ജമ്മുകാശ്മീര്‍ ശ്രീനഗറില്‍ ഭീകരാക്രമണം; പ്രിന്‍സിപ്പലും അധ്യാപകനും കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ശ്രീ നഗറില്‍ ഭീകരരുടെ ആക്രമണത്തില്‍ പ്രിന്‍സിപ്പലും, അധ്യാപകനും കൊല്ലപ്പെട്ടു. ശ്രീനഗറിലെ പ്രാന്ത പ്രദേശമായ സംഘത്തിലെ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പലായ സുപിന്ദര്‍ കൗര്‍, അധ്യാകന്‍ ദീപക് ചന്ദ്് എന്നിവരാണ് ഭികരരുടെ വെടിയേറ്റ് മരിച്ചത്. വെടിയേറ്റവരെ സൗരയിലെ സ്‌കിംസ് ആശുപയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം സുരക്ഷാ സേന പ്രദേശം വളഞ്ഞ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മൂന്ന് പേരെയാണ് ഭീകരര്‍ വെടിവെച്ച് കൊന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ ഏഴ് സാധാരണക്കാരെയാണ് ഭീകരര്‍ വെടിവെച്ച് വീഴ്ത്തിയത്. ശ്രീനഗറില്‍ നടന്ന ഇന്നത്തെ അക്രമണത്തിന് പിന്നില്‍ ഭീകരവാദ സംഘടനയായ ദി റസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ആണെന്ന് ജമ്മു കാശ്മീര്‍ പൊലീസ് പറഞ്ഞു.
രാവിലെ 11.15ഓടെയാണ് ശ്രീനഗര്‍ ജില്ലയിലെ സംഘം ഈദ്ഗാഹിലെ സ്‌കൂളില്‍ ഭാകരവാദികള്‍ അധ്യാപകരെ വെടിവെച്ച് കൊലപ്പെടുത്തിയത്. പ്രദേശത്ത് കനത്ത ജാഗ്രത തുടരുണ്ടെന്നും അക്രമികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. കറാച്ചിയിലാണ് ടിആര്‍എഫ് പ്രവര്‍ത്തിക്കുന്നതെന്നും ഇരകള്‍ക്ക് ഒരു ഗ്രൂപ്പുമായും യാതൊരു രീതിയിലുള്ള ബന്ധവുമില്ലെന്നും ജമ്മുകാശ്മീര്‍ പൊലീസ് മോധാവി പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

അക്രമത്തെ അപലപിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള രംഗത്തെത്തി. ശ്രീനഗറില്‍ നിന്നും പേടിപെടുത്തുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഇന്ന് ശ്രീനഗറിലെ ഈദ് ഗാഹിലെ രണ്ട് അധ്യാപകര്‍ കൊല്ലപ്പെട്ടിരിക്കുന്നു. മനുഷ്യത്വ രഹിതമായ ഭീകരരുടെ ഇത്തരം പ്രവര്‍ത്തികളെകുറിച്ച് പറയാന്‍ വാക്കുകളില്ല. മരിച്ചവരുടെ ആത്മാകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച ശ്രീനഗര്‍ ഇക്ബാല്‍ പാര്‍ക്കിലെ മെഡിക്കല്‍ ഷോപ്പ് ഉടമയായ എഴുപത്കാരന്‍ മക്കാന്‍ ലാല്‍ ബിന്ദ്രുവിനെ അദ്ദേഹത്തിന്റെ കടയില്‍വച്ച് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. പൊലീസും സേനയും സംഭവ സ്ഥലത്തെത്തുമ്പോഴേക്കും ഭീകരര്‍ രക്ഷപ്പെട്ടിരുന്നു.
Recommended Video
സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ
മക്കാന്‍ ലാല്‍ ബിന്ദ്രുവിനെ കൂടാതെ ചൊവ്വാഴ്ച വേറെ രണ്ട് പേരും കൊല്ലപ്പെട്ടിരുന്നു. ശ്രീനഗര്‍ ഡൗണ്‍ടൗണിലെ തെരുവ് കച്ചവടക്കാരനും ബന്ധിപുരയിലെ ഒരു സൈനികനുമാണ് കൊല്ലപ്പെട്ടത്. ഈ വര്‍ഷം ഇതുവരെ 23 സൈനികരാണ് കൊല്ലപ്പെട്ടത്. ശ്രീനഗറില്‍ എട്ട് പേര്‍, ആനന്ദ്‌നഗില്‍ നാല് പേര്‍, കുല്‍ഗാമില്‍ മൂന്ന് പേര്‍, ബാരാമുല്ലയില്‍ രണ്ട് പേര്‍, പുല്‍വാമയില്‍ എട്ട് പേര്‍, ബിന്ധിപുരയിലും, ബുദ്ഗാമയിലും ഓരോ സൈനികര്‍ വീതമാണ് കൊല്ലപ്പെട്ടത്. ഈയടുത്ത് ശ്രീനഗറില്‍ മാത്രം 10 പേരാണ് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications