കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് കഴിക്കേണ്ടവര്‍ പാകിസ്താനിലേയ്ക്ക് പോകണമെന്ന് കേന്ദ്ര മന്ത്രി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയിലെ ബീഫ് നിരോധനം ഉണ്ടാക്കിയ വിവാദത്തിന്റെ ്‌ലയൊലികള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. മുസ്ലീങ്ങളാണ് പ്രധാനമായും ബീഫിന്റെ ഉപഭോക്താക്കളും കച്ചവടക്കാരും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ബീഫ് നിരോധനം ന്യൂനപക്ഷ വിരുദ്ധ നടപടിയാണെന്നായിരുന്നു ആക്ഷേപം.

എന്നാല്‍ കേന്ദ്ര മന്ത്രിസഭയിലെ മുസ്ലീം അംഗവും ന്യൂനപക്ഷ വകുപ്പിന്റെ മന്ത്രിയുമായ മുക്താര്‍ അബ്ബാസ് നഖ്വിയ്ക്ക് അങ്ങനെയല്ലെ അഭിപ്രായം. ബീഫ് കഴിയ്ക്കാതെ ജീവിയ്ക്കാനാവില്ലെന്നുള്ളവര്‍ക്ക് പാകിസ്താനിലേയ്ക്ക് പോകാം എന്നായിരുന്നു ലഖ്വി പറഞ്ഞത്.

Mukhtar Abbas Naqvi

ഇന്ത്യാടുഡേ ഗ്രൂപ്പ് കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ചില വിഭാഗങ്ങള്‍ക്ക് ബീഫ് കഴിയ്ക്കാതെയോ വില്‍ക്കാതെയോ ജീവിയ്ക്കാന്‍ പറ്റില്ലെങ്കില്‍ ഇത് അവര്‍ക്കുള്ള രാജ്യമല്ല. അവര്‍ക്ക് പാകിസ്താനിലേയ്‌ക്കോ അറബ് രാജ്യങ്ങളിലേയ്‌ക്കോ പോകാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ലഖ്വിയുടെ നിലപാടിനെ ചോദ്യം ചെയ്ത് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ഉടന്‍ രംഗത്തെത്തി. ചാനല്‍ പരിപാടിയില്‍ ഒവൈസിയും പങ്കെടുക്കുന്നുണ്ടായിരുന്നു. ഗോവയില്‍ ബീഫ് നിരോധിയ്ക്കില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയ ബിജെപി മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേക്കറിനെ കൂടി ഉദ്ദേശിച്ചാണോ നഖ്വിയുടെ പരാമര്‍ശം എന്നായിരുന്നു ചോദ്യം.

English summary
Minister of state for parliamentary affairs Mukhtar Abbas Naqvi on Thursday justified the ban on cow slaughter and asked all those who wanted to eat beef to go to Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X