Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് പരിശോധന ഫലവും കോവിന്‍ സൈറ്റില്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം: പ്രവാസികൾക്ക് ആശ്വാസവാർത്ത

ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ അന്തർസംസ്ഥാന- അന്താരാഷ്ട്ര യാത്രകൾക്കും നിലവിൽ കൊവിഡ് പരിശോധനാ ഫലം നിർബന്ധമാക്കിയിട്ടുണ്ട്. അന്തർ സംസ്ഥാന യാത്രകൾക്ക് പ്രവേശിക്കുന്ന സംസ്ഥാനങ്ങളുടെ ചട്ടങ്ങൾക്ക് അനുസൃതമായിട്ട് ആണെങ്കിലും രാജ്യാന്തര യാത്രകൾക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നിലവിൽ വാക്സിൻ സർട്ടിഫിക്കറ്റ് കൊവിൻ ആപ്പിൽ നിന്ന് ഡൌൺലോഡ് ചെയ്തെടുക്കാനുള്ള സൌകര്യമാണുള്ളത്.

അതേ സമയം കൊവിഡ് പരിശോധനാഫലം പോയി വാങ്ങുകയോ ഫോണിൽ വിളിച്ചറിയുകയോ ചെയ്യുന്ന സംവിധാനമാണ് പ്രാബല്യത്തിലുള്ളത്. എന്നാൽ കൊവിഡ് പരിശോധനാ ഫലം കോവിൻ ആപ്പുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. ഉടൻ തന്നെ ഈ സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് നാഷണൽ ഹെൽത്ത് അതോറിറ്റി മേധാവി ആർഎസ് ശർമ പറഞ്ഞു. ഓരോ രാജ്യത്തിന്റെയും ഡിജിറ്റൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഒരു ഡിജിറ്റൽ പാസ്പോർട്ടായി അംഗീകരിക്കുന്നതിനുള്ള അന്താരാഷ്ട്ര ഉടമ്പടി ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ടുണ്ട്.

cowin-163

ഇതോടെ ഡിജിറ്റല്‍ സിഗ്നേച്ചറോട് കൂടിയ ആര്‍ടിപിസിആര്‍ പരിശോധന ഫലം കോവിന്‍ സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. മിക്ക രാജ്യങ്ങളിലേക്കും ഇപ്പോള്‍ യാത്ര ചെയ്യണമെങ്കില്‍ 72 അല്ലെങ്കില്‍ 96 മണിക്കൂര്‍ മുമ്പായി എടുത്ത ആര്‍ടിപിസിആര്‍ പരിശോധന ഫലം നിര്‍ബന്ധമാണ്. ഈ സാഹചര്യത്തില്‍ പുതിയ സംവിധാനം വരുന്നത് പ്രവാസികള്‍ക്കടക്കം സഹായകരമാകുന്നതാണ് സർക്കാർ നീക്കം.

പുത്തന്‍ മേക്കോവറില്‍ സംയുക്ത മേനോന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

അതേസമയം, പല രാജ്യങ്ങളും കോവിന്‍ വെബ്സൈറ്റിനെ വാക്‌സിന്‍ പോര്‍ട്ടലായി അംഗീകരിച്ചിട്ടില്ല. ഇത് ഒരു പ്രതിസന്ധിയാണെന്ന് ശര്‍മ്മ ചൂണ്ടിക്കാണിക്കുന്നു. ഡിജിറ്റല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡിജിറ്റല്‍ പാസ്‌പോര്‍ട്ടായി അംഗീകരിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുസംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി വരികയാണ്. അന്താരാഷ്ട്ര നിലവാരത്തില്‍ തന്നെയാണ് ഇന്ത്യ വാക്‌സിന്‍ പാസ്‌പോര്‍ട്ട് സജ്ജീകരിച്ചിട്ടുള്ളതെന്നും ശര്‍മ്മ കൂട്ടിച്ചേർത്തു.

ഉഭയകക്ഷി അടിസ്ഥാനത്തിലുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു രാജ്യം ഇന്ത്യയുടെ വാക്സിൻ പാസ്പോർട്ട് അംഗീകരിക്കുകയാണെങ്കിൽ അവരുടെ പാസ്പോർട്ട് നമ്മളും അംഗീകരിക്കും. അത്തരം രാജ്യങ്ങളിസെ വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിൽ ചർച്ചകൾ നടത്തിവരികയാണ്. അന്താരാഷ്ട്ര നിലവാരത്തിൽ തന്നെയാണ് ഇന്ത്യ വാക്സിൻ പാസ്പോർട്ട് സജ്ജീകരിച്ചിട്ടുള്ളതെന്നും ശർമ വ്യക്തമാക്കി. ക്യൂ ആർ കോഡ് എൻക്രിപ്റ്റ് ചെയ്തിരിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ യഥാർത്ഥത്തിൽ വേണ്ട വിവരങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. വ്യോമയാന മന്ത്രാലയവുമായും വിദേശകാര്യമന്ത്രാലയവുമായും സഹകരിച്ചുകൊണ്ടാണ് ഇത് സൃഷ്ടിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+