Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞങ്ങളുടെ 6 സർക്കാരുകളെ അവർ അട്ടിമറിച്ചു,ആർഎസ്എസ് താലിബാനെ പോലെ'; കടന്നാക്രമിച്ച് ഖാർഗെ

ബി ജെ പിയേയും ആർ എസ് എസിനേയും കടന്നാക്രമിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ല്ലികാർജ്ജുൻ ഖാർഗെ. തങ്ങളുടെ ആറ് സർക്കാരുകളെ ബി ജെ പി അട്ടിമറിച്ചുവെന്നും ആർ എസ് എസ് താലിബാനെ പോലെയാണെന്നും ഖാർഗെ വിമർശിച്ചു. പഠാൻകോട്ടിൽ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഖാർഗെ. തിരഞ്ഞെടുപ്പിൽ വിജയിക്കുക മാത്രമാണ് ബി ജെ പിയുടെ ലക്ഷ്യം, അവർക്ക് ഇന്ത്യയിലെ പൗരന്മാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ താത്പര്യമില്ലെന്നും ഖാർഗെ കുറ്റപ്പെടുത്തി.

നേതാക്കളെ ഭീഷണിപ്പെടുത്തി കൊണ്ടുപോയി


' അവർ ഞങ്ങളുടെ പല നേതാക്കളേയും ഭീഷണിപ്പെടുത്തി കൊണ്ടുപോയി. ഞങ്ങളുടെ ആറ് സർക്കാരുകളെ അവർ അട്ടിമറിച്ചു, ഞങ്ങൾക്ക് അധികാരം നൽകിയ ആറ് സംസ്ഥാനങ്ങൾ അവർ ഞങ്ങളിൽ നിന്നും തട്ടിയെടുത്തു. അവർക്ക് അധികാരമുണ്ട്, ജനങ്ങൾ കോൺഗ്രസിനെ തിരഞ്ഞെടുത്ത് കൊണ്ടുവന്നതിനാൽ, അവർ അത് അട്ടിമറിച്ച് ജനങ്ങളെ കൊണ്ടുപോയി,ചിലർക്ക് പണം കൊടുത്തു, ചിലർ അത്യാഗ്രഹം കാണിച്ചു, ചിലരെ എൻഫോഴ്സ്മെന്റ ഡയറക്ടറേറ്റ്, ആദായനികുതി, സെൻട്രൽ വിജിലൻസ് കമ്മീഷൻ എന്നിവയ്ക്ക് കീഴിലാക്കി, ജനങ്ങളെ ഭീഷണിപ്പെടുത്തി കക്ഷി മാറാൻ പ്രേരിപ്പിച്ചു.അങ്ങനെയാണ് അവർ ഭരിക്കുന്നത്. അവർ അത് തുടരുകയും ചെയ്യും', ഖാർഗെ വിമർശിച്ചു.

ചർച്ചകളിൽ പങ്കെടുക്കാൻ പോലും തയ്യാറല്ല

പാർലമെന്റിൽ ചർച്ചകൾക്ക് പോലും ബി ജെ പി തയ്യാറാകുന്നില്ലെന്ന് ഖാർഗെ കുറ്റപ്പെടുത്തി. 'പൊതുജനങ്ങളെ സംബന്ധിക്കുന്ന ചോദ്യങ്ങൾ പാർലമെന്റിൽ ഞങ്ങൾ ഉന്നയിക്കുമ്പോഴെല്ലാം എന്തെങ്കിലും ഒഴിവ് കഴിവുകൾ പറഞ്ഞ് അവർ സഭയെ സ്വാധീനിക്കും. സമൂഹത്തിന്റെ നാനാതുറകളിലുള്ള ലക്ഷക്കണക്കിന് ആളുകളാണ് ഈ ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്നത്. ഈ യാത്രയുടെ വിജയം കണ്ട് ബിജെപി പരിഭ്രാന്തിയിലാണ്. അതുകൊണ്ട് ബി ജെ പി നേതാക്കൾ കോൺഗ്രസിനെതിരെ പറഞ്ഞ് കൊണ്ടേയിരിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ ക്ഷേമം അവർക്ക് താത്പര്യമേ ഇല്ല. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിൽ മാത്രമാണ് അവർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല', ഖാർഗെ കുറ്റപ്പെടുത്തി.

ആർ എസ് എസ് താലിബാനെ പോലെയാണെന്നും

ആർ എസ് എസ് താലിബാനെ പോലെയാണെന്നും ഖാർഗെ വിമർശിച്ചു. ആർ എസ് എസ് ഭരണഘടനയെ ബഹുമാനിക്കുന്നില്ലെന്നും ഖാർഗെ പറഞ്ഞു. ' മനുസ്മൃതിയിലോ ആർഎസ്എസിലോ സ്ത്രീകൾക്ക് സ്ഥാനമില്ല. സ്ത്രീകളെ താഴ്ന്നവരായാണ് അവർ കണക്കാക്കുന്നത്, അവർക്ക് പഠിക്കാൻ അനുവാദമില്ല, പഠനത്തിൽ നിന്ന് പെൺകുട്ടികളെ താലിബാൻ മാറ്റി നിർത്തുന്നതും സമ്മർദ്ദത്തിലാക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് നമ്മൾക്ക് അറിയാം. നേരത്തെ ഇവിടെ അങ്ങനെയായിരുന്നു, ഇപ്പോഴുമുണ്ട്. ആർ എസ് എസും ബി ജെ പിയും അതുതന്നെ ചെയ്യാൻ ശ്രമിക്കുന്നത്'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+