• search

മോദിക്ക് അടുത്ത പണി: വിശ്വസ്തന്‍ സൂപ്പര്‍ സ്പൈ അജിത് ഡോവലിന്‍റെ മകനെതിരെ ആരോപണം

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

   ദില്ലി: ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട ദി വയര്‍ വെബ്സൈറ്റ് ബിജെപിയ്ക്ക് വീണ്ടും തലവേദനയാവുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ മകനെതിരെയാണ് വയറിന്‍റെ പുതിയ ആരോപണം. ഡ‍ോലവിന്‍റെ മകന്‍ ശൗര്യ ഡോവല്‍ നോക്കിനടത്തുന്ന ഇന്ത്യാ ഫൗണ്ടേഷനെക്കുറിച്ചാണ് ആരോപണം.

  ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം: പ്രൈവറ്റ് ഡിറ്റക്ടീവും നടിയും കുടുങ്ങി, ആവശ്യം ഏഴ് കോടി!

  ബിജെപിയ്ക്കെതിരെ ഹര്‍ദിക് പട്ടേല്‍: തിരഞ്ഞെടുപ്പിന് മുമ്പായി വ്യാജ സെക്സ് സിഡി പുറത്തിറക്കും!

  ഇന്ത്യാ ഫൗണ്ടേഷനിലേയ്ക്ക് വിദേശ വിമാന കമ്പനികളില്‍ നിന്നും ആയുധ നിര്‍മാണ കമ്പനികളില്‍ നിന്നുമെത്തുന്ന ഫണ്ടുകളും പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്യുന്നതിനുള്ള കമ്പനികളുടെ നീക്കവുമാണ് പുതിയ വിവാദത്തിന് വഴിമരുന്നിട്ടത്. നേരത്തെ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ പേരിലുള്ള കമ്പനി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഈടില്ലാതെ വായ്പ സ്വന്തമാക്കിയെന്ന ആരോപണങ്ങളാണ് ദി വയര്‍ ഉന്നയിച്ചത്. സംഭവത്തില്‍ ജയ് ഷാ ദി വയറിനെതിരെ മാനനഷ്ടക്കേസ് നല്‍കുകയും ചെയ്തിരുന്നു.

  മകനെതിരെയുള്ള ആരോപണങ്ങളില്‍ പ്രതിരോധവുമായി അമിത് ഷാ: ആരോപണങ്ങളില്‍ കഴമ്പില്ല!!

   വയറിന്‍റെ ആരോപണം

  വയറിന്‍റെ ആരോപണം


  കേന്ദ്രമന്ത്രിമാര്‍ ബോര്‍ഡ് അംഗങ്ങളായുള്ള ഇന്ത്യാ ഫൗണ്ടേഷന് കോടിക്കണത്തിന് രൂപ വിദേശ ഫണ്ടായി ലഭിച്ചുവെന്നും ആയുധ കമ്പനികളില്‍ നിനാണ് പണം എത്തിയിട്ടുള്ളതെന്നുമാണ് വയര്‍ ചൂണ്ടിക്കാണിക്കുന്നത്. വിമാനങ്ങളും ആയുധങ്ങളും വാങ്ങുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാരുമായി കരാര്‍ ഒപ്പുവച്ചിട്ടുള്ള പല കമ്പനികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും വയര്‍ ചൂണ്ടിക്കാണിക്കുന്നു.

  കേന്ദ്ര മന്ത്രിമാര്‍ ​അംഗങ്ങള്‍!

  കേന്ദ്ര മന്ത്രിമാര്‍ ​അംഗങ്ങള്‍!

  പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരിലെ മുതിര്‍ന്ന മന്ത്രിമാരായ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍, വ്യാവസായിക മന്ത്രി സുരേഷ് പ്രഭു, സിവില്‍ ഏവിയേഷന്‍ മന്ത്രി ജയന്ത് സിന്‍ഹ, വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് ഇന്ത്യാ ഫൗണ്ടേഷന്‍റെ ബോര്‍ഡ് അംഗങ്ങളായിട്ടുള്ളതെന്നും വയര്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

   ശൗര്യ ഡോവലിന് പങ്ക്!

  ശൗര്യ ഡോവലിന് പങ്ക്!

  ഇന്ത്യാ ഫൗണ്ടേഷന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ശൗര്യ ഡോവല്‍ സ്ഥാപകനായ ജെമിനി ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രതിരോധ വ്യോമയാന വകുപ്പുകളുമായി ബന്ധപ്പെട്ട ആയുധ കരാറുകളിലും വിമാന കരാറുകളിലും ഇടപെടുന്നുണ്ടെന്ന ആരോപണവും വയര്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഉന്നയിക്കുന്നുണ്ട്.

   സംഘടനാ പ്രവര്‍ത്തനത്തില്‍ ദുരൂഹത

  സംഘടനാ പ്രവര്‍ത്തനത്തില്‍ ദുരൂഹത


  കേന്ദ്രമന്ത്രിമാരില്‍ പലരും ബോര്‍ഡ് അംഗങ്ങളായി ഉണ്ടെങ്കിലും ഇന്ത്യാ ഫൗണ്ടേഷന്‍റെ നീക്കങ്ങള്‍ രഹസ്യമായാണ് നടക്കുന്നതെന്നും വയര്‍ ആരോപിക്കുന്നു. അതേ സമയം സംഘടനയ്ക്ക് ലഭിക്കുന്ന വിദേശ ഫണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ശൗര്യ ഡോവല്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും ദി വയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

  ഇന്ത്യാ ഫൗണ്ടേഷന്‍റെ ചുമതലകള്‍

  ഇന്ത്യാ ഫൗണ്ടേഷന്‍റെ ചുമതലകള്‍

  കേന്ദ്ര സര്‍ക്കാരിന്‍റെ നയരൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന ഇന്ത്യാ ഫൗണ്ടേഷന്‍ നേരത്തെ കേരളത്തിലെ ഇസ്ലാമിക ഭീകരവാദത്തെക്കുറിച്ച് പഠനം നടത്തി പ്രബന്ധങ്ങള്‍ തയ്യാറാക്കിയിരുന്നു. 2009 വരെയുള്ള കാലഘട്ടത്തില്‍ ആദിവാസികളെ നിര്‍ബന്ധിത മതംമാറ്റത്തിന് വിധേയമാക്കുന്നത് സംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ടുകളും തയ്യാറാക്കിയിരുന്നു.

   സ്പോണ്‍സര്‍ ഷിപ്പിന് പിന്നില്‍

  സ്പോണ്‍സര്‍ ഷിപ്പിന് പിന്നില്‍

  സാധാരണ ഗതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഇന്ത്യാ ഫൗണ്ടേഷന്‍ എന്ന സംഘടനയിലേക്ക് അടുത്ത കാലത്തായി വന്ന ഫണ്ടുകളും സെമിനാറുകളും പരിപാടികളും സ്പോണ്‍സര്‍ ചെയ്യാന്‍ വിദേശ ആയുധ- വിമാന കമ്പനികളും രംഗത്തെത്തിയതിനെയും ചോദ്യം ചെയ്യുന്ന വയര്‍ ശൗര്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

   സാമ്പത്തിക ശ്രോതസ്സ് എന്ത്

  സാമ്പത്തിക ശ്രോതസ്സ് എന്ത്


  ഇന്ത്യാ ഫൗണ്ടേഷന്‍റെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ഫൗണ്ടേഷന്‍റെ മാസികളും പുസ്തകങ്ങളും വിറ്റും പരസ്യങ്ങള്‍ വഴിയും ലഭിക്കുന്ന പണമാണ് എന്ന പ്രതികരണമാണ് ശൗര്യയുടേത്. എന്നാല്‍ വിദേശ ഫണ്ടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ശൗര്യ തയ്യാറാവാത്തതാണ് സംശയത്തിന് വകനല്‍കുന്നത്.

   ജെമിനി ഫിനാന്‍ഷ്യല്‍ സര്‍വീസില്‍

  ജെമിനി ഫിനാന്‍ഷ്യല്‍ സര്‍വീസില്‍


  ശൗര്യയുടെ ഉടമസ്ഥതയിലുള്ള ജെമിനി ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ മറ്റ് രണ്ട് വിദേശ പൗരന്മാര്‍ക്കും സംയുക്ത പങ്കാളിത്തമുണ്ട്. രണ്ട് സൗദി രാജകുമാരന്മാരാണ് ഇവരെന്നാണ് വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

  English summary
  The Wire's allegation againts NSA Ajith Doval's son Shourya Doval.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more