Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിസഭാ യോഗം പോലും നടത്താൻ കഴിയാത്തവരാണ് 10 ലക്ഷം തൊഴിൽ നൽകുന്നത്; തേജസ്വിയെ പരിഹസിച്ച് നിതീഷ്

പാറ്റ്‌ന: ആര്‍ഡെജി നേതാവും ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മഹാസംഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവിനെ പരിഹസിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്ത്. സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയാല്‍ പത്ത് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന തേജസ്വി യാദവിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് നിതീഷ് കുമാറിന്റെ പരിഹാസം. ഭരിച്ചിരുന്ന കാലത്ത് ശരിയായ രീതിയില്‍ ഒരു മന്ത്രിസഭാ യോഗം പോലും സംഘടിപ്പിക്കാന്‍ കഴിയാത്തവരാണ് ഇപ്പോള്‍ അധികാരം ലഭിച്ചാല്‍ പത്ത് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

bihar

അതേസമയം, ബീഹാറിലെ തൊഴിലില്ലായ്മ ആയുധമാക്കിയാണ് തേജസ്വി യാദവ് തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം പാറ്റ്‌നയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു തൊഴില്‍ അവസരം സംബന്ധിച്ച് പ്രസ്താവന നടത്തിയത്. അധികാരത്തില്‍ എത്തി ആദ്യത്തെ ക്യാബിനെറ്റ് യോഗത്തില്‍ പത്ത് ലക്ഷം തൊഴിലുകള്‍ക്കുള്ള വിഞ്ജാപനം പുറപ്പെടുവിക്കുമെന്നായിരുന്നു തേജസ്വി പറഞ്ഞത്.

സര്‍ക്കാര്‍ തലത്തില്‍ നിയമിക്കപ്പെടുന്ന ജോലി സ്ഥിരമായിരിക്കുമെന്നും അദ്ദേഹം ഇറപ്പ് നല്‍കിയിരുന്നു. ബീഹാറിലെ തൊഴിലില്ലായ്മ നിരക്ക് 46.6 ശതമാനമാണ്. ഇതേ തുടര്‍ന്ന് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് തേജസ്വി ഉന്നയിച്ചത്. ഇന്ത്യയലെ തന്നെ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ നിലനില്‍ക്കുന്നത് ബീഹാറിലാണെന്നും തേജസ്വി കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, നിര്‍ണായകമായ ബിഹാര്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആര്‍ജെഡിക്ക് തിരിച്ചടി നല്‍കി എംഎല്‍എ പാര്‍ട്ടി വിട്ടു. അഞ്ച് തവണ എംഎല്‍എയും മുന്‍ മന്ത്രിയുമായ മുനേശ്വര്‍ ചൗധരിയാണ് പാര്‍ട്ടി വിട്ടത്. സരന്‍ ജില്ലയിലെ ഗാര്‍ഖ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് മുനേശ്വര്‍. പപ്പു യാദവിന്റെ ജന അധികാര്‍ പാര്‍ട്ടി (ജെഎപി)യിലാണ് മുനേശ്വര്‍ ചേര്‍ന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു മുനേശ്വരിന്റെ പാര്‍ട്ടി പ്രവേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+