Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താന്‍ ഭീകരരെ നശിപ്പിക്കാന്‍ ഹിന്ദുക്കള്‍ മനുഷ്യബോംബാകണമെന്ന് ശിവസേന

ദില്ലി: പാകിസ്താന്‍ ഭീകരവാദികളെ തകര്‍ക്കാന്‍ ഹിന്ദുക്കള്‍ മനുഷ്യ ബോംബാകണമെന്ന് ശിവസേന മുഖപത്രം. ബാല്‍ താക്കറെയെ തീവ്രവാദിയായി ചിത്രീകരിച്ച ലേഖനത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് ശിവസേന രംഗത്തുവന്നത്. തെഹല്‍ക മാഗസീനിലായിരുന്നു ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയെ രൂക്ഷമായി വിമര്‍ശിച്ച് ലേഖനം ഉണ്ടായത്.

ഇതിനെതുടര്‍ന്നാണ് ശിവസേന മുഖപത്രം സാമ്‌ന വിശദീകരണവുമായി എത്തിയത്. ബാല്‍ താക്കറേയുടെ ആശയത്തെ ശിവസേന പിന്തുണയ്ക്കുന്നുമുണ്ട്. രാജ്യത്ത് ഹിന്ദുക്കളെ ഭയപ്പെടുന്ന സാഹചര്യമുണ്ടാകണം എന്നായിരുന്നു ബാല്‍ താക്കറേ പറഞ്ഞത്. എന്നാല്‍, ഇത് രാജ്യതാല്പര്യം മുന്‍ നിര്‍ത്തിയായിരുന്നുവെന്നാണ് ശിവസേനയുടെ വിശദീകരണം.

shiv-sena

ഹിന്ദുക്കള്‍ക്ക് രാജ്യത്ത് അഭിമാനത്തോടെ ജീവിക്കാന്‍ കഴിയണം. ഹിന്ദുക്കള്‍ക്ക് ഒരിക്കലും ഭയം ഉണ്ടാകാന്‍ പാടില്ല. എല്ലായിടത്തും ഹിന്ദു ശബ്ദം ഒരു സിംഹത്തിന്റെ ഗര്‍ജ്ജനം പോലെ ഉയരണം എന്നാണ് ശിവസേനയുടെ മുഖപ്രസംഗത്തില്‍ പറയുന്നത്.

പാകിസ്താന്റെ ക്രൂര കൃത്യങ്ങള്‍ക്ക് മറുപടി നല്‍കണമെങ്കില്‍ ഹിന്ദുക്കള്‍ മനുഷ്യ ബോംബാകണമെന്നും മുഖപത്രത്തില്‍ പറയുന്നു. പാക് തീവ്രവാദികള്‍ക്ക് മറുപടി നല്‍കണമെങ്കില്‍ ഹിന്ദു വളരെ മതപരമാകണമെന്നും എഡിറ്റോറിയല്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+