കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡിയുടെ നീക്കം പാളി; മകൻ വിജേന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കില്ല.. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

Google Oneindia Malayalam News

ബെംഗളൂരു; കർണാടകത്തിൽ പുതിയ മുഖ്യന്ത്രി ബസവരാജ് ബൊമ്മയ്യയിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 2.15 ന് രാജ്ഭവനിലാണ് ചടങ്ങ്. 29 മന്ത്രിമാരാണ് പുതിയ മന്ത്രിസഭയിൽ ഉള്ളത്. ബി എസ് യെഡിയൂരപ്പയുടെ ശക്തമായ സമ്മര്‍ദ്ദങ്ങൾ ഉണ്ടായിരുന്നുവെങ്കിലും മകൻ വിജയേന്ദ്രയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതെയാണ് പുതിയ മന്ത്രിസഭ വികസനം.

basavaraj Bommayya

അങ്കമാലി ഡയറീസിലെ പെപ്പേ വിവാഹിതനാകുന്നു; നടന്‍ ആന്റണി വര്‍ഗീസിന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ കാണാം

വിവിധ സമുദായങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകുന്നതിനായി നാല് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നൽ പുതിയ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിമാരില്ലെന്നാണ് വിവരം. മന്ത്രിസഭാ വിപുലീകരണം സംബന്ധിച്ച് ദില്ലിയിൽ ദേശീയ നേതൃത്വവുമായി വിശദമായ ചർച്ചകൾ നടത്തിയിട്ടുണ്ട്, ഇന്നലെ രാത്രി അവസാനവട്ട ചർച്ചയ്ക്ക് ശേഷം, ഇന്ന് രാവിലെ പട്ടികയ്ക്ക് അന്തിമരൂപം നൽകി. പുതിയ മന്ത്രിമാരുടെ വിവരങഅങൾ ഗവർണർക്ക് കൈമാറിയിട്ടുണ്ട്, മുഖ്യമന്ത്രി ബസവരാജ് പറഞ്ഞു.

യുവാക്കളും മുതിർന്ന നേതാക്കളും ഉൾപ്പെടുന്നതാണ് പുതിയ മന്ത്രിസഭ. മന്ത്രിസഭയിൽ പ്രബല സമുദായമായ ലിംഗായത്തിൽ നിന്ന് 8 മന്ത്രിമാരും ദളിനും കോണ്‍ഗ്രസിനും സ്വാധീനമുള്ള വൊക്കലിംഗ സമുദായത്തില്‍ നിന്ന് ഏഴ് മന്ത്രിമാരും മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ നിന്ന് 11 പേരുമാണ് ഉണ്ടാകുക. ഒരു വനിത മന്ത്രിയും മന്ത്രിസഭയിൽ ഉൾപ്പെടുത്തും.

വിജയേന്ദ്രയുടെ കാര്യത്തിൽ ദേശീയ നേതൃത്വമാണ് തിരുമാനം കൈക്കൊണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭ വികസനവുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വം യെഡിയൂരപ്പയുമായി സംസാരിച്ചിരുന്നു. ഉപമുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നില്ലെന്നും തിരുമാനങ്ങൾ കൈക്കൊണ്ടതെന്ന് ദേശീയ നേതൃത്വമാണെന്നും ബസവരാജ് വ്യക്തമാക്കി. അതേസമയം വിജേന്ദ്രയെ മന്ത്രിയാക്കിയേക്കും എന്നുള്ള അഭ്യൂഹങ്ങൾ ഉണ്ട്. അതേസമയം കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ ചതിച്ച് ബിജെപയിലെത്തിയവർക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കുമോയെന്നാണ് ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്നത്. നേരത്തേ 11 പേരെയാണ് യെഡിയൂരപ്പ ഉൾപ്പെടുത്തിയിരുന്നത്. 17 പേരായിരുന്നു സഖ്യസർക്കാരിൽ നിന്നും രാജിവെച്ച് ബിജെപിയിൽ എത്തിയത്.

അതിനിടെ മുതിർന്ന പല നേതാക്കൾക്കും അവസരം നഷ്ടമായേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. മന്ത്രിസഭയിൽ നിന്നും പുറത്തായവർ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തുമെന്ന കാര്യത്തിൽ തർക്കമില്ല. ഇത് നേരിടുന്നതാകും ബസവരാജിനെ സംബന്ധിച്ചുള്ള ഏറ്റവും വലിയ വെല്ലുവിളി. യെഡിയൂരപ്പയുടെ നിലപാടും ഈ ഘട്ടത്തിൽ നിർണായകമാകും. അതേസമയം ഈ അതൃപ്തികൾ മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെ കാര്യങ്ങൾ സസൂക്ഷ്മം വീക്ഷിക്കുകയാണ് കോൺഗ്രസ്.

വി ശിവന്‍കുട്ടി തറ ഗുണ്ട; പിണറായി മറ്റൊരു ശിവന്‍കുട്ടി... രൂക്ഷ വിമര്‍ശനവുമായി സുധാകരന്‍വി ശിവന്‍കുട്ടി തറ ഗുണ്ട; പിണറായി മറ്റൊരു ശിവന്‍കുട്ടി... രൂക്ഷ വിമര്‍ശനവുമായി സുധാകരന്‍

Recommended Video

cmsvideo
Who is B. S. Yediyurappa

യുവാക്കൾക്ക് ജോലി:മാസത്തിൽ 400 യൂണിറ്റ് സൗജന്യ വൈദ്യുതി,പഞ്ചാബിൽ വാഗ്ധാനപ്പെരുമഴയുമായി അകാലിദൾ- ബിഎസ്പി സഖ്യംയുവാക്കൾക്ക് ജോലി:മാസത്തിൽ 400 യൂണിറ്റ് സൗജന്യ വൈദ്യുതി,പഞ്ചാബിൽ വാഗ്ധാനപ്പെരുമഴയുമായി അകാലിദൾ- ബിഎസ്പി സഖ്യം

മഹാരാഷ്ട്രയിൽ ഞെട്ടിച്ച നീക്കം;ശിവസേന മുൻമന്ത്രി കോൺഗ്രസിൽ ചേർന്നു.. കൂടുതൽ നേതാക്കൾ ഉടനെത്തുമെന്ന് പടോൾമഹാരാഷ്ട്രയിൽ ഞെട്ടിച്ച നീക്കം;ശിവസേന മുൻമന്ത്രി കോൺഗ്രസിൽ ചേർന്നു.. കൂടുതൽ നേതാക്കൾ ഉടനെത്തുമെന്ന് പടോൾ

English summary
The new cabinet headed by Karnataka Chief Minister Basavaraj Bommai will be sworn in today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X