കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്; ഒരു മുതിര്‍ന്ന നേതാവും; മഹാരാഷ്ട്രയിലും രാഷ്ട്രീയ അട്ടിമറി!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര നിയമ നിര്‍മ്മാണ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ് ഈ മാസം 21 ന്. 9 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് ഭരണ പക്ഷമായ മഹാവിഘാസ് അഘാഡി സംഖ്യവും ബിജെപിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു.

Recommended Video

cmsvideo
മഹാരാഷ്ട്രയില്‍ വന്‍ രാഷ്ട്രീയ അട്ടിമറി | Oneindia Malayalam

മഹാവികാസ് അഘാഡി സംഖ്യത്തില്‍ എന്‍സിപിയും ശിവസേനയും രണ്ട് സീറ്റിലും കോണ്‍ഗ്രസ് ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. ബിജെപി നാല് സീറ്റിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനിടെ സംസ്ഥാന സര്‍ക്കാരിനേയും കോണ്‍ഗ്രസിനേയും അസ്വസ്ഥതപ്പെടുത്തുന്ന ഒരു റിപ്പോര്‍ട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന ബിജെപി നേതൃത്വം.

ഉരുളക്കിഴങ്ങ് സ്വര്‍ണ്ണമാക്കിയ ശേഷം പപ്പുവിന്റെ അടുത്ത മാജിക്; വീഡിയോ കണ്ടത് 5 ലക്ഷം; യാഥാര്‍ത്ഥ്യംഉരുളക്കിഴങ്ങ് സ്വര്‍ണ്ണമാക്കിയ ശേഷം പപ്പുവിന്റെ അടുത്ത മാജിക്; വീഡിയോ കണ്ടത് 5 ലക്ഷം; യാഥാര്‍ത്ഥ്യം

ബിജെപിയിലേക്ക്

ബിജെപിയിലേക്ക്

മഹാരാഷ്ട്രയിലെ മൂന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറെടുക്കുകയാണെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പട്ടീല്‍ വെളിപ്പെടുത്തി. ഇത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുകയാണ് അത് നിലനില്‍ക്കെയാണ് പാര്‍ട്ടി മൂന്ന് കോണ്‍ഗ്രസ് നേതാക്കളുടെ പാര്‍ട്ടി പ്രവേശനത്തെക്കുറിച്ച് സൂചന നല്‍കുന്നത്.

കോണ്‍ഗ്രസില്‍ കുലുക്കം

കോണ്‍ഗ്രസില്‍ കുലുക്കം

കൊറാണ വൈറസ് പ്രതിസന്ധി അവസാനിക്കുന്നതോടെ കോണ്‍ഗ്രസിലും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഒരു ഭൂമികുലുക്കത്തിന് സാധ്യതയുണ്ട്. കോണ്‍ഗ്രസില് രണ്ട് യുവ നേതാക്കളും ഒരു മുതിര്‍ന്ന നേതാവും ബിജെപിയില്‍ ചേരാനൊരുങ്ങുകയാണ്.' ചന്ദ്രകാന്ത് പട്ടീല്‍ പറഞ്ഞു.

 രാഷ്ട്രീയ അട്ടിമറി

രാഷ്ട്രീയ അട്ടിമറി

കര്‍ണ്ണാടകയിലേയും മധ്യപ്രദേശിലേയും വലിയ രാഷ്ട്രീയ അട്ടിമറിക്കശേഷം മഹാരാഷ്ട്രയിലും അത് ആവര്‍ത്തിക്കുമോയെന്ന ആശങ്കലിലാണ് രാഷ്ട്രീയ വൃത്തങ്ങള്‍. കോണ്‍ഗ്രസ് നേതാവായ ജ്യോതി രാദിത്യ സിന്ധ്യയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെ മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന് ഭരണം നഷ്ടപ്പെട്ടിരിക്കുകയാണ്.

ബിജെപിയില്‍ പൊട്ടിത്തെറി

ബിജെപിയില്‍ പൊട്ടിത്തെറി

മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ചതോടെയായിരുന്നു ബിജെപിയില്‍ പൊട്ടിത്തെറി ഉണ്ടായത്. ഏക്‌നാഥ് ഗാഡ്‌സെ , പങ്കജ് മുണ്ടെ, ചന്ദ്രശേഖര്‍ ഭവന്‍കുലെ എന്നിവര്‍ പട്ടികയില്‍ ഇടംപിടിക്കുമെന്നായിരുന്നു കണക്കാക്കിയിരുന്നത്.എന്നാല്‍ പ്രവീണ്‍ ദാത്കെ, അജിത് ഗോപ്‌ചേഡ്, ഗോപിചന്ദ് പടല്‍ക്കര്‍, രഞ്ജിത് സിംഗ് മൊഹൈറ്റ് എന്നിവരെ മത്സരിപ്പിക്കാനാണ് ബിജെപി തിരുമാനിച്ചത്.

ഇനി നടക്കാന്‍ പോകുന്നത്

ഇനി നടക്കാന്‍ പോകുന്നത്

പിന്നാലെ ഏക്‌നാഥ് ഗഡ്‌സെയടക്കം ഏഴ് നേതാക്കള്‍ ക്രോസ് വോട്ട് ചെയ്യുമെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതിനെക്കുറിച്ച് ഒരു വാര്‍ത്ത ചാനലില്‍ ചോദ്യം ഉയര്‍ന്നതോടെയാണ് ചന്ദ്രക്ന്ത് പട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച് സൂചന നല്‍കിയത. കോണ്‍ഗ്രസ് അധ്യക്ഷനായ ബാലാസാഹേബ് തോറോത്തായിരുന്നു ബിജെപി നേതാക്കളുടെ ക്രോസ് വോട്ടിംഗിനെ കുറിച്ച് സൂചന നല്‍കിയത്. അതേ സമയം മഹാരാഷ്ട്രയില്‍ എന്താണ് ഇനി നടക്കാന്‍ പോകുന്നതെന്ന് തോറോത്തിന് പോലും അറിയില്ലെന്ന് ചന്ദ്രകാന്ത് പട്ടീല്‍ പറഞ്ഞു.

ഏക്‌നാഥ് ഗാഡ്‌സെ

ഏക്‌നാഥ് ഗാഡ്‌സെ

അതേസമയം ബിജെപിയുടെ പിന്നാക്ക വിഭാഗങ്ങളുടെ മുഖമാ. ഏക്‌നാഥ് ഗാഡ്‌സെ പര്‍ട്ടി വിട്ടേക്കുമോയെന്ന ചര്‍ച്ച കാര്യമായി നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഗാഡ്‌സെക്ക് മത്സരിക്കാന്‍ ബിജെപി സീറ്റ് നല്‍കിയിരുന്നില്ല. അന്നും ഗാഡ്‌സെ ബിജെപി വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

എന്‍സിപിയിലേക്ക്

എന്‍സിപിയിലേക്ക്

ഗാഡ്‌സെ പിന്നീട് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതോടെ അദേഹം എന്‍സിപിയിലേക്കാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വം ഇടപെട്ട് പിന്നീട് ഭിന്നതകള്‍ പരിഹരിക്കുകയായിരുന്നു. അതേസമയം ഗാഡ്‌സെയുടെ ഇടച്ചല്‍ നിലവില്‍ സംസ്ഥാന ബിജെപിക്കുള്ളില്‍ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.

English summary
Three Congress Leaders Likely to Join BJP; said BJP Maharashtra Chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X