Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐശ്വര്യ റായ്ക്ക് ഒപ്പം ഒരു മുറിയില്‍; റണ്ണറപ്പ് ആയിട്ടും ഫൈനലില്‍ പങ്കെടുക്കാന്‍ കഴിയാത്തത് ഈ കാരണത്താല്‍

താര സംഘടനയായ അമ്മയുടെ സാരഥ്യം ഏറ്റെടുത്തതോടെ നടി ശ്വേതാ മേനോന് തിരക്കോട് തിരക്കാണ്. ഉദ്ഘാടന ചടങ്ങുകളും അഭിമുഖങ്ങളും പരിപാടികളും ഒക്കെയായി സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിറഞ്ഞു നില്‍ക്കുകയാണ് ശ്വേത. ഇന്ത്യയില്‍ മറ്റൊരു നടിക്കും അവകാശപ്പെടാന്‍ ഇല്ലാത്ത നേട്ടമാണ് ശ്വേതാ മേനോന്‍ സ്വന്തമാക്കിയത്.

ഇന്ത്യയില്‍ ഇത് ആദ്യമായാണ് സിനിമ താരങ്ങളുടെ സംഘടനയുടെ തലപ്പത്ത് ഒരു സ്ത്രീയെത്തുന്നത്. അതിനാല്‍ തന്നെ ശ്വേതാ മേനോന്‍ അമ്മ പ്രസിഡന്റായ വാര്‍ത്ത ദേശീയ പ്രാധാന്യം നേടിയിരുന്നു. ഇപ്പോള്‍ ശ്വേത പറയുന്ന എല്ലാ കാര്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ നടന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവ് സൗത്ത് 2025-ല്‍, തൊണ്ണൂറുകളില്‍ ഐശ്വര്യ റായ്ക്ക് ഒപ്പം ഒരു മുറിയില്‍ താമസിച്ചതിന്റെ ഓര്‍മ്മകളാണ് ശ്വേതാ മേനോന്‍ അയവിറക്കിയത്.

Shwetha Menon

90 കളില്‍ മോഡലിങ് കരിയര്‍ ആരംഭിച്ച ശ്വേതാ മേനോന്‍ പ്രശസ്തിയിലേക്ക് എത്താന്‍ വലിയ പരിശ്രമമാണ് നടത്തിയത്. മിസ് ബാംഗ്ലൂര്‍ ആയ ശേഷമാണ് മോഡലിങ് രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. 1994 ലാണ് മിസ് ഇന്ത്യ മത്സരത്തില്‍ ശ്വേതയും പങ്കെടുത്തത്. അന്ന് ഈ മത്സരത്തില്‍ ഐശ്വര്യ റായിയും സുസ്മിത സെനും പങ്കെടുത്തിരുന്നു. ഐശ്വര്യ റായിക്കെതിരെ കടുത്ത മത്സരം കാഴ്ചവച്ച ശ്വേതാ മേനോന്‍ മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. അന്നത്തെ മിസ് ഇന്ത്യ മത്സരത്തില്‍ സുസ്മിത സെന്നാണ് കിരീടം ചൂടിയത്. ഐശ്വര്യ രണ്ടാം സ്ഥാനത്തെത്തി.

പിന്നീട് ഐശ്വര്യ റായ് ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെടുകയും സുസ്മിത സെന്‍ മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഫസ്റ്റ് റണ്ണറപ്പ് എന്ന നിലയില്‍ ഫൈനലില്‍ പങ്കെടുക്കാന്‍ ശ്വേതയ്ക്ക് യോഗ്യത ഉണ്ടായിരുന്നെങ്കിലും പ്രായം 18 വയസിന് താഴെയായതിനാല്‍ അവസരം ലഭിച്ചില്ല. മിസ് യങ്ങ് ഇന്ത്യ എന്ന ടൈറ്റില്‍ ആണ് ശ്വേത അന്ന് നേടിയത്.

ആ മത്സരത്തിനിടെ ഐശ്വര്യ റായിയും ശ്വേതയും ഒരു മുറിയിലാണ് താമസിച്ചിരുന്നത്. സുസ്മിത സെന്‍ തൊട്ടടുത്തുള്ള റൂമിലും. വലിയ പിന്തുണയോടെ ഐശ്വര്യ റായ് മത്സര വേദിയില്‍ എത്തിയപ്പോള്‍ ഒരു പിന്തുണയും ഇല്ലാതെയാണ് താന്‍ മൂന്നാം റണ്ണറപ്പായതെന്ന് ശ്വേത ഓര്‍ക്കുന്നു. കരിയറിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ തന്റെ നേട്ടം കഠിനാധ്വാനം കൊണ്ട് നേടിയതാണെന്ന് ശ്വേത പറഞ്ഞു. പ്രത്യേകിച്ച് അവസരങ്ങള്‍ പരിമിതമായിരുന്ന ഒരു കാലത്ത്. അന്ന് എനിക്കുണ്ടായിരുന്ന ആവേശം ഇപ്പോള്‍ എന്റെ മകളിലും എനിക്ക് കാണാന്‍ കഴിയുന്നതില്‍ അഭിമാനമുമെണ്ടന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.

മുംബൈയിലെ ഫാഷന്‍ ലോകത്ത് ഏറെ പ്രശസ്തയായതിനു പിന്നാലെ ബോളിവുഡ് സിനിമകളിലും ശ്വേതയ്ക്ക് അവസരങ്ങള്‍ ലഭിച്ചു. സുനില്‍ ഷെട്ടി, ശില്‍പ ഷെട്ടി എന്നിവര്‍ക്കൊപ്പം പൃഥ്വി (1997) എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് പ്രവേശിച്ചു. ഇഷ്‌ക് എന്ന ചിത്രത്തില്‍ ആമീര്‍ ഖാനും അജയ് ദേവഗണിനും ഒപ്പം പ്രവര്‍ത്തിച്ചതും ശ്വേതാ മേനോന്‍ ഓര്‍ത്തെടുത്തു. അശോക, 88 ആന്റോപ്പ് ഹില്‍, ഹംഗാമ, കോര്‍പ്പറേറ്റ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു.

മലയാള ചിത്രങ്ങളാണ് ശ്വേതയ്ക്ക് ചലച്ചിത്ര ലോകത്ത് നിലനില്‍പ്പ് നല്‍കിയത്. മമ്മൂട്ടിയുടെ അനശ്വരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. മികച്ച നടിക്ക് രണ്ടു തവണ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ശ്വേതയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയില്‍ ആദരണീയമായ ഇടം നേടാനും ശ്വേതയ്ക്ക് കഴിഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+