കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താജ്മഹല്‍ നിര്‍മിക്കാന്‍ ഷാജഹാന്‍ ക്വട്ടേഷന്‍ വിളിച്ചിട്ടില്ല;ആരോപണം തടയാന്‍ മന്ത്രിയുടെ വിചിത്രവാദം

Google Oneindia Malayalam News

പനാജി: താജ്മഹല്‍ നിര്‍മ്മിക്കാന്‍ ഷാജഹാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചിട്ടില്ലെന്ന് ഗോവ കലാ-സാംസ്‌കാരിക മന്ത്രി ഗോവിന്ദ് ഗൗഡ്. സംസ്ഥാന നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പനാജിയിലെ കലാ അക്കാദമി കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ച തന്റെ വകുപ്പിന്റെ നടപടിയെ ന്യായീകരിക്കാന് വേണ്ടിയയാിരുന്നു മന്ത്രിയുടെ ഈ വാദം.

സംസ്ഥാന തലസ്ഥാനത്തെ കലാ അക്കാദമി കെട്ടിടം നവീകരിക്കാന്‍ 49 കോടി രൂപയുടെ വര്‍ക്ക് ഓര്‍ഡര്‍ അനുവദിച്ചപ്പോള്‍ കലാ-സാംസ്‌കാരിക വകുപ്പ് ചില നടപടിക്രമങ്ങള്‍ മറികടന്നത് എന്തുകൊണ്ടാണെന്ന് ചോദ്യോത്തര വേളയില്‍ സംസാരിച്ച ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജിഎഫ്പി) എംഎല്‍എ വിജയ് സര്‍ദേശായി ചോദിച്ചോപ്പോഴാണ് താജ്മഹിലിന്റെ കാര്യം എടുത്തിട്ടത്.

GOAN

മെമ്മറികാര്‍ഡ് കോടതിക്ക് ആക്സസ് ചെയ്യണമെങ്കില്‍ പാലിക്കേണ്ടിയിരുന്നത് സുപ്രീംകോടതിയുടെ ഈ ചട്ടങ്ങള്‍മെമ്മറികാര്‍ഡ് കോടതിക്ക് ആക്സസ് ചെയ്യണമെങ്കില്‍ പാലിക്കേണ്ടിയിരുന്നത് സുപ്രീംകോടതിയുടെ ഈ ചട്ടങ്ങള്‍

'താജ്മഹല്‍ എക്കാലവും നിലനില്‍ക്കുന്നതും മനോഹരവുമാണ്, കാരണം ഷാജഹാന്‍ അത് ആഗ്രയില്‍ നിര്‍മ്മിക്കാന്‍ ക്വട്ടേഷന്‍ വിളിച്ചില്ല. എന്റെ ബഹുമാന്യനായ സഹപ്രവര്‍ത്തകന്‍ തീര്‍ച്ചയായും ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശിച്ചിരിക്കണം. അതിന്റെ നിര്‍മ്മാണം 1632-ല്‍ ആരംഭിച്ച് പൂര്‍ത്തിയായത് 1653. എന്നാല്‍ ഇന്നും അത് മനോഹരവും ശാശ്വതവുമായി കാണപ്പെടുന്നു,' തന്റെ നടപടിയെ ന്യായീകരിച്ച് ഗൗഡ് പറഞ്ഞു,
താജ്മഹല്‍ പണിയുമ്പോള്‍ ഷാജഹാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചില്ല, 390 വര്‍ഷമായി അത് അതേപടി തുടരുന്നു, 'അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്താണ് മങ്കിപോക്‌സ്, എന്തൊക്കെയാണ് ലക്ഷണങ്ങള്‍, മുന്‍കരുതലുകള്‍ എന്തൊക്കെ; വിശദമായറിയാംഎന്താണ് മങ്കിപോക്‌സ്, എന്തൊക്കെയാണ് ലക്ഷണങ്ങള്‍, മുന്‍കരുതലുകള്‍ എന്തൊക്കെ; വിശദമായറിയാം

കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ മാനുവല്‍ ലംഘിച്ച് ടെക്ടണ്‍ ബില്‍ഡ്കോണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന് നവീകരണ പ്രവൃത്തി വകുപ്പ് നല്‍കിയെന്ന് സര്‍ദേശായി ആരോപിച്ചിരുന്നു.

ആഗ്രയില്‍, യമുനാനദിക്കരയില്‍ സ്ഥിതി ചെയ്യുന്ന താജ്മഹല്‍ ലോക മഹാത്ഭുതങ്ങളില്‍ ഒന്നാണ്. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തന്റെ പത്‌നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേര്‍ഷ്യന്‍,ഒട്ടോമന്‍,ഇന്ത്യന്‍,ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകള്‍ കൂടിച്ചേര്‍ന്നുണ്ടായ മുഗള്‍ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹല്‍. പൂര്‍ണമായും വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച ഈ സ്മാരകം പൂര്‍ത്തിയാകാന്‍ ഇരുപത്തി രണ്ട് വര്‍ഷം എടുത്തു എന്നാണ് കണക്ക്.

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
The Goa Minister said that Shah Jahan did not call for the quotation to build the Taj Mahal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X