'9 വർഷത്തെ നേട്ടം 9 സർക്കാരുകളെ അട്ടിമറിച്ചത്', സഭയിൽ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് സുപ്രിയ സൂലെ
ഡല്‍ഹി: ലോക്‌സഭയിലെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് എന്‍സിപി എംപിയായ സുപ്രിയ സൂലെ. ബിജെപി സ്ത്രീകളെ അപമാനിച്ചുവെന്നും മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് രാജിവെയ്ക്കണം എന്നും എംപി ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്റെ മനോഭാവത്തെ വിശേഷിപ്പിക്കാന്‍ ഒരു വാക്ക് മാത്രമേ തന്റെ മനസ്സില്‍ ഉളളൂ, അത് ധാര്‍ഷ്യം എന്നതാണെന്ന് സുപ്രിയ സൂലെ പറഞ്ഞു. 9 വര്‍ഷത്തെ ഭരണകാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ നേട്ടമെന്നത് 9 സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിച്ചു എന്നതാണ്. അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, മേഘാലയ, കര്‍ണാടക, ഗോവ, മധ്യപ്രദേശ്, പുതുച്ചേരി, രണ്ട് തവണ മഹാരാഷ്ട്ര. ഈ 9 വര്‍ഷങ്ങള്‍ക്കിടെ സാധനങ്ങള്‍ക്ക് വിലക്കയറ്റം, പാചക വാതക വില കൂടി, ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ത്തു, സുപ്രിയ സൂലെ കുറ്റപ്പെടുത്തി.

മൂന്ന് മാസത്തോളമായുളള കലാപത്തില്‍ മണിപ്പൂരില്‍ ഇതുവരെ 179 പേര്‍ കൊല്ലപ്പെട്ടു, 60,000 പേര്‍ പുനരധിവസിപ്പിക്കപ്പെട്ടു, 3000ല്‍ കൂടുതല്‍ വീടുകള്‍ ചുട്ടെരിക്കപ്പെട്ടു, 40,000 ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. കലാപം, കൊലപാതകം, ബലാത്സംഗം അടക്കമുളള കുറ്റകൃത്യങ്ങളുടെ എണ്ണം 10,000 കടന്നു, സുപ്രിയ സൂലെ ചൂണ്ടിക്കാട്ടി.
മറ്റേതെങ്കിലും പാര്‍ട്ടിയുടെ മുഖ്യമന്ത്രി ആയിരുന്നുവെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനകം തന്നെ രാജി വാങ്ങിച്ചിട്ടുണ്ടാകുമെന്നും സുപ്രിയ സൂലെ പറഞ്ഞു. ഈ പോരാട്ടം പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുളളതല്ല. ഇത് രാജ്യത്തെ സ്ത്രീകളുടെ അഭിമാനവുമായി ബന്ധപ്പെട്ടതാണ്. സ്‌നേഹവും സമാധാനവും സൗഹൃദവുമാണ് മണിപ്പൂരിന് വേണ്ടതെന്ന് മഹാത്മാ ഗാന്ധിയെ ഉദ്ധരിച്ച് കൊണ്ട് സുപ്രിയ സൂലെ പറഞ്ഞു.












Click it and Unblock the Notifications