Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിലെ കുടുംബവാഴ്ചയ്ക്ക് അവസാനം? ഗാന്ധി ഇതര പ്രസിഡന്റിനായി പാര്‍ട്ടിയെ നിര്‍ബന്ധിച്ചത് രാഹുല്‍ ഗാന്ധി

ദില്ലി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാജിയെ തുടര്‍ന്ന് അര്‍ധരാത്രിയിലടക്കം യോഗങ്ങളും ചര്‍ച്ചകളുമാണ് നേതൃത്വത്തിന് നടത്തേണ്ടി വന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, മുകുള്‍ വാസ്നിക്, അഹമ്മദ് പട്ടേല്‍, എ കെ ആന്റണി, അശോക് ഗെലോട്ട് എന്നിവര്‍ ഭാവി നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിര്‍ബന്ധിതരായി. ഗാന്ധി കുടുംബാംഗത്തിന്റെ സാന്നിധ്യമില്ലാതെ ഇപ്പോഴത്തെ പ്രതിസന്ധി കൈകാര്യം ചെയ്യുകയെന്നതാണ് ഇപ്പോള്‍ ഇവരുടെ മുന്നിലുള്ള വെല്ലുവിളി.

സോണിയ ഗാന്ധിയുടെ ചികിത്സയുടെ ആവശ്യത്തിനായി രാഹുല്‍ ഗാന്ധി വിദേശയാത്രയ്ക്ക് പോയേക്കും. പ്രിയങ്ക ഗാന്ധി ഇതിനകം യുഎസിലുണ്ട്. നേതൃത്വ പ്രതിസന്ധി നിലനില്‍ക്കെ ഗാന്ധി കുടുംബത്തിന്റെ ഒരു അംഗത്തിന്റെയും സാന്നിദ്ധ്യമില്ലാതെ അടിയന്തര കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി (സിഡബ്ല്യുസി) യോഗം വിളിക്കുകയെന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.

മുന്നോട്ടുള്ള വഴി?

മുന്നോട്ടുള്ള വഴി?

രാഹുല്‍ ഗാന്ധി പിന്നോട്ടടിച്ചതോടെ കോണ്‍ഗ്രസിന് പരിമിതമായ ഓപ്ഷനുകളാണ് മുന്നിലുള്ളത്. അദ്ദേഹത്തിന്റെ അഭാവത്തില്‍, അടുത്തയാഴ്ച വിളിക്കാന്‍ സാധ്യതയുള്ള സിഡബ്ല്യുസി യോഗത്തില്‍ രാജി നിരസിക്കാനോ സ്വീകരിക്കാനോ പ്രമേയം പാസാക്കാം. പിന്നീട് ഒരു ഇടക്കാല പ്രസിഡന്റിനെ നിയമിക്കും, പാര്‍ട്ടിയുടെ ഭരണഘടനയനുസരിച്ച് ''അടിയന്തിര സാഹചര്യങ്ങളില്‍, പ്രസിഡന്റിന്റെ മരണം അല്ലെങ്കില്‍ രാജി പോലുള്ള കാരണങ്ങളാല്‍ എ.ഐ.സി.സി പതിവ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ ഏറ്റവും മുതിര്‍ന്ന ജനറല്‍ സെക്രട്ടറി താത്കാലിക പ്രസിഡന്റായി പതിവ് പ്രവര്‍ത്തനം നിര്‍വഹിക്കും''.

 മോത്തിലാല്‍ വോറയോ?

മോത്തിലാല്‍ വോറയോ?

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ ഇടക്കാല പ്രസിഡന്റ് സ്ഥാനത്തേക്കെത്തുമെന്ന രീതിയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എന്നാല്‍ അദ്ദേഹം ഇത് പാടേ നിഷേധിക്കുകയും രാഹുലില്‍ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുമ്പോള്‍ പാര്‍ട്ടിയുടെ പ്രസിഡന്റായി തുടരാന്‍ ഞങ്ങള്‍ വീണ്ടും രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിക്കും. രാഹുല്‍ എല്ലായ്‌പ്പോഴും ഞങ്ങളുടെ നേതാവായി തുടരും, ''മോത്തിലാല്‍ വോറ പറഞ്ഞു. പഴയ പ്രമുഖ നേതാവായ മുകുള്‍ വാസ്നിക്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് എന്നിവരുടെ പേരിലും അഭ്യൂഹങ്ങള്‍ പരന്നെങ്കിലും ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ രാജിയില്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയ അതേ ചലനാത്മകതയോടും പോരാട്ട മനോഭാവത്തോടും കൂടി രാഹുല്‍ പാര്‍ട്ടിയെ തുടര്‍ന്നും നയിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി

ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി

ബുധനാഴ്ച ഉച്ചകഴിഞ്ഞ് പാര്‍ലമെന്റില്‍ നിന്ന് പുറത്തുപോയ ശേഷമാണ് തന്റെ രാജിക്കത്ത് അദ്ദേഹം ട്വീറ്റഅ ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുന്നതായി അദ്ദേഹം അറിയിച്ചു. പാര്‍ട്ടിയുടെ പുനര്‍നിര്‍മ്മാണത്തിന് കടുത്ത തീരുമാനങ്ങള്‍ ആവശ്യമാണെന്നും 2019 ലെ പരാജയത്തിന് നിരവധി പേരെ ഉത്തരവാദികളാക്കേണ്ടിവരുമെന്നും മറ്റുള്ളവരെ ഉത്തരവാദിത്തത്തില്‍ ഉള്‍പ്പെടുത്തി താന്‍ ഒഴിഞ്ഞു മാറുന്നത് അനീതിയാണെന്നും അതിനാല്‍ പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയില്‍ താന്‍ രാജി വെക്കുകയാണെന്നും കത്തില്‍ പറയുന്നു. 'കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയില്‍, 2019 ലെ തിരഞ്ഞെടുപ്പില്‍ തോല്‍വിക്ക് ഞാന്‍ ഉത്തരവാദിയാണ്. ഞങ്ങളുടെ പാര്‍ട്ടിയുടെ ഭാവി വളര്‍ച്ചയ്ക്ക് ഉത്തരവാദിത്തം നിര്‍ണായകമാണ്. ഈ കാരണത്താലാണ് ഞാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്,' അദ്ദേഹം വൈകാരികമായി എഴുതി.

 ഭാവിയിലെ വളര്‍ച്ചക്ക്

ഭാവിയിലെ വളര്‍ച്ചക്ക്

ഭാവിയിലെ വളര്‍ച്ചയ്ക്ക് സമൂലമായ മാറ്റങ്ങളും ഉത്തരവാദിത്തവും കൊണ്ടുവരേണ്ടതുണ്ടെന്നും രാഹുല്‍ ഊന്നിപ്പറഞ്ഞു. കോണ്‍ഗ്രസ് സ്വയം സമൂലമായി പരിവര്‍ത്തനം ചെയ്യേണ്ടതുണ്ട്, ബിജെപി തകര്‍ത്തുകൊണ്ടിരിക്കുന്ന ജനങ്ങളുടെ ശബ്ദത്തെ പ്രതിരോധിക്കേണ്ടത് പാര്‍ട്ടിയുടെ കടമയാണ്. 'ഇന്ത്യയെ സ്‌നേഹിക്കുന്നതിനാലാണ് ഞാന്‍ പോരാടിയത്. ചില സമയങ്ങളില്‍ ഞാന്‍ ഒറ്റയ്ക്ക് നില്‍ക്കുകയും അതില്‍ അങ്ങേയറ്റം അഭിമാനിക്കുകയും ചെയ്യുന്നു,' പാര്‍ട്ടിയിലെ മുതിര്‍ന്നവര്‍ എങ്ങനെ അകറ്റി നിര്‍ത്തിയെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്കും രാഷ്ട്രീയ സ്വയംസേവക സംഘത്തിനും (ആര്‍എസ്എസ്) അവര്‍ പിടിച്ചടക്കിയ സ്ഥാപനങ്ങള്‍ക്കുമെതിരെ ശക്തവും മാന്യവുമായ പ്രചരണം നടത്തിയെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി തന്റെ പ്രചാരണത്തെ ന്യായീകരിച്ചു. 'രാജ്യത്തിന്റെ സ്ഥാപന ഘടന പിടിച്ചെടുക്കുന്നത് ഇപ്പോള്‍ പൂര്‍ത്തിയായി, ഭാവിയിലെ തിരഞ്ഞെടുപ്പുകള്‍ വെറും ആചാരങ്ങളായി മാറിയേക്കാം' എന്ന് അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് സ്ഥാപനങ്ങളെ തിരിച്ചുപിടിക്കണമെന്നും എന്നാല്‍ അത് സംഭവിക്കണമെങ്കില്‍ പാര്‍ട്ടി രൂപാന്തരപ്പെടണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 പാര്‍ട്ടി രൂപാന്തരപ്പെടണം

പാര്‍ട്ടി രൂപാന്തരപ്പെടണം


'ഈ സുപ്രധാന ദൗത്യം നേടാന്‍, കോണ്‍ഗ്രസ് പാര്‍ട്ടി സമൂലമായി രൂപാന്തരപ്പെടണം. ഇന്ന് ബിജെപി ഇന്ത്യന്‍ ജനതയുടെ ശബ്ദത്തെ ആസൂത്രിതമായി തകര്‍ക്കുകയാണ്. ഈ ശബ്ദങ്ങളെ പ്രതിരോധിക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കടമയാണ്. ഇന്ത്യ ഒരിക്കലും ഒരു ശബ്ദമായിരിക്കില്ല അത് എല്ലായ്‌പ്പോഴും ശബ്ദങ്ങളുടെ ഒരു സിംഫണിയായിരിക്കും. അതാണ് ഭാരത് മാതാവിന്റെ യഥാര്‍ത്ഥ സാരം, അദ്ദേഹം പറഞ്ഞു. '2019 ലെ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് യുദ്ധം ചെയ്തില്ല. മറിച്ച്, ഇന്ത്യന്‍ ഭരണകൂടത്തിന്റെ മുഴുവന്‍ യന്ത്രസാമഗ്രികളുമായും ഞങ്ങള്‍ പോരാടി, അതിന്റെ എല്ലാ സ്ഥാപനങ്ങളും പ്രതിപക്ഷത്തിനെതിരെ ആക്രമണം നടത്തി. ഒരിക്കല്‍ നമ്മുടെ അഭിമാനകരമായ സ്ഥാപന നിഷ്പക്ഷത ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലില്ലെന്ന് വ്യക്തമാണ്. അധികാരത്തില്‍ പറ്റിനില്‍ക്കാതെ ഒരു മാതൃക മുന്നോട്ട് വെക്കേണ്ടതുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+