രാജ്യത്തിന്റെ വേദന പങ്കുവെയ്ക്കുന്നു, അദൃശ്യനായ ശത്രുവിനോട് തോൽക്കില്ലെന്ന് പ്രധാനമന്ത്രി
ദില്ലി: രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് നിയന്ത്രണത്തിന് സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ എട്ടാമത്തെ ധനസഹായ വിതരണം നടത്തി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കൊറോണ വൈറസ് കാരണം നമുക്ക് പ്രിയപ്പെട്ടവരെ അടക്കം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഈ രാജ്യത്തെ പൗരന്മാര്‍ അനുഭവിക്കുന്ന വേദന താനും അതേ പോലെ അനുഭവിക്കുന്നുണ്ട് എന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാന സേവകന്‍ എന്ന നിലയില്‍ നിങ്ങളുടെ വേദന താനും പങ്കുവെയ്ക്കുകയാണ്.

അദൃശ്യനും വേഷം മാറിക്കൊണ്ടിരിക്കുന്നവനുമായ ഒരു ശത്രുവിനെ ആണ് രാജ്യം നേരിടുന്നത്. കൊവിഡ് വൈറസിന് പല വകഭേദങ്ങളുണ്ടായിരിക്കുകയാണ്. അതിലൊരു വകഭേദമാണ് ഇന്ത്യയില്‍ ഭീകരമായ കൊവിഡ് രണ്ടാം തരംഗത്തിന് കാരണമായിരിക്കുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ഉണ്ടായ ഈ മഹാമാരി ലോകത്തെ ഓരോ ചുവടിലും പരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. നമുക്ക് മുന്നിലുളളത് ഒരു അദൃശ്യനായ ശത്രുവാണെന്നും എന്നാല്‍ രാജ്യം തോല്‍ക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഹോട്ട് ലുക്കില്‍ ദിഷ പടാണി, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications