Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക്കിസ്ഥാന്‍ ഷെല്ലാക്രമണം; ആയിരക്കണക്കിന് ആളുകള്‍ വീട് ഉപേക്ഷിക്കുന്നു

ശ്രീനഗര്‍: കാശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തുന്ന വെടിവെയ്പിലും ഷെല്ലാക്രമണത്തിലും ഗ്രാമീണര്‍ മരിക്കുകയും ഒട്ടേറെ പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ ആയിരക്കണക്കിന് ആളുകള്‍ വീട് ഉപേക്ഷിച്ച് പാലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. അതിര്‍ത്തിയിലെ ഗ്രാമീണരുടെ വീടുകള്‍ക്കും പാക് ഷെല്ലാക്രമണത്തില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.

കഴിഞ്ഞ ആഴ്ചകളിലായി 19 പേര്‍ പാക്കിസ്ഥാന്‍ ആക്രമണത്തില്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 11 പേര്‍ സിവിലിയന്‍മാരാണ്. ജമ്മു, സാംബ, റജൗരി, പൂഞ്ച് എന്നീ ജില്ലകളില്‍ നിന്നും 25,000ത്തോളം ഗ്രാമീണര്‍ ഇതിനകം തന്നെ ഒഴിഞ്ഞുപോയിട്ടുണ്ട്. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസവും മുടങ്ങി.

jammu-and-kashmir

പല പ്രദേശത്തും ജനങ്ങള്‍ ഒഴിഞ്ഞുപോയിക്കഴിഞ്ഞെന്ന് ജമ്മു ഡിവിഷണല്‍ കമ്മീഷണര്‍ പവന്‍ കോട്‌വാല്‍ വ്യക്തമാക്കി. മിക്കവരും പകല്‍ സമയങ്ങളില്‍ വീട് ഉപേക്ഷിക്കുകയും രാത്രിയില്‍ തിരിച്ചെത്തുകയും ചെയ്യുന്നുണ്ട്. അധികൃതര്‍ ഇടപെട്ട് 300ഓളം സ്‌കൂളകള്‍ അടപ്പിച്ചിരിക്കുകയാണ്. മുന്‍കരുതലായാണ് സ്‌കൂളുകള്‍ അടച്ചിട്ടത്.

ഇരു രാജ്യങ്ങളും തമ്മില്‍ ആഴ്ചകളായി നീണ്ടുനില്‍ക്കുന്ന സംഘര്‍ഷം അതിര്‍ത്തികളിലെ ഗ്രാമീണരെയാണ് കാര്യമായി ബാധിച്ചിരിക്കുന്നത്. തണുപ്പുകാലം ആരംഭിച്ചതോടെ ഇവരുടെ ദുരിതം വര്‍ധിക്കുകയാണ്. പ്രശ്‌നപരിഹാരത്തിനായി ഇരു രാജ്യങ്ങളും ഉടന്‍ ചര്‍ച്ച നടത്തണമെന്നാണ് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+