കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധീരമായ ചുവട് വെയ്പ്; കാശ്മീര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെ വാഴ്ത്തി ആര്‍എസ്എസ്

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന 370ാം വകുപ്പ് എടുത്ത് കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വാഴ്ത്തി ആര്‍എസ്എസ്. സര്‍ക്കാരിന്‍റെ ധീരമായ ചുവടുവെപ്പിനെ സ്വാഗതം ചെയ്യുന്നു. ജമ്മകാശ്മീരിനും രാജ്യത്തിന് ആകമാനവും ആത്യാന്താപേക്ഷിതമാണ് ഇത്. രാഷ്ട്രീയ ഭിന്നതയും സ്വാര്‍ത്ഥയും മറന്ന് എല്ലാവരും നീക്കത്തെ പിന്തുണയ്ക്കണമെന്നും ആര്‍എസ്എസ് വ്യക്തമാക്കി.

 rsssha

ഇന്ന് രാവിലെയാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ വ്യക്തമാക്കിയത്. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്. സാധാരണഗതിയില്‍ പാര്‍ലമെന്റ് പാസാക്കുന്ന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പവെക്കുന്നതാണ് നിയമമായി മാറുന്നത്. എന്നാല്‍ രാഷ്ട്രപതിയുടെ വിവേചനാധികാരം ഉപയോഗിച്ചാണ് നടപടി.ഇതോടെ ഇന്ത്യയിലെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മുകാശ്മീരിനും ബാധകമാകും. അതേസമയം ഇന്ത്യന്‍ നടപടിക്കെതിരെ പാകിസ്താന്‍ രംഗത്തെത്തി.

Recommended Video

cmsvideo
ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനം എന്ന് മെഹ്ബൂബ മുഫ്തി

നടപടി കാശ്മീര്‍ ജനതയുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പാകിസ്താന്‍ പ്രസിഡന്‍റ് ആരിഫ് അല്‍വി ട്വീറ്റ് ചെയ്തു. താഴ്വരയിലെ ജനങ്ങളുടെ ആഗ്രഹത്തെ പരിഗണിച്ചുള്ള പ്രമേയമാണ് ഇന്ത്യ അവതരിപ്പിച്ചിരുന്നതെങ്കില്‍ പാകിസ്താന്‍ പിന്തുണയ്ക്കാമിയിരുന്നു. സമാധാനപരമായ പരിഹാരമാണ് കാശ്മീരില്‍ വേണ്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നീക്കം തള്ളിക്കളയുന്നുവെന്നും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി.

<strong> 'നെഹ്റുവിന്റെ തെറ്റുകൾ മോദിയും അമിത് ഷായും തിരുത്തുന്നുവെന്നേയുള്ളൂ'; കെ സുരേന്ദ്രന്‍</strong> 'നെഹ്റുവിന്റെ തെറ്റുകൾ മോദിയും അമിത് ഷായും തിരുത്തുന്നുവെന്നേയുള്ളൂ'; കെ സുരേന്ദ്രന്‍

<strong>കശ്മീരില്‍ സൈന്യത്തെ നിറയ്ക്കുന്നു; 8000 സൈനികരെ കൂടി വിന്യസിച്ചു, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്</strong>കശ്മീരില്‍ സൈന്യത്തെ നിറയ്ക്കുന്നു; 8000 സൈനികരെ കൂടി വിന്യസിച്ചു, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

<strong>അത് ഇന്ത്യയുടെ ആത്മാവിന്റെ മരണമാണ്..... ഇതിഹാസ നേതാവിന്റെ വാക്കുകള്‍ കടമെടുത്ത് ആര്‍ജെഡി</strong>അത് ഇന്ത്യയുടെ ആത്മാവിന്റെ മരണമാണ്..... ഇതിഹാസ നേതാവിന്റെ വാക്കുകള്‍ കടമെടുത്ത് ആര്‍ജെഡി

English summary
The courageous step by govt says RSS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X