കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനിലെ ഭിൽവാരയിലെ യുവാവിന്റെ കൊലപാതകം വർഗീയമാകുന്നു; ജാഗ്രത കടുപ്പിച്ച് പോലീസ്

  • By Akhil Prakash
Google Oneindia Malayalam News

ജയ്പൂർ; രാജസ്ഥാനിലെ ഭിൽവാര പട്ടണത്തിൽ തർക്കത്തിനിടെ ഹിന്ദു യുവാവിനെ മുസ്ലീം യുവാവ് കൊലപ്പെടുത്തിയതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു. സംഭവത്തിൽ വ്യാജ വാർത്തകളും വിദ്വേഷ സന്ദേശങ്ങളും പ്രചരിക്കാതിരിക്കാൻ വ്യാഴാഴ്ച വരെ പ്രദേശത്ത് ഇന്റർനെറ്റ് സംവിധാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. വിശ്വഹിന്ദു പരിഷത്തും ഹിന്ദു ജാഗരൺ മഞ്ചും പോലുള്ള വലത് സംഘടനകൾ ബുധനാഴ്ച ഇവിടെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കനത്ത സുരക്ഷയാണ് പോലീസ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച വൈകിട്ടായിരുന്നു കൊട്ടവാലി പോലീസ് സ്റ്റേഷൻ പരിധിയിൽ ഈ കൊലപാതകം നടന്നത്. കൊലപാതകത്തിന്റെ കാരണം വ്യക്തി വൈരാ ഗ്യമാണെന്നാണ് പോലീസിന്റെ പ്രാധമിക നി ഗമനം. ഭിൽവാര പട്ടണത്തിലെ ശാസ്ത്രി നഗർ ഏരിയയിലെ ബ്രാഹ്മണി സ്വീറ്റ്‌സിന് സമീപം ചിലർ പണത്തെ ചൊല്ലി രൂക്ഷമായ തർക്കത്തിലേർപ്പെട്ടതായി ചില വൃത്തങ്ങൾ പറയുന്നു. സംഘർഷത്തിനിടെ ചില യുവാക്കൾ 22 കാരനായ ആദർശ് തപാഡിയയെ കത്തികൊണ്ട് ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. ഉടൻ തന്നെ തപാഡിയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.

rajasthanpolice

മരണപ്പെട്ട ആദർശ് തപാഡിയയുടെ പിതാവ് ഓംപ്രകാശ് തപാഡിയ ഭിൽവാരയിലെ ഒരു പ്രമുഖ വ്യക്തിത്വം ആയിരുന്നു. സംഭവം വിവാദമായതോടെ ഭിൽവാര സിറ്റി എംഎൽഎ വിത്തൽ ശങ്കർ അവസ്തി, ബിജെപി ജില്ലാ പ്രസിഡന്റ് ലഡു ലാൽ തെലി, സിറ്റി കൗൺസിൽ ചെയർമാൻ രാകേഷ് പഥക് എന്നിവരുൾപ്പെടെ നിരവധി സംഘടനാ നേതാക്കൾ ആശുപത്രിയിൽ എത്തി. അതേ സമയം സംഭവത്തിൽ പ്രതിഷേധിച്ച് അക്രമികളെ അറസ്റ്റ് ചെയ്യുന്നതുവരെ കുടുംബത്തിൽ നിന്ന് ആരും മൃതദേഹം ഏറ്റെടുക്കില്ല എന്ന് ആദർശ് തപാഡിയയുടെ അമ്മാവൻ മഹേഷ് ഖോട്ടാനി പറഞ്ഞു. വിവിധ സംഘടനകൾ കൊലപാതകത്തെ അപലപിക്കുകയും ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തുകയും ചെയ്തു.

പിസി ജോര്‍ജിനെതിരായ സര്‍ക്കാര്‍ നീക്കം പാളുന്നു; കോടതിയില്‍ ഫലിച്ചില്ല... പിസി കൂടി പറയട്ടെ...പിസി ജോര്‍ജിനെതിരായ സര്‍ക്കാര്‍ നീക്കം പാളുന്നു; കോടതിയില്‍ ഫലിച്ചില്ല... പിസി കൂടി പറയട്ടെ...

അതേ സമയം കേസിൽ മൂന്ന് പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കൂടുതൽ ആളുകൾക്ക് കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു. അതേ സമയം മരിച്ചവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഒരു ബിജെപി നേതാവ് ആവിശ്യപ്പെട്ടു. ന ഗരത്തിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ന ഗരത്തിന്റെ പലയിടങ്ങളിൽ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് കനത്ത് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
The murder of a young man in Bhilwara, Rajasthan, has become communal, police on alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X