കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

18 മാസം കൊണ്ട് 10 ലക്ഷം തൊഴിലവസരം; പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍, മിഷന്‍ മോഡുമായി കേന്ദ്രം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍. അടുത്ത ഒന്നര വര്‍ഷം കൊണ്ട് പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനാണ് മോദി നിര്‍ദേശിച്ചിരിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളോടും മന്ത്രാലയങ്ങളോടുമാണ് ഇത്രയും തൊഴിലസവരങ്ങള്‍ ഉണ്ടാക്കി നിയമനങ്ങള്‍ നടത്താന്‍ മോദി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കും നിര്‍ദേശമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതിനാല്‍ ഇത് ഗൗരവത്തോടെ എല്ലാവരും കാണാനാണ് സാധ്യത. സര്‍ക്കാര്‍ വകുപ്പുകളിലും മന്ത്രാലയങ്ങളിലും മാനുഷിക വിഭവ ശേഷിയുടെ കാര്യം സര്‍ക്കാര്‍ പുനപരിശോധിച്ചിരുന്നു. ഇത് തുടര്‍ന്നാണ് പ്രധാനമന്ത്രി ഇടപെട്ടത്.

Recommended Video

cmsvideo
PM Modi's Recruitment Drive| തൊഴിലില്ലായ്മയ്ക്ക് പരിഹാരം, മോദിയുടെ അടിയന്തര ഇടപെടല്‍ | *India

ബിഗ് ബോസില്‍ റോബിന്‍ ഇപ്പോള്‍ പുറത്തായത് നന്നായി; അതുകൊണ്ടല്ലേ.... സുരാജിന്റെ മറുപടി വൈറല്‍ബിഗ് ബോസില്‍ റോബിന്‍ ഇപ്പോള്‍ പുറത്തായത് നന്നായി; അതുകൊണ്ടല്ലേ.... സുരാജിന്റെ മറുപടി വൈറല്‍

1

അതേസമയം രൂക്ഷമായ വിമര്‍ശനം കേന്ദ്രം തൊഴിലില്ലായ്മയെ തുടര്‍ന്ന് നേരിടുന്നുണ്ട്. പ്രതിപക്ഷം ഈ വിഷയം കടുപ്പിച്ച് തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ സെക്ടറുകളില്‍ വലിയൊരു അളവില്‍ ഒഴിവുകള്‍ ഉള്ളത് പലരും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇതിലൊന്നും നിയമനം നടത്താന്‍ കേന്ദ്രം തയ്യാറായിരുന്നില്ല. ഒടുവില്‍ സമ്മര്‍ദത്തിന് വഴങ്ങാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൊഴിലില്ലായ്മ വലിയ വിഷയമായി മാറുമെന്ന് ബിജെപിക്ക് അറിയാം. കോണ്‍ഗ്രസ് അടക്കമുള്ളവര്‍ ഇത് ഉയര്‍ത്തിയാല്‍ തിരിച്ചടിക്കാന്‍ മറ്റ് വാദങ്ങളൊന്നും കേന്ദ്രത്തിനൊപ്പമുണ്ടായിരുന്നില്ല. ഈ നടപടി ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്‌തേക്കും.

8.72 ലക്ഷം ഒഴിവുകള്‍ വിവിധ വകുപ്പുകളിലായി ഉണ്ടെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. 40 ലക്ഷം ജീവനക്കാരാണ് കേന്ദ്രത്തില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ 32 ലക്ഷത്തില്‍ താഴെ മാത്രം ആളുകളുടെ നിയമനമാണ് നടന്നിട്ടുള്ളത്. ഇത് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. പ്രതിരോധ മേഖല, റെയില്‍വേ, റവന്യൂ വിഭാഗം എന്നിവയിലാണ് കൂടുതല്‍ ഒഴിവുകള്‍ ഉള്ളത്. റെയില്‍വേയില്‍ 15 ലക്ഷം പോസ്റ്റുകളാണ് ഉള്ളത്. ഇതില്‍ 2.3 ലക്ഷം ഒഴിവുകളാണ് ഉള്ളത്. പ്രതിരോധ മേഖലയില്‍ രണ്ടര ലക്ഷം ഒഴിവുകളാണ് ഉള്ളത്. 6.33 ലക്ഷം ജീവനക്കാരാണഅ റെയില്‍വേയില്‍ വേണ്ടത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയില്ല; രാഷ്ട്രപതി സ്ഥാനത്തേക്ക് പവാര്‍, ഹൈക്കമാന്‍ഡിന്റെ അവസാന അടവ്കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയില്ല; രാഷ്ട്രപതി സ്ഥാനത്തേക്ക് പവാര്‍, ഹൈക്കമാന്‍ഡിന്റെ അവസാന അടവ്

English summary
ten lakh jobs in 18 months, pm modi's order for hiring in govt sectors on mission mode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X