കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാക്‌സ് തട്ടിപ്പ്: അഭിഷേക് സിംഗ്‌വിക്ക് 56 കോടി പിഴ!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് വക്താവും രാജ്യസഭ എം പിയുമായ അഭിഷേക് സിംഗ്‌വിക്ക് നികുതി വകുപ്പിന്റെ പിഴ. ഒന്നും രണ്ടുമല്ല 56 കോടി രൂപയാണ് നികുതി തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാവായ സിംഗ്‌വി പിഴയടക്കേണ്ടത്. നികുതി രേഖകള്‍ ചിതല്‍ തിന്നുപോയി എന്നായിരുന്നു സിംഗ്‌വിയുടെ വാദം. എന്നാല്‍ ഈ വാദം തള്ളിയ ഇന്‍കം ടാക്‌സ് സെറ്റില്‍മെന്റ് കമ്മീഷന്‍ സിംഗ്‌വിയോട് 56 കോടി രൂപ പിഴയടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

<strong>Read Also: മോദി പ്രസംഗം: ശശി തരൂരിന് പിന്നാലെ സിംഗ്‌വിയും വീണു!</strong>Read Also: മോദി പ്രസംഗം: ശശി തരൂരിന് പിന്നാലെ സിംഗ്‌വിയും വീണു!

മൂന്ന് വര്‍ഷം കൊണ്ട് സ്റ്റാഫംഗങ്ങള്‍ക്ക് വേണ്ടി സിംഗ്‌വി അഞ്ച് കോടി രൂപയുടെ ലാപ്‌ടോപ്പുകള്‍ വാങ്ങിയതായും ഇന്‍കം ടാക്‌സ് വകുപ്പ് വെളിപ്പെടുത്തി. 2012 ഡിസംബര്‍ 13 നാണ് നികുതി സംബന്ധമായ രേഖകളും വൗച്ചറുകളും ചിതലരിച്ചു പോയി എന്ന് സിംഗ്‌വി മൊഴി കൊടുത്തത്. തട്ടിപ്പുകേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് 2013 ല്‍ സിംഗ്‌വി കമ്മീഷനെ സീമിപിച്ചിരുന്നു.

abhishek-singhvi

രാജ്യത്തെ അറിയപ്പെടുന്ന അഭിഭാഷകരില്‍ ഒരാള്‍ കൂടിയാണ് കോണ്‍ഗ്രസ് എം പിയായ സിംഗ്‌വി. അഭിഭാഷകരുടെ കൂട്ടത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി അടച്ചിരുന്നത് താനാണെന്ന് സിംഗ്‌വി അവകാശപ്പെടുന്നു. വരുമാനവും ചെലവും ചെക്ക് രൂപത്തിലായിരുന്നു. തനിക്കെതിരെ അന്വേഷണം തുടങ്ങുന്നതിന് മുന്‍പേ തന്നെ താന്‍ സ്വയമേവ കമ്മീഷനം സമീപിക്കുകയായിരുന്നു.

എന്നാല്‍ രേഖകള്‍ ചിതലരിച്ച് നശിച്ചുപോയതിനാല്‍ അവ സമര്‍പ്പിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. നികുതി വകുപ്പ് കമ്മീഷണറുടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം സിംഗ്‌വി ജോധ്പൂര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കമ്മീഷന് പിഴ വിധിക്കാന്‍ അവകാശമില്ലെന്നും തനിക്കെതിരെ ഗൂഡാലോചന നടന്നിട്ടുണ്ട് എന്നുമാണ് സിംഗ്‌വി ഇപ്പോള്‍ പറയുന്നത്.

English summary
The Congress spokesperson and Rajya Sabha MP Abhishek Singhvi was embroiled into an alleged tax fraud controversy on Tuesday, Nov 6. According to a report published in the Indian Express, the Income Tax Settlement Commission (ITSC) rejected Singhvi's claim that ‘termites ate up his tax records' and slapped Rs 56-crore penalty on him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X