• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അരവിന്ദ് കെജരിവാളിന്‍റെ 'കാശ്മീര്‍' മലക്കം മറിച്ചിലിന് പിന്നിലെ കാരണം ഇതാണ്

ദില്ലി: ജമ്മുകാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയാനും കാശ്മീരിനെ രണ്ടായി വിഭജിക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെതിരെ വിവിധ കോണുകളില്‍ നിന്നാണ് പ്രതിഷേധം ഉയര്‍ന്നത്. എന്നാല്‍ വളരെ ചുരുക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാര്‍ തിരുമാനത്തിന് പിന്തുണയുമായി രംഗത്തെത്തി. അക്കൂട്ടത്തിലായിരുന്നു ആംആദ്മി പാര്‍ട്ടി ചെയര്‍മാന്‍ അരവിന്ദ് കെജരിവാള്‍.

പികെ രാഗേഷ് കോണ്‍ഗ്രസില്‍ ചേരും; കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം തിരിച്ചു പിടിക്കാനൊരുങ്ങി യുഡിഎഫ്

അദ്ദേഹത്തിന്‍റെ നിലപാടില്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിരിക്കുകയാണ് പാര്‍ട്ടിയിലെ പല നേതാക്കളും. പാര്‍ട്ടിയുടേത് ജനാധിപത്യ വിരുദ്ധ നീക്കമാണെന്നാണ് നേതാക്കള്‍ വിമര്‍ശിക്കുന്നത്. അതേസമയം കെജരിവാളിന്‍റെ നിലപാട് മാറ്റത്തിന് പിന്നില്‍ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പാണെന്നാണ് കണക്കാക്കപ്പെടുന്നത്.

 ജനാധിപത്യ വിരുദ്ധം

ജനാധിപത്യ വിരുദ്ധം

കശ്മീരില്‍ സമാധാനവും വികസനവും കൊണ്ടുവരാന്‍ പുതിയ തീരുമാനത്തിന് സാധിക്കുമെന്നായിരുന്നു സര്‍ക്കാര്‍ തിരുമാനത്തെ പുകഴ്ത്തി കഴിഞ്ഞ ദിവസം കെജരിവാള്‍ പറഞ്ഞത്. എന്നാല്‍ കെജരിവാളിന്‍റെ നിലപാടില്‍ വാളെടുത്തിരിക്കുകയാണ് ഒരു വിഭാഗം നേതാക്കള്‍. സ്വരാജ് കേന്ദ്ര മുദ്രാവാക്യമായി ഉയർത്തിപ്പിടിച്ച ആം ആദ്മി പാർട്ടി ഈ ജനാധിപത്യ വിരുദ്ധ നീക്കത്തെ പിന്തുണച്ചു എന്നത് തന്നെ വേദനിപ്പിച്ചുവെന്നായിരുന്നു മുന്‍ എഎപി നേതാവായ കെ ആര്‍ നീലകണ്ഠന്‍ പ്രതികരിച്ചത്.

 രണ്ടാക്കി വിഭജിച്ചു

രണ്ടാക്കി വിഭജിച്ചു

കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന 370 റദ്ദാക്കിയതിനൊപ്പം തന്നെ കാശ്മീരിനെ കേന്ദ്രം രണ്ടായി വിഭജിക്കുകയും ചെയ്തിട്ടുണ്ട്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് ഇനിയുണ്ടാകുക. ജുമ്മു കശ്മീര്‍ നിയമസഭയോട് കൂടിയ കേന്ദ്ര ഭരണപ്രദേശമാകും. ദില്ലി മാതൃകയിലാകും ഇവിടെ ഭരണം. മുഖ്യമന്ത്രിയും നിയമസഭയുമുണ്ടാകും. പക്ഷേ, ഗവര്‍ണര്‍ ഉണ്ടാകില്ല. ലഫ്റ്റനന്റ് ജനറലിന്റെ മേല്‍നോട്ടമുണ്ടാകും.അതേസമയം, ലഡാക്കില്‍ നിയമസഭയുണ്ടാകില്ല. ഇവിടെ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണമുണ്ടാകും.

 ഇരട്ടാത്താപ്പെന്ന് നേതാക്കള്‍

ഇരട്ടാത്താപ്പെന്ന് നേതാക്കള്‍

എന്നാല്‍ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ഗവര്‍ണറായ കിരണ്‍ ബേദിയുടെ സര്‍ക്കാരിലുള്ള ഇടപെടലിനെ വിമര്‍ശിക്കുകയും സര്‍ക്കാരിന് പിന്തുണ നല്‍കുകയും ചെയ്ത കെരിവാള്‍ എന്തുകൊണ്ടാണ് കാശ്മീര്‍ വിഷയത്തില്‍ ഇരട്ടത്താപ്പ് കാണിച്ചതെന്നാണ് പാര്‍ട്ടി നേതാക്കളില്‍ പലരും നെറ്റി ചുളിച്ചത്.എന്നാല്‍ കെജരിവാളിന്‍റെ നീക്കത്തിന് പിന്നില്‍ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പാണെന്നാണ് കണക്കാക്കപ്പെടുന്നത്.

 അഭിമാന പോരാട്ടം

അഭിമാന പോരാട്ടം

ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ ആംആദ്മി കനത്ത തിരിച്ചടിയാണ് നേരിട്ടത്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ആംആദ്മിക്ക് അഭിമാന പോരാട്ടമാണ്. കാശ്മീരില്‍ തട്ടി മോദിയേയോ ബിജെപിയേയോ കടന്നാക്രമിക്കുന്നത് ദേശീയ വികാരത്തെ തൊട്ടുകളിക്കുകയാണെന്ന പ്രതീതി ജനങ്ങള്‍ക്കിടയില്‍ വരാന്‍ കാരണമായേക്കുമെന്നാണ് കെജരിവാള്‍ കണക്കാക്കുന്നത്. അത് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയായേക്കുമെന്നും കെജരിവാള്‍ കരുതുന്നു..

 പിന്തുണച്ചവര്‍

പിന്തുണച്ചവര്‍

അതേസമയം കെജരിവാളിന്‍റെ നിലപാടിനെതിരെ പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിനെ പിന്തുണച്ചത് അദ്ദേഹത്തിന്‍റെ മാത്രം നിലപാടാണെന്നും താഴ്വരയില്‍ സമാധാനമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. ആംആദ്മിയെ കൂടാതെ ഒഡീഷ ഭരണകക്ഷിയായ ബിജെഡി, ആന്ധ്ര ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിഎസ്പി, ശിവസേന, അസമിലെ ബിപിഎഫ് എന്നീ കക്ഷികളും കേന്ദ്രസര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. പ്രാദേശിക കക്ഷികളാണെങ്കിലും ദേശതാല്‍പ്പര്യം പരിഗണിച്ചാണ് നടപടിയെ പിന്തുണയ്ക്കുന്നതെന്നായിരുന്നു നേതാക്കളുടെ പ്രതികരണം.

ശ്രീറാം താമസിച്ച മുറി പരിശോധിച്ചില്ല, മദ്യപാനത്തെ കുറിച്ചും അന്വേഷണമില്ല, കേസിൽ നിരവധി ദുരൂഹതകൾ!

English summary
This is what is the reason behind Aravind Kejriwals kashmir response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X