കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ബീഫ് നിരോധനമില്ലാത്തത് വെറും എട്ട് സംസ്ഥാനങ്ങളില്‍ മാത്രം... അതില്‍ കേരളമുണ്ട്!!!

Google Oneindia Malayalam News

രാജ്യ വ്യാപകമായി ഗോവധ നിരോധനം കൊണ്ടുവരണം എന്നതാണ് ഇപ്പോള്‍ പലരുടേയും ആവശ്യം. പല ഹിന്ദു സംഘടനാ നേതാക്കളും ബാബാ രാംദേവ് അടക്കമുള്ളവരും ആ ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. ബിജെപിയും ആര്‍എസ്എസ്സും നിരന്തരമായി ഗോവധ നിരോധനത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നുണ്ട്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പോടെയാണ് ബിജെപിയ്ക്ക് ഇത്രയേറെ സ്വാധീനം വര്‍ദ്ധിച്ചത്. എന്നാല്‍ അതിനും എത്രയോ മുമ്പ് തന്നെ പല സംസ്ഥാനങ്ങളിലും ഗോവധത്തിനും ബീഫിനും ഒക്കെ നിരോധനം ഉണ്ടായിരുന്നു.

രാജ്യത്തെ 29 സംസ്ഥാനങ്ങളില്‍ എട്ടിടത്ത് മാത്രമാണ് ഗോവധത്തിനും ബീഫിനും ഒരു നിയന്ത്രണവും ഇല്ലാത്തത്. അതില്‍ ഒന്നാണ് നമ്മുടെ കേരളം. ചുരുക്കിപ്പറഞ്ഞാല്‍ ദക്ഷിണേന്ത്യയില്‍ കേരളം മാത്രമേ ഉള്ളൂ എന്നും പറയാം.

കേരളത്തില്‍ നിരോധനമില്ല

കേരളത്തില്‍ നിരോധനമില്ല

ഗോവധത്തിന് കേരളത്തില്‍ ഒരു നിരോധനവും ഇല്ല. ഇഷ്ടം പോലെ ബീഫ് കഴിയ്ക്കാം.

നോര്‍ത്ത് ഈസ്റ്റ്

നോര്‍ത്ത് ഈസ്റ്റ്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മിസോറാം, മേഘാലയ, നാഗലാന്‍ഡ്, സിക്കിം എന്നിവിടങ്ങളില്‍ ഗോവധ നിരോധനം ഇല്ല. മണിപ്പൂരില്‍ സ്വാതന്ത്ര്യ ലബ്ധിയ്ക്ക് മുമ്പ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതിപ്പോഴും നിയമത്തിലുണ്ട്. പക്ഷേ ബീഫ് ഇഷ്ടം പോലെ കിട്ടും.

സിപിഎം കേന്ദ്രങ്ങള്‍

സിപിഎം കേന്ദ്രങ്ങള്‍

പശ്ചിമ ബംഗാള്‍ ഇപ്പോള്‍ ഭരിയ്ക്കുന്നത് സിപിഎം അല്ല. എങ്കിലും സിപിഎമ്മിന്റെ ശക്തി കേന്ദ്രമാണ്. ബംഗാളില്‍ ബീഫ് നിരോധനമില്ല. സിപിഎം ഭരിയ്ക്കുന്ന ത്രിപുരയിലും ബീഫിന് ഒരു നിയന്ത്രണവും ഇല്ല.

മറ്റിടങ്ങളിലെ കഥ

മറ്റിടങ്ങളിലെ കഥ

എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഇതല്ല അവസ്ഥ. ഗോവധ നിരോധന നിയമം ശക്തമാണ് പല സംസ്ഥാനങ്ങളിലും. വലിയ ശിക്ഷയും ഉണ്ട് നിയമ ലംഘനത്തിന്.

ആന്ധ്രയും തെലങ്കാനയും

ആന്ധ്രയും തെലങ്കാനയും

പശുവിനേയും പശുക്കുട്ടിയേയും കൊല്ലാന്‍ പാടില്ലെന്ന് നിയമമുണ്ട്. എന്നാല്‍ അറക്കാന്‍ യോഗ്യമായ കാളകളെ കൊല്ലാം. വംശവര്‍ദ്ധനവിനോ കാര്‍ഷികാവശ്യങ്ങള്‍ക്കോ ഉപയോഗിയ്ക്കാന്‍ കഴിയില്ല എന്ന സര്‍ട്ടിഫിക്കറ്റ് വേണം. നിയമ ലംഘനത്തിന് ആറ് മാസം തടവ് ശിക്ഷയും 1,000 രൂപ പിഴയും അടയ്ക്കണം.

അസം

അസം

അസമില്‍ ഗോവധത്തിന് കര്‍ശന നിരോധനമുണ്ട്. എന്നാല്‍ അറവിന് യോഗ്യമാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ ചില പ്രത്യേക ഇടങ്ങളില്‍ നിയമത്തിന് ഇളവുണ്ട്. നിയമ ലംഘനത്തിന് ആറ് മാസം തടവ് ശിക്ഷയും 1,000 രൂപ പിഴയും അടയ്ക്കണം.

ബിഹാര്‍

ബിഹാര്‍

പശുവിനേയും പശുക്കുട്ടിയേയും കൊല്ലാന്‍ പാടില്ലെന്ന് നിയമമുണ്ട്. എന്നാല്‍ 15 വയസ്സില്‍ കൂടിതല്‍ പ്രായമുള്ള കാളകളെ കൊല്ലാം. നിയമ ലംഘനത്തിന് ആറ് മാസം തടവ് ശിക്ഷയും 1,000 രൂപ പിഴയും അടയ്ക്കണം.

ചണ്ഡീഗഢ്

ചണ്ഡീഗഢ്

സമ്പൂര്‍ണ ബീഫ് നിരോധനമാണ് ചണ്ഡീഗഢിലുള്ളത്. പശുവിനെ കൊല്ലുന്നതിന് വിലക്കുണ്ട്. പശുവിറച്ചി സൂക്ഷിയ്ക്കാനോ, കഴിയ്ക്കാനോ വിളമ്പാനോ പാടില്ല. എരുമയുട്യും പോത്തിന്റേയും കാളയുടേയും കാര്യത്തിലും അങ്ങനെ തന്നെ.

ഛത്തീസ്ഗഢ്

ഛത്തീസ്ഗഢ്

പശുവിനെ മാത്രമല്ല, പോത്തിനേയോ, കാളയേയോ പോലും കൊല്ലാന്‍ പാടില്ല ഛത്തീസ്ഗഢില്‍. ഏഴ് വര്‍ഷം വരെ തടവും അമ്പതിനായരം രൂപ വരെ പിഴയും ആണ് ശിക്ഷ.

ദില്ലി

ദില്ലി

കാര്‍ഷികാവശ്യങ്ങള്‍ക്കുപയോഗിയ്ക്കുന്ന പശു, പശുക്കുട്ടി, കാള എന്നിവയെ കൊല്ലുന്നതിനും മാംസം കൈവശം സൂക്ഷിയ്ക്കുന്നതിനും വിലക്കുണ്ട്. പോത്തിനെ കഴിയ്ക്കാം, കൊല്ലാം...

ഗോവ

ഗോവ

ഗോവയിലും നിയമം മൂലം ഗോവധം നിരോധിച്ചിട്ടുണ്ട്.

ഗുജറാത്ത്

ഗുജറാത്ത്

ഗുജറാത്തിലും ഗോധനിരോധനം കര്‍ശനമാണ്. പശു, പോത്ത്, കാള- ഒന്നിനേയും കൊല്ലാന്‍ പാടില്ല, തിന്നാല്‍ പാടില്ല. ഏഴ് വര്‍ഷം വരെ തടവും അമ്പതിനായിരം രൂപ വരെ പിഴയും ആണ് ശിക്ഷ.

 ഹരിയാന

ഹരിയാന

കാള, പശു, പോത്ത് വിഭാഗത്തിലെ ഒന്നിനേയും കൊല്ലരുതെന്നാണ് അവിടത്തെ പുതിയ നിയമം. രോഗം വന്നാലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും കൊല്ലാന്‍ പാടില്ല. മൂന്ന് മുതല്‍ 10 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ആണ് ശിക്ഷ.

ഹിമാചല്‍ പ്രദേശ്

ഹിമാചല്‍ പ്രദേശ്

കന്നുകാലികളെ ഒന്നിനെ പോലും കൊല്ലാന്‍ പാടില്ലെന്നാണ് ഹിമാചലിലെ നിയമം. ലംഘിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ. എന്നാല്‍ പകര്‍ച്ച വ്യാധി ബാധിച്ച കന്നുകാലികളെ കൊല്ലാം. ഗവേഷണ ആവശ്യങ്ങള്‍ക്കും കൊല്ലാം.

ജമ്മു കശ്മീര്‍

ജമ്മു കശ്മീര്‍

ജമ്മു കശ്മീരിലും ഗോവധ നിരോധനം ഉണ്ട്. പശുവിനേയോ പശുക്കുട്ടിയേയോ കൊല്ലാന്‍ പാടില്ല. പത്ത് വര്‍ഷം വരെയാണ് തടവ് ശിക്ഷ. ഇവയുടെ മാംസം കൈവശം വച്ചാല്‍ ഒരു വര്‍ഷം തടവ് ശിക്ഷ. പോത്തിനേയോ എരുമയേയോ കൊന്നാല്‍ അതിന്റെ മൂല്യത്തിന്റെ അഞ്ചിരട്ടി പിഴ നല്‍കണം.

 ഝാര്‍ഖണ്ഡ്

ഝാര്‍ഖണ്ഡ്

ഝാര്‍ഖണ്ഡിലും ബോവധ നിരോധനം ശക്തമാണ്. പശുവിനേയോ കാളയേയോ കൊല്ലാന്‍ പാടില്ല. മാംസം കഴിയ്ക്കുന്നതിനും കൈവശം വയ്ക്കുന്നതിനും നിരോധനമുണ്ട്. പത്ത് വര്‍ഷം വരെയാണ് ശിക്ഷ. പതിനായിരം രൂപ വരെ പിഴയും.

കര്‍ണാടക

കര്‍ണാടക

കര്‍ണാടകത്തില്‍ ഇത്തിരി ഇളവുണ്ട്. പ്രായ്മായവയേയും അസുഖം ബാധിച്ചവയേയും കൊല്ലാം.

 മധ്യപ്രദേശ്

മധ്യപ്രദേശ്

പശു, പശുക്കുട്ടി എന്നിവയെ കൊല്ലുന്നതിന് ശക്തമായ വിലക്കുണ്ട്. പോത്തിനെ കൊല്ലാം.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

ഈ വര്‍ഷമാണ് മഹാരാഷ്ട്രയില്‍ ഗോവധ നിരോധനം നിലവില്‍ വന്നത്. പശു, പശുക്കുട്ടി, കാള, കാളക്കുട്ടി തുടങ്ങിയവയെ കൊല്ലാന്‍ പാടില്ല. പോത്തിനേയും എരുമയേയും കൊല്ലാം.

ഒറീസ

ഒറീസ

ഒറീസയിലും ഗോവധ നിരോധനം ഉണ്ട്. രണ്ട് വര്‍ഷം വരെയാണ് നിയമം ലംഘിച്ചാല്‍ ശിക്ഷ ലഭിയ്ക്കുക. വണ്ടിക്കാളകളേയും വയസ്സന്‍ കാളകളേയും കൊല്ലാം. അസുഖം ബാധിച്ച പശുവിനെ കൊല്ലാനും അനുമതിയുണ്ട്.

പഞ്ചാബ്

പഞ്ചാബ്

ഇറക്കുമതി ചെയ്ത ബീഫ് ഉപയോഗിയ്ക്കാം. പശു, പശുക്കുട്ടി, കാള തുടങ്ങിയവയെ കൊല്ലാന്‍ പാടില്ലെന്നാണ് നിയമം. സര്‍ക്കാര്‍ അനുമതിയോടെ കയറ്റുമതിയ്ക്കായി കൊല്ലാം.

രാജസ്ഥാന്‍

രാജസ്ഥാന്‍

കര്‍ശന നിയമം. പശു, കാള, തുടങ്ങിയവയെ കൊല്ലാന്‍ പാടില്ല. നിയമ ലംഘിച്ചാല്‍ പത്ത് വര്‍ഷം വരെ തടവോ പതിനായരം രൂപ വരെ പിഴയോ ലഭിയ്ക്കാം.

തമിഴ്‌നാട്

തമിഴ്‌നാട്

നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിലും ഒരുപരിധിവരെ ഗോവധ നിരോേധനം ഉണ്ട്. പശുവിനേയും പശുക്കുട്ടിയേയും കൊല്ലാന്‍ പാടില്ല. മൂന്ന് വര്‍ഷം വരെ തടവും ആയിരം രൂപ വരെ പിഴയും ആണ് ശിക്ഷ.

ഉത്തര്‍ പ്രദേശ്

ഉത്തര്‍ പ്രദേശ്

ഗോവധ നിരോധനം നിലവുള്ള സംസ്ഥാനം. കഴിയ്ക്കാനോ സൂക്ഷിയ്ക്കാനോ പാടില്ല. എന്നല്‍ വിദേശികള്‍ക്ക് നല്‍കാനായി ഇറക്കുമതി ചെയ്യാം. പോത്തിനേയും എരുമയേയും കൊല്ലുന്നതില്‍ കുഴപ്പമില്ല.

English summary
The states where cow slaughter is legal in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X