അന്തർ സംസ്ഥാന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റീൻ വേണ്ട, പുതിയ ഉത്തരവിറക്കി കർണാടക സർക്കാർ
ബംഗളൂരു: അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചു. അതിര്‍ത്തി സംസ്ഥങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ചെക്ക് പോസ്റ്റുകളിലും, ബസ് സ്‌റ്റേഷനിലും നടത്തി വന്നിരുന്ന മെഡിക്കല്‍ പരിശോധന ഉള്‍പ്പടെ ഒഴിവാക്കിയാണ് പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തുവന്നത്. ഇടുകൂടാതെ പുറത്തുനിന്നെത്തുന്നവര്‍ 14 ദിവസത്തെ ക്വറന്റീന്‍ കഴിയണമെന്നുള്ള നടപടിയും ഒഴിവാക്കി. ആഗസ്റ്റ് 24നാണ് സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
കൈകളില്‍ ക്വാറന്റീന്‍ മുദ്ര പതിപ്പിക്കുന്നത്, സംസ്ഥാനന്തര യാത്രക്കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്ന സേവ ബിന്ധു പോര്‍ട്ടലിലും ഇനി രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല. കൂടാതെ ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകളില്‍ നോട്ടീസ് പതിക്കുന്ന രീതിയും സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കി. പുറത്തു നിന്നെത്തുന്നവര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ വീടുകളില്‍ തന്നെ കഴിഞ്ഞ് ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നാണ് പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്.
കര്‍ണാടക അഡീഷണല്‍ ചീഫ് സെക്രട്ടറി ജാവേദ് അക്തറാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തുവിട്ടത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുക. കൊവിഡുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളായ പനി, തൊണ്ടവോദന, ജലദേഷം, കഫക്കെട്ട്, ശ്വാസതടസം എന്നിവ നേരിട്ടാല്‍ പരിശോധനയ്ക്ക് വിധേയമാകമമെന്നും അല്ലെങ്കില്‍ ആപ്തമിത്ര ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 14410 ലേക്ക് വിളിച്ചറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം, കര്‍ണാടകയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം മാത്രം 5851 പേര്‍ക്കാണ് രോഗം ബാധിച്ചത്. 283665 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 81230 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 197625 പേരാണ് ഇവിടെ നിന്ന് രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 127 പേര്‍ക്ക് ജീവന്‍ നഷ്ടമായതോടെ 4810 പേര്‍ ആകെ സംസ്ഥാനത്ത് നിന്ന് മരിച്ചു.