കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസാഫര്‍പൂരില്‍ മൂന്ന് മുസ്ലീങ്ങളെ കത്തിച്ചുകൊന്നു

  • By Soorya Chandran
Google Oneindia Malayalam News

പട്ന: ബിഹാറില്‍ കലാപങ്ങള്‍ അവസാനിക്കുന്നില്ല. മുസാഫര്‍പൂരില്‍ നിന്ന് ആളുകളെ പച്ചക്ക് തീയിട്ടുകൊന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഒരു ഹിന്ദു ചെറുപ്പക്കാരന്‍ മുസ്ലീം പെണ്‍കുട്ടിക്കൊപ്പം ഒളിച്ചോടി പോയതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. പിന്നീട് ചെറുപ്പക്കാരന്റെ മൃതദേഹം ഒരു മുസ്ലീം വ്യക്തിയുടെ സ്ഥലത്ത് കണ്ടെത്തി.

മുസാഫര്‍പുരിലെ അസീസ്പുര്‍ ചൗക്കിലാണ് സംഭവം. സാഹ്നി വിഭാഗത്തില്‍ പെട്ട ഭാരതേന്ദ്ദുകുമാര്‍ എന്ന ചെറുപ്പക്കാരന്റെ മരണമാണ് കലാപത്തിലേക്ക് നയിച്ചത്. ഷഫാഖത്ത് അലി എന്ന ആളുടെ വയലിലാണ് ഭാരതേന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.

Muzaffarpur Map

ഇതോടെ സാഹ്നി വിഭാഗം അക്രമാസക്തരായി. മുസ്ലീം വിഭാഗത്തില്‍ പെട്ടവരുടെ വീടുകള്‍ക്ക് നേരെ ആക്രമണം തുടങ്ങി. ഒരു വീട്ടില്‍ ഉണ്ടായിരുന്ന മൂന്ന് പേരെയാണ് പച്ചക്ക് കത്തിച്ചുകൊന്നത്. ഇരുപതോളം വീടുകള്‍ക്ക് നേരെ ആക്രമണം നടന്നു.

ജനുവരി 18 ഞായറാഴ്ചയായിരുന്നു അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണെന്നാണ് വിവരം. ഐജിയും ഡിഐജിയും ഉള്‍പ്പെടെ വന്‍ പോലീസ് സംഘമാണ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നത്. ഭാരതേന്ദു കുമാറിന്റെ മരണത്തില്‍ പോലീസ് ഷഫാഖത് അലിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
Three killed in clashes in Bihar's Muzaffarpur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X