Get Updates
Get notified of breaking news, exclusive insights, and must-see stories!

"ഇത് മോദിയാണ്.. ഇതാണ് മോദിയുടെ 56 ഇഞ്ച് നെഞ്ച്"! കോണ്‍ഗ്രസിന് മറുപടിയുമായി ബിജെപി നേതാവ്

എവിടെ പോയി ആ 56 ഇഞ്ച് നെഞ്ച് വിരിവ്? എവിടെപോയി രോഷത്തോടെ ചുവന്നു തുടുത്ത കണ്ണുകള്‍? അതിര്‍ത്തിയില്‍ പാകിസ്താന്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ തലയെടുക്കുമ്പോള്‍ ഒന്നിന് പകരം പത്ത് തല എന്ന പ്രഖ്യാപനം എവിടെ പോയി?സൈന്യത്തിനെ നേരയെുള്ള ആക്രമണത്തില്‍ മോദിയോട് കോണ്‍ഗ്രസ് മോദിയോട് ചോദിച്ച ചോദ്യങ്ങളായിരുന്നു ഇത്.

പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ബാലകോട്ട് തിരിച്ചടിച്ചപ്പോള്‍ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാക്കള്‍. കണ്ടില്ലേ, ഇതാണ് മോദിയുടെ 56 ഇഞ്ച് നെഞ്ച് വിരിവ് എന്നായിരുന്നു ഹരിയാനയിലെ ബിജെപി നേതാവ് അനില്‍ വിജ് ചോദിച്ചത്. കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും മറുപടിയുമായി നടന്‍ അനുപം ഖേറും രംഗത്തെത്തി.

നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി

നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി

പുല്‍വാമ ഭീകരാക്രമണത്തില്‍ ബാലകോട്ട് നല്‍കിയ തിരിച്ചടിക്ക് നിര്‍ദ്ദേശം നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വ്യോമസേന ആക്രമണം അദ്ദേഹം പൂര്‍ണമായി വിലയിരുത്തി.

രാത്രി മുഴുവന്‍ ഉറങ്ങാതെ

രാത്രി മുഴുവന്‍ ഉറങ്ങാതെ

വ്യോമ സേന ആക്രമണം നടത്തിയ തിങ്കളാഴ്ച രാത്രി മുഴുവന്‍ പ്രധാനമന്ത്രി ഉറങ്ങിയില്ല. രാത്രിയോടെ ഔദ്യോഗിക വസതിയില്‍ എത്തിയ ശേഷം സൈനിക നടപടികള്‍ വിലയിരുത്തി പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോടും അദ്ദേഹം നിരന്തരം ബന്ധപ്പെട്ടു.

വായടപ്പിച്ച് ബിജെപി

വായടപ്പിച്ച് ബിജെപി

സൈനിക ദൗത്യത്തില്‍ പങ്കാളിയായ എല്ലാവരേയും ആശംസിച്ച ശേഷമായിരുന്നു അദ്ദേഹം ദൈനംദിന കാര്യങ്ങളിലേക്ക് നീങ്ങിയത്രേ. എന്തായാലും മോദിയുടെ ഈ നടപടി വിമര്‍ശകരുടെ വായടപ്പിക്കാന്‍ കഴിഞ്ഞെന്ന ആശ്വാസത്തിലാണ് ബിജെപി.

കോണ്‍ഗ്രസിന് മറുപടി

കോണ്‍ഗ്രസിന് മറുപടി

പുല്‍വാമ ഭീകരാക്രമണ സമയത്ത് മോദി ഫോട്ടോ ഷൂട്ടിലായിരുന്നുവെന്നുവെന്നും ഇന്ത്യന്‍ സൈന്യത്തെ ഇല്ലാതാക്കിയപ്പോള്‍ മോദിയുടെ 56 ഇഞ്ച് നെഞ്ച് വിരിവ് എവിടെയായിരുന്നുവെന്ന കോണ്‍ഗ്രസ് വിമര്‍ശനങ്ങള്‍ക്കും ഇതോടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാക്കള്‍.

പറയുന്നത് പ്രവര്‍ത്തിക്കും

പറയുന്നത് പ്രവര്‍ത്തിക്കും

തിരിച്ചടിക്ക് പിന്നാലെ മോദിയുടെ 56 ഇഞ്ച് നെഞ്ച് വിരിവ് എന്താണെന്ന് മനസിലായില്ലേയെന്ന് ബജെപി നേതാവ് അനില്‍ വിജ് ചോദിച്ചു. ' മോദി പറയുന്നത് പ്രവര്‍ത്തിക്കുന്ന ആളാണ്. തീവ്രവാദത്തെ തുടച്ച് നീക്കുമെന്ന് അദ്ദേഹം പറഞ്ഞു. അത് ചെയ്തു കാണിച്ചു. ഇതാണ് 56 ഇഞ്ച് നെഞ്ച്' അനില്‍ വിജ് പറഞ്ഞു.

56 ഇഞ്ച് നെഞ്ച്

56 ഇഞ്ച് നെഞ്ച്

2014 ല്‍ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങിന് നല്‍കിയ മറുപടിയില്‍ മോദി ഉപയോഗിച്ച പ്രയോഗമായിരുന്നു 56 ഇഞ്ച് നെഞ്ച് വിരിവ് എന്ന പ്രയോഗം.

ആയുധമാക്കി പ്രതിപക്ഷം

ആയുധമാക്കി പ്രതിപക്ഷം

യുപിയെ ഗുജറാത്ത് ആക്കാന്‍ താങ്കള്‍ക്ക് കഴിയില്ല അതിന് 56 ഇഞ്ച് നെഞ്ച് വിരിവ് വേണം എന്നായിരുന്നു മോദിയുടെ പരാമര്‍ശം. എന്നാല്‍ ഈ പരാമര്‍ശത്തെ മോദിക്കെതിരെ പ്രതിപക്ഷം പല സന്ദര്‍ഭങ്ങളിലും ആയുധമാക്കിയിരുന്നു.

രാഹുലിന് പരിഹാസം

രാഹുലിന് പരിഹാസം

അതിനിടെ ബാലക്കോട്ട് തിരിച്ചടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് നടന്‍ അനുപം ഖേറും രംഗത്തെത്തിയിരുന്നു. തിരിച്ചടിയില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് പൈലറ്റുമാര്‍ക്ക് എന്‍റെ സല്യൂട്ട് എന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം.

മോദിയെ സല്യൂട്ട് അടിക്കാം

മോദിയെ സല്യൂട്ട് അടിക്കാം

എന്നാല്‍ ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടി സല്യൂട്ട് അടിച്ച് തുടങ്ങാം എന്നായിരുന്നു രാഹുലിനെ പരിഹസിച്ച് അനുപം ഖേര്‍ ട്വിറ്ററില്‍ കുറിച്ചത്. അതേസമയം പുല്‍വാമ ആക്രമണത്തിന് നല്‍കിയ തിരിച്ചടി മോദി സര്‍ക്കാരിന്‍റെ ഇമേജ് വര്‍ധിപ്പിക്കാന്‍ ഇടയായിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

സൈനികരെ

സൈനികരെ

ആക്രമണത്തില്‍ പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. സൈനികരുടെ ജീവന് വിലകല്‍പ്പിക്കാതെ അഴിമതിയിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയെന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം.

300 ഓളം പേര്‍

300 ഓളം പേര്‍

നിയന്ത്രണ രേഖ മറികടന്നാണ് ഇന്ത്യ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തത്. ആക്രമണത്തില്‍ 300 ഓളം ഭീകരര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം ആളപായം ഇല്ലെന്നായിരുന്നു പാകിസ്താന്‍റെ അവകാശവാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+