അവിഹിത ബന്ധം പീഡനമായി, പിന്നീട് ഭീഷണിയായി, ഇതിന് കാരണം സ്ത്രീയോ പുരുഷനോ?
താനെ: തൊണ്ണൂറ് ശതമാനം സ്ത്രീകളും തന്റേതല്ലാത്ത കാരണം കൊണ്ട് പീഡിപ്പിക്കപ്പെടുമ്പോള്‍ അതില്‍ പത്ത് ശതമാനം സ്ത്രീകള്‍ പ്രശ്‌നങ്ങള്‍ സ്വയം വരുത്തി വെയ്ക്കുന്നതാണ്. താനെയിലെ വാട താലൂക്കിലുണ്ടായ സംഭവം ഇതിനെ ചൂണ്ടി കാട്ടുന്നു.
രണ്ട് കുട്ടികളുടെ അമ്മയായ യുവതി വിഭാര്യനുമായി വര്‍ഷങ്ങളോളം അവിഹിത ബന്ധത്തിലായിരുന്നു. ബന്ധം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ തന്റെ പ്രണയത്തെ ഉപേക്ഷിയ്ക്കാന്‍ യുവതി ഒരുങ്ങിയപ്പോള്‍ ഭര്‍ത്താവിനോട് എല്ലാം തുറന്ന് പറയും എന്ന് പറഞ്ഞ് കാമുകന്‍ ഭീഷണിപ്പെടുത്തി.

വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് മരിച്ചിട്ടും അവിഹിതം തുടരുക തന്നെ ചെയ്തു. പിന്നീട് ബന്ധത്തില്‍ നിന്നും ഒഴിവാകാന്‍ ശ്രമിച്ചപ്പോള്‍ കുട്ടികളോട് എല്ലാം തുറന്ന് പറയും എന്ന് പറഞ്ഞായിരുന്നു ഭീഷണി. ഭാവിയിലുണ്ടാകുന്ന ഗുരുതര പ്രശ്‌നങ്ങള്‍ ഓര്‍ത്താണ് ബന്ധം വേണ്ടെന്ന് വെയ്ക്കാന്‍ കാരണമെന്ന് യുവതി പറയുന്നു.
അവസാനം ഭീഷണി വകവെയ്ക്കാതെ യുവതി പോലീസില്‍ പരാതി നല്‍കി. വര്‍ഷങ്ങളായി തന്നെ പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ഇത്തരം കേസുകളില്‍ ഒരുപരിധി വരെ സ്ത്രീകള്‍ തന്നെയാണ് കുറ്റവാളിയായി സമൂഹം കണക്കാക്കുന്നത്. പരാതി കണക്കിലെടുത്ത് മാനസിക ശാരീരിക പീഡനത്തിന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications