കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള സര്‍ക്കാര്‍ രണ്ട് വിമാനത്താവളങ്ങള്‍ പിപിപി മോഡലില്‍ വിജയകരമായി നടത്തുന്നു: കേന്ദ്ര മന്ത്രി

Google Oneindia Malayalam News

ദില്ലി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ തീരുമാനത്തിനെതിരെ എതിര്‍പ്പ് ശക്തമാക്കിയ കേരളത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. വിമാനത്താവളങ്ങളുടെ കാര്യത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ ആദ്യ മാതൃക കേരളത്തിൽ നിന്നാണ്. തരത്തിൽ ആദ്യം നിലവിൽ വന്നത് കൊച്ചിയിലെ വിമാനത്താവളമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിവർഷം 13 ദശലക്ഷം യാത്രക്കാരുമായി വിജയകരമായി പ്രവർത്തിക്കുന്ന വിമാനത്താവളമാണ് കൊച്ചിയിലേതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. പിപിപി മോഡിന്റെ മറ്റൊരു മികച്ച ഉദാഹരണം കേരളത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന കണ്ണൂര്‍ വിമാനത്താവളമാണ്. കേരളത്തിലെ യുഡിഎഫ് ഭരണകാലത്താണ് 1994 ൽ കൊച്ചി വിമാനത്താവളത്തിന് അടിത്തറ പാകിയത്. 1999 ൽ എൽഡിഎഫ് ഭരണകാലത്ത് വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെട്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പിപിപി മാതൃകയില്‍ വളരെ വിജയകരമായ രണ്ട് വിമാനത്താവളങ്ങൾ പ്രവര്‍ത്തിപ്പിക്കുന്ന കേരള സർക്കാരാണ് പി‌പി‌പി മോഡിൽ തിരുവനന്തപുരം വിമാനത്താവളം കൈമാറുന്നതിനെ എതിർക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ പിപിപി മാതൃകയെ കേരളത്തിൽ ഒരു സര്‍വ്വകക്ഷി യോഗം എതിർത്തുവെന്നാണ് എന്റെ അറിവ്.

Recommended Video

cmsvideo
Pinarayi Vijayan's hard move to take over Trivandrum airport | Oneindia Malayalam
hars

ഇന്ത്യയിലെ യാത്രക്കാരുടെ ഏകദേശം 33% കൈകാര്യം ചെയ്യുന്ന ദില്ലി, മുംബൈ വിമാനത്താവളങ്ങൾ 2006-07 ൽ പിപിപി മോഡിൽ സ്വകാര്യവൽക്കരിച്ചു. ഇപ്പോൾ കൈമാറുന്ന 6 വിമാനത്താവളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, രാജ്യത്തെ മൊത്തം യാത്രക്കാരുടെ 10% ൽ താഴെ മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരള സർക്കാർ സ്വകാര്യവൽക്കരണത്തിനെതിരാണെങ്കിൽ, എന്തുകൊണ്ടാണ് ലേല നടപടിയില്‍ പങ്കെടുത്തത്? പിന്നീട് അവർ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഹര്‍ജി തള്ളി. തുടർന്ന് അപേക്ഷകർ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തും. സുപ്രീംകോടതി ഇക്കാര്യം ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിലേക്ക് മടക്കി. കേസില്‍ ഇരു കോടതികളില്‍ നിന്നും വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

'ആശുപത്രിയിൽ കിടന്ന പെൺകുട്ടിയെ കാണാന്‍ പോയതിന് ചാർത്തിക്കിട്ടിയത് വിഐപി പദവി; 15 വര്‍ഷം വേട്ടയാടി''ആശുപത്രിയിൽ കിടന്ന പെൺകുട്ടിയെ കാണാന്‍ പോയതിന് ചാർത്തിക്കിട്ടിയത് വിഐപി പദവി; 15 വര്‍ഷം വേട്ടയാടി'

English summary
Thiruvananthapuram Airport privatisation: union minister hardeep singh puri against state govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X