• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഐഎസിൽ ചേർന്ന 127 ഇന്ത്യക്കാരിൽ 21 പേർ കേരളത്തിൽ; തമിഴ്‌നാട്,കേരളം മികച്ച സംഭാവന;റിപ്പോർട്ട് ഇങ്ങനെ...

Google Oneindia Malayalam News

ന്യൂഡൽഹി: ഇന്ത്യൻ വംശജരായ 66 ഇസ്ലാമിക് ഭീകരർ ആഗോള ഭീകര സംഘടനയ്‌ക്ക് ഒപ്പം എന്ന് റിപ്പോർട്ട്. ഇവർ വിദേശത്ത് പ്രവർത്തിക്കുന്നതായാണ് യു എസ് സ്റ്റേറ്റ് വിഭാഗം റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇന്ത്യൻ ഐ എസ് ഭീകരരിൽ ആരെയും തിരിച്ചയച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയ്ക്കുള്ളിൽ, സെപ്തംബർ അവസാനം വരെ, ദേശീയ അന്വേഷണ ഏജൻസി, ഐ എസുമായി ബന്ധപ്പെട്ട 34 തീവ്രവാദ കേസുകൾ അന്വേഷിച്ചു.

തുടർന്ന് 160 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി വിഭാഗം ബ്യൂറോ ഓഫ് കൗണ്ടർ ടെററിസം പുറത്തിറക്കിയ 2020 ലെ തീവ്ര വാദത്തെക്കുറിച്ചുള്ള വാർഷിക രാജ്യ റിപ്പോർട്ടിൽ പറയുന്നു.

1

ഐ എസിന് സിറിയയിൽ തങ്ങളുടെ പ്രദേശം നഷ്ടപ്പെട്ടെങ്കിലും, 2019 ൽ പാക്കിസ്ഥാനിലും ഇന്ത്യയിലും പ്രത്യക്ഷപ്പെട്ട പുതിയ ശാഖകൾ തുടർന്നും പ്രവർത്തിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഇന്ത്യൻ മുസ്ലീങ്ങൾ ഐ എസിൽ ചേരുന്നതിന്റെ ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് സിറിയയിൽ നിന്നും ഇറാഖിൽ നിന്നുമാണ്. എന്നാൽ പിന്നീട് പ്രശ്നം അഫ്ഗാനിസ്ഥാനിൽ ആയി. 2019 - ൽ കേരളത്തിൽ നിന്നുള്ള നിരവധി പേർ അഫ്ഗാനിസ്ഥാനിലേക്ക് പോയി ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യയിൽ ചേർന്നിരുന്നു എന്ന് റിപ്പോട്ട് വ്യക്തമാക്കുന്നു.

'ആപ്പ് ശരിക്കും ആപ്പിലാക്കി'; ടെലഗ്രാം ആപ്പ് നിരോധിക്കണമെന്ന് സംവിധായകന്‍ ബേസില്‍'ആപ്പ് ശരിക്കും ആപ്പിലാക്കി'; ടെലഗ്രാം ആപ്പ് നിരോധിക്കണമെന്ന് സംവിധായകന്‍ ബേസില്‍

2

അഫ്ഗാനിസ്ഥാനിലെ ഐ എസ്‌ കെപിയിൽ ചേരാൻ കേരളം വിട്ട 21 പേരിൽ നാല് സ്ത്രീകളും ഉൾപ്പെടുന്നു. ഐ എസിൽ ചേരാനുള്ള ശ്രമത്തിനിടെ അഫ്ഗാനിസ്ഥാനിലേക്ക് പോയ വയനാട് സ്വദേശിക്ക് ഈ മാസം ആദ്യം കൊച്ചിയിലെ എൻ ഐ എ കോടതി 5 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. കൽപ്പറ്റ സ്വദേശി നാഷിദുൽ ഹംസഫർ (29) ആണ് കുറ്റം സമ്മതിച്ചത്.

ഇന്ത്യയുടെ തെക്കൻ ഭാഗത്താണ് ഐ സിസ് ഭീഷണി കൂടുതൽ. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട 37 കേസുകളിലായി 1168 പ്രതികളെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ സംഘം അറിയിച്ചു. 31 കേസുകളിൽ കുറ്റപത്രം സമർപ്പിക്കുകയും 27 പേരെ വിചാരണയ്ക്ക് ശേഷം ശിക്ഷിക്കുകയും ചെയ്തു.

3

കേരളത്തിൽ മാത്രമല്ല, തമിഴ്‌നാട്ടിലും കർണാടകയിലും പ്രശ്‌നം രൂക്ഷമാണ്. തമിഴ്‌നാട്ടിൽ നിരവധി കേസുകളിലെ പ്രതിയായ ഖാജാ മൊയ്‌ദീനുമായി ചേർന്ന് ദക്ഷിണേന്ത്യയിലെ മുസ്‌ലിംകളെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്യാൻ ഒരു സംഘം രൂപീകരിച്ച മെഹബൂബ് പാഷയ്‌ക്കെതിരെ ജനുവരിയിൽ ബെംഗളൂരുവിൽ കേസ് രജിസ്റ്റർ ചെയ്തു.

മിസ് ഇന്ത്യ മാനസ വാരണാസി അടക്കം കോവിഡിന്റെ പിടിയിൽ, മിസ് വേൾഡ് 2021 മാറ്റിവച്ചുമിസ് ഇന്ത്യ മാനസ വാരണാസി അടക്കം കോവിഡിന്റെ പിടിയിൽ, മിസ് വേൾഡ് 2021 മാറ്റിവച്ചു

4

ഈ സംഘം ബംഗാളിലെ ബർദ്വാൻ, മഹാരാഷ്ട്രയിലെ രത്നഗിരി, ഗുജറാത്തിലെ ജംബുസാർ എന്നിവിടങ്ങളും തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി തിരിച്ചറിഞ്ഞു. മുസ്ലീം യുവാക്കളെ റിക്രൂട്ട് ചെയ്ത് അഫ്ഗാനിസ്ഥാനിലെ ഐ എസിലേക്ക് അയയ്ക്കുക എന്നതായിരുന്നു ഈ മൊഡ്യൂളിന്റെ പ്രാഥമിക ഉദ്ദേശം. പ്രാദേശിക മൊഡ്യൂൾ ഹിന്ദു നേതാക്കളെ ലക്ഷ്യം വയ്ക്കാനും അവർ പദ്ധതിയിട്ടിരുന്നു.

cmsvideo
  ഒമിക്രോണ്‍ പടരുന്നു, രാജ്യത്ത് ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം | Oneindia Malayalam
  5

  ഇന്ത്യയിൽ നിന്നുള്ള ഏറ്റവും കൂടുതൽ റിക്രൂട്ട്‌മെന്റുകൾ തമിഴ്‌നാട്ടിൽ നിന്നുള്ളവരാണെന്ന് എൻഐഎയുടെ ഐജി, അലോക് മിത്തൽ ഒരു സമ്മേളനത്തിൽ പറഞ്ഞിരുന്നു. അതിൽ 33 പേർ ഉണ്ട്. 2019 മുതൽ നിരവധി പേർ മരിച്ചു. എന്നാൽ, ഇന്ന് യുഎസ് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ എണ്ണം 66 ആണ്.

  ഐഎസിൽ ചേർന്ന 127 ഇന്ത്യക്കാരിൽ 21 പേരും കേരളത്തിൽ നിന്നുള്ളവരാണ്.

  അവരുടെ കണക്കുകൾ ഇങ്ങനെ:- ഉത്തർപ്രദേശ് (1(, തെലങ്കാന (14), മഹാരാഷ്ട്ര (12), കർണാടക (8), ഡൽഹി (7) എന്നിവയാണ് കണക്കുകൾ.

  English summary
  the 127 Indians who joined in Islamic State; 21 are in Kerala; The important reports are out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion