ദില്ലിയില്‍ യെല്ലോ അലര്‍ട്ട്, തിയേറ്ററുകള്‍ അടക്കം പൂട്ടും, ഓഫീസുകളില്‍ 50 ശതമാനം കപ്പാസിറ്റി
ദില്ലി: ഒമൈക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ദില്ലിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍. ഓഫീസുകളില്‍ 50 ശതമാനം സ്റ്റാഫുകള്‍ക്ക് മാത്രമേ ഇനി ഇടമുണ്ടാവൂ. ബാക്കിയുള്ളവര്‍ക്ക് വര്‍ക്ക് ഫ്രം ഹോമോ ഡ്യൂട്ടി ഷിഫ്‌റ്റോ നടത്തേണ്ടി വരും. ദില്ലിയില്‍ കൊവിഡ് കേസുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമാ തിയേറ്ററുകളും ജിമ്മുകളും അടച്ചിടും. മാളുകള്‍, കടകള്‍ എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. ഒപ്പം രാത്രികാല കര്‍ഫ്യൂവും ദില്ലിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെയാണ് രാത്രി കര്‍ഫ്യൂ. കഴിഞ്ഞ ദിവസം ആറ് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗനിരക്കാണ് ദില്ലിയില്‍ രേഖപ്പെടുത്തിയത്. 331 കേസുകളുണ്ടായിരുന്നു. 0.5 ആയി പോസിറ്റിവിറ്റി ഉയര്‍ന്നു.
ശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടി
അതേസമയം കേസുകള്‍ പെട്ടെന്ന് ഉയര്‍ന്നതും, അയക്കുന്ന സാമ്പിളുകളില്‍ അധികവും പോസിറ്റീവായി തിരിച്ചുവരുന്നതുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കാന്‍ കാരണമായത്. സ്വകാര്യ ഓഫീസുകള്‍ 50 ശതമാനം സ്റ്റാഫിനെ വെച്ച് പ്രവര്‍ത്തിക്കാം. അത്യാവശ്യ വിഭാഗങ്ങള്‍ക്ക് ഇത് ബാധകമല്ല. വിവാഹത്തിന് പരമാവധി ഇരുപത് പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ സാധിക്കുക. ഇത് മണ്ഡപത്തില്‍ ആയാലും വീട്ടില്‍ ആയാലും ഇതേ നിരക്കാണ്. സിനിമ, മള്‍ട്ടിപ്ലെക്‌സുകള്‍, ജിമ്മുകള്‍ എന്നിവ അടയ്ക്കും. സ്‌കൂളുകളും കോളേജുകളും അടച്ചിടും. പത്ത് മണിയോടെ റെസ്‌റ്റോറന്റുകളും ബാറുകളും അടയ്ക്കണം. ഇവരും പകുതി കപ്പാസിറ്റിയിലാണ് പ്രവര്‍ത്തിക്കുക.
ദില്ലി മെട്രോ 50 ശതമാനം കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കും. ഓണ്‍ലൈന്‍ ഡെലിവെറികള്‍ക്ക് തടസ്സമില്ല. നൈറ്റ് കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കും. റെസിഡെന്‍ഷ്യല്‍ കോളനികള്‍ക്ക് സമീപമുള്ള മാര്‍ക്കറ്റുകള്‍ക്ക് ഒന്നിടവിട്ട ദിനങ്ങളില്‍ തുറക്കുക എന്നത് ബാധകമാവില്ല. സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, പാര്‍ലറുകള്‍ എന്നിവയ്ക്ക് നിയന്ത്രണമില്ല. തുറന്ന് പ്രവര്‍ത്തിക്കാം. സ്പാകളും വെല്‍നെസ് ക്ലിനിക്കുകളും പൂട്ടേണ്ടി വരും. രാഷ്ട്രീയ ജാഥകളോ, മതപരമായ റാലികളോ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഒത്തുചേരലുകളോ അനുവദിക്കില്ല. എല്ലാത്തിനും നിരോധനമുണ്ട്. അതേസമയം പുതിയ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായിട്ടാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതെന്ന് ദില്ലി സര്‍ക്കാര്‍ പറഞ്ഞു.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉന്നത തല യോഗം ചേര്‍ന്ന് ദില്ലിയിലെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു. ദില്ലിയില്‍ കേസുകള്‍ കൂടുന്നുണ്ടെങ്കിലും ആശങ്കപ്പെടാനില്ല. എല്ലാ കേസുകളും തീവ്രത കുറഞ്ഞവയാണെന്ന് കെജ്രിവാള്‍ പറഞ്ഞു. മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യം വര്‍ധിച്ചിട്ടില്ല. വെന്റിലേറ്ററുകളുടെ ആവശ്യവും വര്‍ധിച്ചിട്ടില്ല. രണ്ടാം തരംഗത്തിലെ പോലെ കേസുകള്‍ ഗുരുതരമായി മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദില്ലിയിലെ ഒമൈക്രോണ്‍ കേസുകളുടെ എണ്ണം 165 ആയി ഉയര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച്ച ദില്ലിയിലെ പോസിറ്റിവിറ്റി നിരക്ക് 0.68 ശതമാനമായിരുന്നു. ഞായറാഴ്ച്ച 0.55 ശതമാനവും ഉണ്ടായിരുന്നു.
മേഘാലയ മമത കൊണ്ടുപോയി, ചണ്ഡീഗഡ് കെജ്രിവാളും, കോണ്‍ഗ്രസിനെ പൊളിച്ച് പ്രതിപക്ഷ ശത്രുക്കള്‍