Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് കാലത്തെ അറിയാക്കഥകള്‍: അണിയറക്കഥകളിലെ നായകനാര്

ജയ്പൂര്‍: മുതിര്‍ന്ന ബിജെപി നേതാക്കള്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് കരുതുന്നു. മുന്‍ മുഖ്യമന്ത്രിയായ നേതാവ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനോട് പറഞ്ഞു കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നിങ്ങള്‍ മന്ത്രിയാകുമെന്ന്. ഫലം പ്രഖ്യാപിക്കുന്നതിന് മുന്നെ തന്നെ ബിജെപി തോല്‍വി സമ്മതിച്ചു. ഡിസംബര്‍ 11ന് ഫലം പ്രഖ്യാപിക്കാനിരിക്കെയാണ് ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിനന്ദനം ചൊരിയുന്നത്. ഫലമെന്തായാലും ഇരു കൂട്ടര്‍ക്കും ഗുണമുണ്ടാകണമെന്ന് മാത്രം.

അഭിഭാഷകരായ രാഷ്ട്രീയക്കാര്‍ക്ക് ഈ തിരഞ്ഞെടുപ്പ് കാലം വിശ്രമമില്ലാത്തതാണ്. മധ്യപ്രദേശ് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇവര്‍ക്ക് രാജസ്ഥാനിലേക്ക് പോകണം. ഇവരുടെ സാന്നിധ്യം ഒരു വോട്ട് പോലും അധികമായി നല്കില്ലെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശത്തെ അവഗണിക്കാന്‍ കഴിയില്ല. കോടതിയിലെ കേസുകളും തിരഞ്ഞെടുപ്പ് പ്രചാരണവും ഒത്തുപോകാത്തതും ഓഫീസിലെ മറ്റ് ബാധ്യതകളും അഭിഭാഷകരായ രാഷ്ട്രീയക്കാര്‍ക്ക് ബുദ്ധിമുട്ടാക്കുന്നു. വോട്ട് വീഴില്ലെങ്കിലും ഹൈക്കമാന്റ് നിര്‍ദേശിച്ചാല്‍ നിരസിക്കാതിരിക്കാന്‍ കഴിയില്ല എന്ന അവസ്ഥയാണ്.

bjp2-26-

ഉത്തര്‍പ്രദേശ് മുഖ്യനോട് മത്സരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഗൃഹസ്തന്മാരായ നേതാക്കള്‍ക്ക് മനസിലായികാണും, അസാമാന്യമായ മള്‍ട്ടി ടാസ്‌കാണ് യോഗി ആദിത്യനാഥ് പുറത്തെടുക്കന്നത്. നരേന്ദ്ര മോദി, അമിത് ഷാ, യോഗി ആദിത്യനാഥ്, എന്നിവരാണ് ബിജെപിയുടെ താരപദവിയുള്ള തിരഞ്ഞെടുപ്പ് പ്രചാരകര്‍. ഇതില്‍ യോഗി ആദിത്യനാഥ് ഏറ്റവും തിരക്കേറിയ താരമാണ്. എന്നാല്‍ പ്രചാരണവും ഭരണവും ഒന്നിച്ചപോകാന്‍ യോഗി നന്നായി ബുദ്ധിമുട്ടുന്നുണ്ട്. പകല്‍ പ്രചാരണവും രാത്രി ഭരണവുമാണ് യോഗിക്ക്. രാത്രി വൈകിയോളം ഭരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയും ഒപ്പിടലുമാണ് ഉത്തര്‍പ്രദേശില്‍. ഇതില്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് ഉദ്യോഗസ്ഥരാണ്. അതിനാല്‍ ഭരണനിര്‍വഹകര്‍ക്ക് ഇലക്ഷന്‍ എത്രയും പെട്ടെന്ന് അവസാനിക്കണമെന്നാണത്രേ. മുഖ്യന് കുടുംബമില്ലെങ്കിലും ഉദ്യോഗസ്ഥര്‍ക്കതുണ്ടല്ലോ..


മുന്‍ ഉത്തര്‍പ്രദേശ് മന്ത്രി തന്റെ സ്വന്തം പാര്‍ട്ടിക്കുനേരെ എതിര്‍പാര്‍ട്ടിയെ തിരിക്കാന്‍ നിര്‍ന്ധിതനായിരിക്കയാണ്. നിയമത്തിന്റെ കയ്യില്‍നിന്നും രക്ഷിക്കുന്നതിന്‍രെ പ്രത്യുപകാരമാണ് ഈ കൂറുമാറ്റം. എത്രകാലം കൂറു തല്‍സ്ഥിതിക്ക് തുടരുന്നുവോ അത്രയും കാലം മുന്‍ മന്ത്രി സുരക്ഷിതനെന്ന് അര്‍ത്ഥം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+