ടീ ഷര്‍ട്ട് ധരിച്ച 'മോദിയുടെ അപരന്‍' പയ്യന്നൂര്‍ക്കാരന്‍!!അത് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍!!

Subscribe to Oneindia Malayalam

ഒടുവില്‍ കരിമ്പൂച്ചകളുടെ അകമ്പടിയില്ലാതെ ആളും ആരവവുമില്ലാതെ ടീഷര്‍ട്ടും ധരിച്ചു നിന്ന മോദിയുടെ അപരനെ തിരിച്ചറിഞ്ഞു. മലയാളിയായ രാമചന്ദ്രന്‍. അല്‍പം കൂടി വ്യക്തമായി പറഞ്ഞാല്‍ പയ്യന്നൂര്‍ക്കാരന്‍ കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന്‍. ടീഷര്‍ട്ടുമിട്ട് ഈ മോദി അപരന്‍ നിന്ന സ്ഥലം പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍!!

ഓള്‍ ഇന്ത്യാ ബാക്ചോഡ് എന്ന ട്രോള്‍ ഗ്രൂപ്പാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. വിമര്‍ശനങ്ങള്‍ ശക്തമായതോടെ ഇവര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
#wanderlust എന്ന ഹാഷ്ടാഗോടെയായിരുന്നു ചിത്രം പ്രചരിപ്പിച്ചിരുന്നത്. കുര്‍ത്ത ധരിക്കാത്ത മോദിയുടെ ചിത്രം എന്ന പേരില്‍ നിരവധി ആളുകള്‍ ഇത് ഷെയര്‍ ചെയ്തിരുന്നു.

പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും മുംബൈ പോലീസില്‍ ഇതു സംബന്ധിച്ച് പരാതി ലഭിച്ചതോടെ പ്രശ്‌നം വീണ്ടും വിവാദത്തിലായി. സ്‌നാപ്പ് ചാറ്റിന്റെ ഡോഗ് ഫില്‍ട്ടര്‍ ഉപയോഗിച്ച് മോദിയുടെ ചിത്രം പ്രചരിപ്പിച്ച എഐബി കോമഡി ഗ്രൂപ്പ് മോദിയെ അപമാനിച്ചുവെന്നും ദേശീയ വികാരത്തെ വൃണപ്പെടുത്തിയെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്.

വൈറലായ ചിത്രങ്ങള്‍

വൈറലായ ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ ടീഷര്‍ട്ടുമിട്ടു നില്‍ക്കുന്ന മോദിയുടെ അപരന്റെ ഫോട്ടോകള്‍ വൈറലായിരുന്നു. ഒപ്പം സ്നാപ്പ് ചാറ്റിലെ ഡോഗ് ഫില്‍ട്ടറിലുള്ള ചിത്രവും വൈറലായി. ഓള്‍ ഇന്ത്യാ ബാക്ചോഡ്(എഐബി) എന്ന ട്രോള്‍ ഗ്രൂപ്പാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ചിലര്‍ തമാശയായെടുത്തപ്പോള്‍ മറ്റു ചിലര്‍ രൂക്ഷമായ പ്രതികരണങ്ങളാണ് നടത്തിയത്.

മോദിയും ശ്രദ്ധിച്ചു

മോദിയും ശ്രദ്ധിച്ചു

സാക്ഷാല്‍ മോദി തന്നെ ചിത്രത്തെക്കുറിച്ച് ട്വീറ്റ് ചെയ്തു. പൊതു ജീവിതത്തില്‍ ഇത്തരത്തിലുള്ള തമാശകളൊക്കെ ആവശ്യമാണെന്നാണ് തന്റെ ഒദ്യോഗിക പേജില്‍ മോദി ട്വീറ്റ് ചെയ്തത്. എന്നാല്‍ പ്രധാന മന്ത്രിയെ ട്രോളുന്നതില്‍ അത്ര വലിയ തമാശയൊന്നുമില്ലെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്.

ആരാണീ രാമചന്ദ്രന്‍

ആരാണീ രാമചന്ദ്രന്‍

പയ്യന്നൂര്‍ സ്വദേശിയായ രാമചന്ദ്രന്‍ ഏറെക്കാലമായി വിദേശത്തായിരുന്നു. അടുത്ത കാലത്താണ് നാട്ടിലെത്തി സ്ഥിരതാമസം തുടങ്ങിയത്. ബെംഗളൂരുവില്‍ താമസിക്കുന്ന മകന്റെ അടുക്കലേക്കു പോകാന്‍ ട്രെയിന്‍ കാത്തു നില്‍ക്കുമ്പോള്‍ ആരോ ഒപ്പിച്ച കുസൃതിയാണ് രാമചന്ദ്രനെ പ്രശസ്തനാക്കിയത്. മോദിയുടെ മുഖഛായയുള്ള രാമചന്ദ്രനോടൊപ്പം റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്ന ചിലര്‍ ചിത്രമെടുക്കുകയും ചെയ്തു.

എഐബി ഗ്രൂപ്പ് കെണിയില്‍

എഐബി ഗ്രൂപ്പ് കെണിയില്‍

ഒരു തമാശക്ക് ഒപ്പിച്ച പണിയാണെങ്കിലും എഐബി ഗ്രൂപ്പിനെതിരെ കേസു വരെ എടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്നാരോപിച്ച് മുബൈ പോലീസില്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുംബൈ പോലീസിലെ സൈബര്‍ സെല്ലാണ് പരാതി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഭവത്തില്‍ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

5 ലക്ഷം രൂപ പിഴ

5 ലക്ഷം രൂപ പിഴ

പരാതിയെത്തുടര്‍ന്ന് എഐബിക്ക് 5 ലക്ഷം രൂപ പിഴയാണ് മുംബൈ പോലീസ് വിധിച്ചത്. മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളായിരുന്നു ഓള്‍ ഇന്ത്യാ ബാക്ചോഡിനെതിരെ ചുമത്തിയത്.

നടപടി ഐടി ആക്ട് അനുസരിച്ച്

നടപടി ഐടി ആക്ട് അനുസരിച്ച്

ഐടി ആക്ട് അനുസരിച്ചാണ് ഓള്‍ ഇന്ത്യാ ബാക്ചോഡിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. വിദഗ്‌ധോപദേശത്തിനു ശേഷമാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. മാനഹാനിക്കെതിരെയുള്ള വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഇതാദ്യമല്ല

ഇതാദ്യമല്ല

മുന്‍പും ഇത്തരത്തില്‍ പ്രകോപനപരമായ തമാശകളും പോസ്റ്റുകളും വീഡിയോകളും ഓള്‍ ഇന്ത്യാ ബാക്ചോഡ് ഗ്രൂപ്പിനെ കെണിയിലാക്കിയിട്ടുണ്ട്. പോസ്റ്റ് ഡിലീറ്റ് ചെയ്ത് സംഘം മാപ്പ് പറഞ്ഞെങ്കിലും ഇവര്‍ രക്ഷപെട്ടില്ല.

English summary
The man who look like Modi,whose photos went viral, is Payyannur native
Please Wait while comments are loading...