• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആന്ധ്രപ്രദേശിൽ തോൽവിയുടെ കയ്പുനീര് കുടിച്ച് ചന്ദ്രബാബു നായിഡു, ഹീറോയായി ജഗൻ മോഗൻ റെഡ്ഡിയും, ജയവും തോൽവിയും... കാരണങ്ങൾ ഇതൊക്കെയാണ്!

46കാരനായ വൈ.എസ്.ആര്‍.സി.പി പ്രസിഡന്റ് വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയില്‍ നിന്നും ഇത്തരത്തിലൊരു കനത്ത പരാജയം നേരിടേണ്ടി വരുമെന്ന് തെലുങ്കു ദേശം പാര്‍ട്ടി പ്രസിഡന്റ് എന്‍. ചന്ദ്രബാബു നായിഡു ദുസ്വപ്‌നത്തില്‍ പോലും ഒരിക്കലും കരുതിയിട്ടുണ്ടാകില്ല.

രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെക്കില്ല.... കരുത്ത് പകരാന്‍ പ്രിയങ്കയെത്തും!!

ജഗന്റെ അച്ഛനും മുന്‍ മുഖ്യമന്ത്രിയുമായ വെ.എസ്.രാജശേഖരറെഡ്ഡിയും നായിഡുവുമൊക്കെ സമകാലികരായിരുന്നു. യുവനേതാവായ ജഗനെ കള്ളക്കേസില്‍ കുടുക്കാനും അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചും നായിഡു എന്നും പിറകേയുണ്ടായിരുന്നു. എന്നാല്‍ ഭരണ വിരുദ്ധ വികാരം കണക്കിലെടുത്ത് ജനങ്ങള്‍ തന്നെ ജഗനെ ജയിപ്പിച്ചു വിട്ടു.

എന്നാല്‍, 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1.6 ശതമാനം വോട്ടിന്റെ മാര്‍ജിനിലാണ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് അധികാരം നഷ്ടപ്പെട്ടതെന്ന കാര്യം നായിഡു മറന്നിരുന്നു. ബിജെപിയുമായുള്ള സഖ്യവും ജനസേനാ പാര്‍ട്ടിയുടെ പിന്തുണയും ജഗന് മുതല്‍ക്കൂട്ടായി. മാത്രമല്ല ഒന്നുകില്‍ ബിജെപിക്കൊപ്പവും അല്ലെങ്കില്‍ ഇടതുപക്ഷത്തിനൊപ്പവും ഒരു തവണ ടിആര്‍എസിനൊപ്പവുമാണ് ഇക്കാലമത്രയും നായിഡു തിരഞ്ഞെടുപ്പ് നേരിട്ടിട്ടുള്ളു.

ഇതാദ്യമായാണ് ചന്ദ്രബാബു നായിഡു ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അമരാവതിയെ ലോകോത്തര നിലവാരത്തിലെത്തിക്കാനുള്ള ക്ഷേമപദ്ധതികളും കൊണ്ട് തിരഞ്ഞെടുപ്പ് ജയിക്കാമെന്ന് അദ്ദേഹം കരുതി. വൈഎസ്ആര്‍സിപിയെ ദുര്‍ബലപ്പെടുത്തുക മാത്രമായിരുന്നു നായിഡുവിന്റെ ലക്ഷ്യം. ഭരണത്തിലും രാഷ്ട്രീയ രംഗത്തുമുള്ള തന്റെ നിലപാടുകള്‍ മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം വിശ്വസിച്ചു.

ജനിച്ച കുട്ടി മുതല്‍ യുവാക്കളും വൃദ്ധന്മാരും വരെ തന്റെ സര്‍ക്കാരിന്റെ പദ്ധതികള്‍ ലഭിക്കുന്നതായി അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ഇതൊന്നും തന്നെ അധികാരം തിരിച്ചു പിടിക്കാന്‍ അദ്ദേഹത്തെ സഹായിച്ചില്ലെന്നാണ ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കണമെന്ന് ആവശ്യം ബിജെപി നിരസിച്ചതോടെയാണ് 4 വര്‍ഷമായി തുടര്‍ന്ന എന്‍ഡിഎ സഖ്യത്തില്‍ നിന്നും നായിഡു വേര്‍പിരിഞ്ഞത്. അതിന് ശേഷം ജഗന്‍ നേതൃത്വമേറ്റെടുത്ത് രംഗത്ത് വന്നു. എന്നാല്‍ ഇതേ തുടര്‍ന്ന് ജഗന്‍ മോഹനെതിരെ നായിഡു നടത്തിയ ആരോപണങ്ങള്‍ അദ്ദേഹത്തിന് തന്നെ തിരിച്ചടിയായി.

English summary
This is the reason why Chandrababu Naidu lost in Andhra Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X