കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഉയിര്‍ മണ്ണുക്ക് ഉടല്‍ തമിഴ്ക്ക്'; മോഹന്‍ലാലിലും പ്രകാശ്‌രാജിലും നിറഞ്ഞ കരുണാനിധിയും എംജിആറും

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
എംജിആറിനെയും കരുണാനിധിയെയും അവിസ്മരണീയമാക്കിയ ഇരുവർ

തമിഴ്‌നാടിന്റെ രാഷ്ട്രീയവും സിനിമയും ഒന്നുചേര്‍ന്ന് നടക്കാന്‍ തുടങ്ങിയത് കരുണാനിധി, എംജിആര്‍ എന്നീ രണ്ട് മഹാവ്യക്തിത്വങ്ങളിലൂടെയായിരുന്നു. രാജകുമാരി എന്ന എംജിആര്‍ ചിത്രത്തിന് സംഭാഷണം എഴുതാനെത്തിയതായിരുന്നു കരുണാനിധി.

ആ ചിത്രത്തില്‍ ഉടല്‍ മണ്ണുക്ക് ഉയിര്‍ തമിഴ്ക്ക് എന്ന കരുണാനിധി കുറിച്ച പഞ്ച് ഡയലോഗ് ഇന്നും തമിഴ്ജനത ഒരു മുദ്യാവാക്യം പോലെ കൊണ്ടുനടക്കുന്നു. രാജകുമാരി എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് പരിചയപ്പെട്ട കരുണാനിധിയും എംജിആറും പിന്നീട് തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ മുടിചൂടാമന്നന്‍മാരായി മാറി. ഈ രണ്ട് വ്യക്തിത്വങ്ങളുടെ സൗഹൃദവും പോരാട്ടവും പിളര്‍പ്പുമെല്ലാം വെള്ളിത്തിരയിലെത്തിച്ച സിനിമയായിരുന്നു മണിരത്‌നത്തിന്റെ ഇരുവര്‍.

ഇരുവര്‍

ഇരുവര്‍

ദ്രാവിഡ രാഷ്ട്രീയത്തിന്റെ കരുത്തുറ്റ പോരാളികളുടെ ജീവിതത്തെ ശക്തിയൊട്ടും തോരാതെ വെള്ളിത്തിരയിലെത്തിച്ച ചിത്രമായിരുന്നു മണിരത്‌നത്തിന്റെ ഇരുവര്‍. തമിഴ് രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിച്ച എംജിആറിനേയും കരുണാനിധിയേയും അഭ്രപാളിയില്‍ മോഹാന്‍ലാലും പ്രകാശ് രാജും അനശ്വരമാക്കി. എംജിആറ് മോഹന്‍ലാലിലൂടെ ഒഴുകി നിറഞ്ഞപ്പോള്‍ കരുണാനിധിയുടെ കരുത്തും ദ്രാവിഡ പോരാട്ട വീര്യവും പ്രകാശ്‌രാജില്‍ പുനര്‍ജനിക്കുകയായിരുന്നു.

മണിരത്‌നം

മണിരത്‌നം

മണിരത്‌നം സംവിധാനം ചെയ്ത ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരുന്നു ഇരുവര്‍. എണ്‍പതുകളിലെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ അവസ്ഥകള്‍ ഏതാണ്ട് അതേപോലെ പകര്‍ത്തിയ ഒരു സിനിമ. ദ്രാവിഡ രാഷ്ട്രീയത്തിനും തമിഴ് സിനിമയ്ക്കും തമ്മില്‍ ഉള്ള ബന്ധം ഏതാണ്ട് എല്ലാ പൂര്‍ണ്ണതയോടും കൂടി കാട്ടിത്തരാന്‍ മണിരത്‌നം കാണിച്ച ധൈര്യത്തിന്റെ റിസള്‍ട്ട് ആയിരുന്നു ഇരുവര്‍.

എം.ജി.ആര്‍, കരുണാനിധി

എം.ജി.ആര്‍, കരുണാനിധി

തമിഴ്‌നാട് രാഷ്ട്രീയത്തിലെ രണ്ടു വന്മരങ്ങള്‍ ആയ എം.ജി.ആര്‍, കരുണാനിധി എന്നിവരുടെ ജീവിതം ആയിരുന്നു ചിത്രത്തിന്റെ വിഷയം. അവര്‍ക്കിടയിലെ സൗഹൃദം, സ്‌നേഹം, ഈഗോ, ആശയ വൈരുദ്ധ്യങ്ങള്‍ തുടങ്ങിയവയെല്ലാം ചിത്രത്തില്‍ നിറഞ്ഞു നിന്നു.

കരുണാനിധിയുടെ പങ്ക്

കരുണാനിധിയുടെ പങ്ക്

വെറും ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തിയ എംജിആറിന്റെ വളര്‍ച്ച മോഹന്‍ലാല്‍ ചെയത ആനന്ദന്‍ എന്ന കേന്ദ്ര കഥാപാത്രത്തിലൂടെ മണിരത്‌നം നമുക്ക് കാണിച്ചു തരുന്നു. ആ വളര്‍ച്ചയില്‍ കരുണാനിധിയുടെ പങ്ക് എന്തായിരുന്നു എന്നതാണ് പ്രകാശ്രാജ് ചെയ്ത തമിഴ് സെല്‍വന്‍ എന്ന കഥാപാത്രം പറയുന്നത്. ഐശ്വര്യാ റായ് തന്റെ ആദ്യ സിനിമയില്‍ രണ്ടുവേഷങ്ങളില്‍ വന്നു.

പ്രധാന അഭിനേതാക്കള്‍

പ്രധാന അഭിനേതാക്കള്‍

അതില്‍ ഒന്ന് എം.ജി.ആറിന്റെ ആദ്യ ഭാര്യയുടെ വേഷത്തിലും മറ്റൊന്ന് ജയലളിതയുടെ വേഷത്തിലും. നാസര്‍, ഡല്‍ഹി ഗണേഷ്,തബു,'നിഴല്‍കള്‍'രവി,ഗൌതമി,രേവതി, എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

പ്രകാശ് രാജ്

പ്രകാശ് രാജ്

മോഹന്‍ ലാലിന് ഒപ്പത്തിനൊപ്പം തന്നെ നില്‍ക്കുന്ന പ്രകടനം ആയിരുന്നു പ്രകാശ്രാജും നടത്തിയത്. മണിരത്‌നം പകര്‍ന്നു കൊടുത്ത ധൈര്യം പ്രകാശ് രാജ് കരുണാനിധിയുടെ തമിഴ്‌ശെല്‍വന്‍ എന്ന റോള്‍ അനശ്വരമാക്കി. ചിത്രത്തില്‍ റഹ്മാന്‍ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും എറെ ഹിറ്റായി. ചില സീനുകളുടെ തീവ്രതയും അതില്‍ കഥാപാത്രം അനുഭവിക്കുന്ന മാനസിക പിരിമുറുക്കവും പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കാന്‍ റഹ്മാന്റെ ഹമ്മിംങ്ങുകള്‍ക്ക് പൂര്‍ണ്ണമായും സാധിച്ചു. ,മലയാളിയായ സന്തോഷ് ശിവനായിരുന്നു ചിത്രത്തിന്റെ ക്യാമറ.

സ്വകാര്യജീവിതത്തിലേക്ക്

സ്വകാര്യജീവിതത്തിലേക്ക്

തമിഴര്‍ ദൈവിക പരിവേഷം ചാര്‍ത്തിക്കൊടുത്ത എം.ജി.ആറിന്റെയും ലക്ഷക്കണക്കിന് ആരാധകര്‍ ഉണ്ടായിരുന്ന കരുണാനിധിയുടെയും സ്വകാര്യജീവിതത്തിലേക്ക് ഫോക്കസ് ചെയ്ത ചിത്രമായിരുന്നു ഇരുവര്‍ .

എതിര്‍പ്പും

എതിര്‍പ്പും

ഇത്രയും സെന്‍സിറ്റീവ് ആയ ഒരു വിഷയം കൈകാര്യം ചെയ്തതുകൊണ്ട് തന്നെ മറ്റൊരു തമിഴ സിനിമയ്ക്കും ഇക്കണ്ടകാലം നേരിടേണ്ടി വന്നിട്ടില്ലാത്ത എതിര്‍പ്പും 'ഇരുവര്‍' നേരിട്ടു. ചില സീനുകള്‍ എഡിറ്റ് ചെയ്തു മാറ്റിയതിനു ശേഷം വീണ്ടും പ്രദര്‍ശിപ്പിക്കപ്പെടുകയും ആയിരുന്നു.

ബോക്‌സ് ഓഫീസ്

ബോക്‌സ് ഓഫീസ്

ദേശീയ,അന്തര്‍ദേശീയ തലങ്ങളില്‍ പുരസ്‌കാരങ്ങള്‍ നേടിയ ഈ സിനിമയ്ക്ക് പക്ഷെ തമിഴരുടെ ആസ്വാദന നിലവാരത്തിലേക്ക് 'ഉയരാന്‍' സാധിച്ചില്ല. അതുകൊണ്ട് തന്നെ തമിഴില്‍ ഇന്നോളം ഇറങ്ങിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായ 'ഇരുവര്‍' തമിഴ് സിനിമ ഇന്നോളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വല്ല്യ ബോക്‌സ് ഓഫീസ് ദുരന്തങ്ങളിലും ഒന്നായി മാറി.

English summary
The Iruvar: MGR and Karunanidhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X