വിപ്രോ ഓഫീസുകളില്‍ മാരക വിഷം ഉപയോഗിച്ച് ഭീകരാക്രമണം! 500 കോടി രൂപ നല്‍കണമെന്ന് ആവശ്യം...

  • By: Afeef
Subscribe to Oneindia Malayalam

ബെംഗളൂരു: പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയായ വിപ്രോയ്ക്ക് നേരെ ഭീഷണി. അഞ്ഞൂറ് കോടി രൂപ നല്‍കിയില്ലെങ്കില്‍ വിപ്രോ ക്യാമ്പസുകളില്‍ മാരക വിഷം ഉപയോഗിച്ച് ആക്രമണം നടത്തുമെന്നാണ് കമ്പനി അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്ന സന്ദേശം. സന്ദേശമയച്ച ആളെക്കുറിച്ച് വ്യക്തമായ വിവരം കിട്ടിയിട്ടില്ല.

അജ്ഞാത ഭീഷണിയെ തുടര്‍ന്ന് ബെംഗളൂരു, കൊച്ചി ഉള്‍പ്പെടെയുള്ള രാജ്യത്തെ വിപ്രോ ക്യാമ്പസുകളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ജൈവ ഭീകര ആക്രമണം നടത്തുമെന്നാണ് ഭീഷണിയിലുള്ളത്. മേയ് 25നകം പണം നല്‍കിയില്ലെങ്കില്‍ ഡ്രോണ്‍സ് ഉപയോഗിച്ചോ, കഫ്റ്റീരിയകളിലെ ഭക്ഷണത്തിലൂടെയോ ശുചിമുറികളിലൂടെയോ വിഷം തെളിക്കുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്.

മാരക വിഷം ഉപയോഗിച്ച് ആക്രമണം...

മാരക വിഷം ഉപയോഗിച്ച് ആക്രമണം...

മേയ് 25നകം 500 കോടി രൂപ നല്‍കണമെന്നാണ് ഇമെയില്‍ സന്ദേശത്തിലുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ സര്‍ജാപൂരിലെ വിപ്രോ ഓഫീസിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. 500 കോടി രൂപ മെയ് 25നകം നല്‍കിയില്ലെങ്കില്‍ മാരക വിഷം ഉപയോഗിച്ച് വിപ്രോ ക്യാമ്പസുകളില്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണി.

സാമ്പിള്‍ അയച്ചുതരാമെന്നും...

സാമ്പിള്‍ അയച്ചുതരാമെന്നും...

Ramesh2@protonmail.com എന്ന ഇമെയില്‍ വിലാസത്തില്‍ നിന്നുമാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. മാരക വിഷവും, ജൈവ ഭീകരാക്രമണത്തിന് ഉപയോഗിക്കുന്നതുമായ റൈസിന്‍ സാമ്പിള്‍ കുറച്ച് ദിവസങ്ങള്‍ക്കകം അയച്ചുതരാമെന്നും സന്ദേശത്തിലുണ്ട്.

പണം ബിറ്റ്‌കോയിനായി നല്‍കണമെന്ന്...

പണം ബിറ്റ്‌കോയിനായി നല്‍കണമെന്ന്...

500 കോടി രൂപ ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിനായി നല്‍കണമെന്നാണ് സന്ദേശമയച്ചയാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സന്ദേശം ലഭിച്ച വിപ്രോ അധികൃതര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. സംഭവത്തില്‍ ബെംഗളൂരു സൈബര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

പോലീസ് അന്വേഷണം നടക്കുന്നു...

പോലീസ് അന്വേഷണം നടക്കുന്നു...

ഭീഷണി സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിപ്രോ ക്യാമ്പസുകളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മെയ് 25നകം ഇമെയിലില്‍ കൊടുത്തിട്ടുള്ള ലിങ്കുകളിലൂടെ പണം നല്‍കിയില്ലെങ്കില്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണി. സൈബര്‍ പോലീസ് അന്വേഷണവും പുരോഗമിക്കുന്നുണ്ട്.

English summary
Threat to Wipro: Pay Rs 500 crore or will poison office.
Please Wait while comments are loading...