രാജ്യത്തിന് നാണക്കേടായി കര്‍ണാടക പൊലീസ്, മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ ജവാനെ ചങ്ങലയ്ക്കിട്ടു
ബംഗളൂരു: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ രോഗവ്യാപനം തടയുന്നതിനായി പുറത്തിറങ്ങുന്നവര്‍ മുഴുവന്‍ മാസ്ക് ധരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ പൊലീസ് കര്‍ശനമായ നടപടിയാണ് സ്വീകരിക്കുന്നത്. ഇതിനിടെ ബംഗളൂരില്‍ നിന്നും പുറത്തുവരുന്ന ഒരു വാര്‍ത്ത ഞെട്ടിക്കുന്നതാണ്. മാസ്കധരിക്കാതെ പുറത്തിറങ്ങിയ സിആര്‍പിഎഫ് ജവാനെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്ത് കെട്ടിയിട്ടതായി ആരോപണം. സ്റ്റേഷനില്‍ കെട്ടിയിട്ട ജവാന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട് വിശദാംശങ്ങളിലേക്ക്.

മര്‍ദ്ദനം
കര്‍ണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവം. വീടിന് പുറത്ത് നിന്ന് ബൈക്ക് കഴുകുകയായിരുന്ന ജവാന് സച്ചിന് സുനില്‍ സാവന്തിനെ പൊലീസ് മാസ്ക് ധരിച്ചില്ലെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. മാസ്ക് ധരിക്കാതെ വീടിന് പുറത്തിറങ്ങിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. വൈറസ് വ്യാപനത്തിനിടെയാക്കുമെന്ന് പറഞ്ഞ് പൊലീസ് സച്ചിനെ മര്‍ദ്ദിച്ചെന്നും ആരോപണമുണ്ട്. ക്രുരമായി മര്‍ദ്ദിച്ച തന്റെ വസ്ത്രങ്ങള്‍ വലിച്ച് കീറിയെന്നും സച്ചിന് പറയുന്നു.

കൈവിലങ്ങ് അണിയിച്ച്
വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത ജവാനെ കൈവിലങ്ങ് അണിയിച്ച് പരസ്യമായി നടത്തിക്കൊണ്ടുപോയെന്നും പറയുന്നു. സ്റ്റേഷനിലെത്തി ലോക്കപ്പിന് സമീപത്തിട്ട ജവാന്റെ കൈകളില്‍ ചങ്ങലയ്ക്കിട്ട് കെട്ടിയിട്ടചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കര്‍ണാടക ഡിജിപിക്ക് സിആര്‍പിഎഫ് കത്തയച്ചിട്ടുണ്ട്.

പൊലീസ് പറയുന്നത്
എന്നാല്‍ സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെയാണ്. മാ്സ്ക് ധരിക്കാത്ത ജവാനെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സ്റ്റേഷനില്‍ വച്ചും അതിക്രമം തുടര്‍ന്നതോടെയാണ് ചങ്ങലയ്ക്കിട്ട് കെട്ടിയിടേണ്ടി വന്നതെന്ന് പൊലീസ് പറഞ്ഞു. ബലെഗാവി പൊലീസ് സൂപ്രണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൂട്ടംകൂടി നിന്നു
വീടിന് സമീപത്ത് അഞ്ച് പേരോടൊപ്പം കൂടിനില്ക്കുകയായിരുന്നു സിആര്‍പിഎഫ് ജവാന്. പൊലീസ് സ്ഥലത്തെത്തിയതോടെ മറ്റുള്ളവര്‍ ഓടി. മാസ്ക് ധരിക്കാത്തത് എന്തെന്ന് ചോദിച്ചപ്പോള്‍ വീടിന് മുന്നില്‍ അതിന്റെ ആവശ്യമില്ലെന്നും ജവാനായ തന്നെ നിയമം പഠിപ്പിക്കേണ്ടെന്നും സച്ചിന് പൊലീസുകാരോട് പറഞ്ഞു. ഇത് വാക്കുതര്‍ക്കത്തിലേക്കും പിന്നീട് അടിപിടിയിലേക്ക് എത്തിയെന്നും പൊലീസ് പറയുന്നു.

ലാത്തി വീശി
ഒരു പൊലീസുകാരന്റെ വയറ്റില്‍ ചവിട്ടിയതിനെ തുടര്‍ന്നാണ് ലാത്തിവീശിയത്. അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ എത്തിച്ചതോടെ അതിക്രമം തുടര്‍ന്നതോടെയാണ് ജവാനെ കെട്ടയിടാന് തീരുമാനിച്ചത്. ഇതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ജവാനെതിരെയുള്ള നടപടി നിര്‍ഭാഗ്യകരമാണെന്ന് കര്‍ണാടക മന്ത്രി സിടി രവി അറിയിച്ചു. സംഭവത്തില്‍ സിആര്‍പിഎഫ് അന്വേഷണത്തിന് ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications