summary
Temple Demolition: Protest in Delhi Turns Violent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X