Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്‌സിനുകളുടെ നിര്‍മ്മാണത്തില്‍ മൃഗങ്ങളുടെ സിറം വഹിക്കുന്ന പങ്ക്, വിശദമായി അറിയാം

ദില്ലി: കൊവിഡ് പ്രതിരോധത്തിനായി ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് നിര്‍മ്മിച്ച കൊവാക്‌സിനെതിരായ പ്രചരണം തള്ളി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കൊവാക്‌സിനില്‍ പശുകിടാവിന്റെ സിറം അടങ്ങിയിട്ടുണ്ട് എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പ്രചാരണം. എന്നാല്‍ ഈ പ്രചാരണം വ്യാജമാണെന്നും പശിക്കിടാവിന്റെ സിറം കൊവാക്‌സിനില്‍ അടങ്ങിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തത വരുത്തി.

vaccine

അംബാനി ബോംബ് ഭീഷണിക്കേസില്‍ എന്‍കൗണ്ടര്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മ അറസ്റ്റില്‍- ചിത്രങ്ങള്‍

വെരോ കോശങ്ങളുടെ ഉത്പാദനത്തിന് വേണ്ടി മാത്രമാണ് പശുക്കിടാവിന്റെ സിറം ഉപയോഗിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചത്. കന്നുകാലികള്‍ ഉള്‍പ്പടെ പല മൃഗങ്ങളുടെയും സിറം വെരോ കോശങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ആഗോളതലത്തില്‍ ഉപയോഗിക്കുന്നുണ്ട്. വാക്‌സിനുകള്‍ നിര്‍മ്മിക്കുന്നതില്‍ മൃഗങ്ങളുടെ സെറം വഹിക്കുന്ന പങ്ക് എങ്ങനെയൊക്കെയാണെന്ന് പരിശോധിക്കാം.

മനുഷ്യരില്‍ രോഗപ്രതിരോധ ശേഷി കൈവരിക്കുന്നതിന് വേണ്ടിയാണ് വാക്‌സിനുകള്‍ ഉപയോഗിക്കുന്നത്. ഈ രോഗ പ്രതിരോധ ശേഷി കൈവരിക്കാന്‍ രോഗത്തിന് കാരണമായ വൈറസിനെ തന്നെയാണ് ഉപയോഗിക്കുക. വാക്‌സിനുകളിലേക്ക് ഉപയോഗിക്കുന്നതിന് മുമ്പ് വൈറസിനെ നശിപ്പിക്കുകയോ നിര്‍ജീവമാക്കുകയോ ചെയ്യും. അതിന് ശേഷമാണ് മനുഷ്യശരീരത്തില്‍ കുത്തിവയ്ക്കുക.

അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ വെബ്സൈറ്റ് അനുസരിച്ച്, പശുവിന്റെ സിറം പ്രധാനമായും ഉപയോഗിക്കുന്നത് പശുക്കള്‍ വലിയ മൃഗങ്ങളായതിനാലും എളുപ്പത്തില്‍ ലഭ്യമാകുന്നതും കാരണമാണ്. ഉപയോഗപ്രദമായ ചില രാസവസ്തുക്കളും എന്‍സൈമുകളും കൊണ്ട് സമ്പന്നമാണ് പശുക്കള്‍.

പശു പാല്‍ അമിനോ ആസിഡുകളുടെയും ഗാലക്‌റ്റോസ് പോലുള്ള പഞ്ചസാരയുടെയും ഉറവിടമാണ്. വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന പശു ടാലോ ഡെറിവേറ്റീവുകളില്‍ ഗ്ലിസറോള്‍ ഉള്‍പ്പെടുന്നു. ജെലാറ്റിന്‍, ചില അമിനോ ആസിഡുകള്‍ എന്നിവ പശു അസ്ഥികളില്‍ ഉണ്ട്. ഇതൊക്കെയാണ് പശുവിന്റെ സിറം വാക്‌സിനുകള്‍ക്കായി ഉപയോഗിക്കുന്നതിന്റെ പ്രധാന കാരണം.

ചരിത്രപരമായി, വാക്‌സിനുകള്‍ വികസിപ്പിക്കുന്നതില്‍ മൃഗങ്ങളുടെ സിറം ഉപയോഗിക്കുന്നുണ്ട്. 100ല്‍ ഏറെ വര്‍ഷമായി ഡിഫ്തീരിയ വാക്‌സിനില്‍ ആന്റിബോഡി സപ്ലിമെന്റായി കുതിര സിറം ഉപയോഗിക്കുന്നുണ്ട്. കുതിരകള്‍ക്ക് ചെറിയ അളവില്‍ ബാക്ടീരിയകള്‍ കുത്തിവയ്ക്കുകയും ഡിഫ്തീരിയയ്ക്ക് കാരണമാവുകയും ആന്റിബോഡികള്‍ വികസിപ്പിക്കുകയും ചെയ്യും.

ആരുടെയും മനം മയക്കുന്ന ഫോട്ടോസിൽ തിളങ്ങി പ്രഗ്യ ജസ്വാൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+