കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ പൊരിഞ്ഞ പോര്!! പ്രതിപക്ഷ നേതൃ പദവിക്ക് ചരടവ് വലിച്ച് ഡികെ,വിട്ടുകൊടുക്കാതെ സിദ്ധരാമയ്യ

Google Oneindia Malayalam News

ബെംഗളൂരു: കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളാണ് കോണ്‍ഗ്രസ്-ജെഡി​എസ് സഖ്യത്തിന്‍റെ പതനത്തിലേക്ക് വഴിവെച്ചതെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി കുറ്റപ്പെടുത്തിയത്. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ തന്ത്രങ്ങള്‍ മെനഞ്ഞിരുന്ന ബിജെപി ഈ ഭിന്നതകള്‍ ആയുധമാക്കിയതോടെയാണ് സര്‍ക്കാര്‍ നിലംപതിച്ചതെന്നും കുമാരസ്വാമി വിമര്‍ശിച്ചിരുന്നു.എന്തായാലും നാടകങ്ങള്‍ക്കെല്ലാം ഒടുവില്‍ ബിജെപി കര്‍ണാടകത്തില്‍ വീണ്ടും അധികാരത്തില്‍ ഏറിയിരിക്കുകയാണ്. ഇനി മൂന്ന് പാര്‍ട്ടികള്‍ക്കും മുന്നിലുള്ള പ്രധാന വെല്ലുവിളി വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പാണ്.

ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തുടരുമോയെന്നുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ് പ്രതിപക്ഷ നേതാവിന്‍റെ പദവി. പാര്‍ട്ടിയിലെ അതിശക്തരമായ മൂന്ന് പേര്‍ സ്ഥാനത്തിനായി വടം വലി തുടങ്ങിയതോടെ കടുത്ത ആശങ്കയിലായിരിക്കുകയാണ് നേതൃത്വം.

 കര്‍ണാടകം പിടിച്ച് ബിജെപി

കര്‍ണാടകം പിടിച്ച് ബിജെപി

14 മാസം നീണ്ട് നിന്ന കര്‍'നാടകങ്ങള്‍ക്കാണ് 17 ഭരണകക്ഷി എംഎല്‍എമാരുടെ രാജിയോടെ അന്ത്യമായത്. കോണ്‍ഗ്രസിലെ 14 ഉം ജെഡിഎസിലെ 3 എംഎല്‍എമാരുമായിരുന്നു രാജിവെച്ചത്. രാജി പിന്‍വലിച്ച് എംഎല്‍എമാരെ തിരകെ കൊണ്ട് വന്ന് സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള അവസാന വട്ട തന്ത്രങ്ങള്‍ ഭരണഭക്ഷം പുറത്തെടുത്തിരുന്നുവെങ്കിലും ബിജെപിയുടെ ഓപ്പറേഷന്‍ താമരയോട് സഖ്യത്തിന്‍റെ നീക്കങ്ങള്‍ എല്ലാം അമ്പേ പരാജയപ്പെടുകയായിരുന്നു. ഒടുവില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട ദക്ഷിണേന്ത്യന്‍ മണ്ണില്‍ ബിജെപി വീണ്ടും അധികാരത്തില്‍ ഏറി.

 പൊരിഞ്ഞ തര്‍ക്കം

പൊരിഞ്ഞ തര്‍ക്കം

ഇനി ഏവരും ഉറ്റുനോക്കുന്നത് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പാണ്. രാജിവെച്ച് 17 പേരെയും ഇരുപാര്‍ട്ടികളും അയോഗ്യരാക്കിയതോടെയാണ് മറ്റൊരു ഉപതിരഞ്ഞെടുപ്പിന് സാധ്യത തെളിഞ്ഞിരിക്കുന്നത്. ഇനിയും ജെഡിഎസുമായി സഖ്യത്തില്‍ തന്നെ മത്സരിക്കണോയെന്ന ആശങ്ക കോണ്‍ഗ്രസില്‍ ഉണ്ട്. ജെഡിഎസും സമാനമായ ആശങ്ക പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ സഖ്യത്തില്‍ മത്സരിച്ചാല്‍ മുഴുവന്‍ സീറ്റുകളിലും വിജയിക്കാമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം പങ്കുവെക്കുന്നത്. അതേസമയം ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമായിരിക്കുന്നതിനിടെ പ്രതിപക്ഷ പദവിയ്ക്കായി കോണ്‍ഗ്രസില്‍ വടംവലി ശക്തമായിരിക്കുന്നത്.

 നേതൃത്വത്തെ അറിയിച്ചു

നേതൃത്വത്തെ അറിയിച്ചു

മുതിര്‍ന്ന നേതാക്കളായ സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ജി പരമേശ്വര, കോണ്‍ഗ്രസിന്‍റെ ക്രൈസിസ് മാനേജര്‍ എന്ന് അറിയപ്പെടുന്ന ഡികെ ശിവകുമാര്‍ എന്നിവരാണ് പദവിയ്ക്കായി നോട്ടമെറിഞ്ഞിരിക്കുന്നത്.
മുതിര്‍ന്ന നേതാക്കളായ വീരപ്പ മൊയിലി, സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു, റഹ്മാന്‍ ഖാന്‍, കെഎച്ച് മുനിയപ്പ, എച്ച്കെ പാട്ടീല്‍, രാമലിംഗ റെഡ്ഡി എന്നിവരെല്ലാവരും പ്രതിപക്ഷ നേതാവിനെ കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

 സിദ്ധരാമയ്യയ്ക്കായി

സിദ്ധരാമയ്യയ്ക്കായി

സിദ്ധരാമയ്യയുടെ പേരാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗം ഉയര്‍ത്തുന്നത്. അഞ്ച് വര്‍ഷത്തെ കാലാവധി തികച്ച മുഖ്യമന്ത്രി, സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള സിദ്ധരാമയ്യയുടെ പ്രാഗത്ഭ്യം, സംസ്ഥാനത്തെ മറ്റ് വിഷയങ്ങളിലും ജനങ്ങള്‍ക്കുമിടയിലെ സ്വാധീനം എന്നിവയാണ് സിദ്ധരാമയ്യയുടെ പ്ലസ് പോയിന്‍റ് ആയി ഒരു കൂട്ടം ഉയര്‍ത്തിക്കാട്ടുന്നത്. അതേസമയം സഖ്യത്തിനുള്ളിലെ കല്ലുകടിക്ക് കാരണക്കാരനായ സിദ്ധരാമയ്യയെ പ്രതിപക്ഷ നേതാവിന്‍റെ പദവി ഏല്‍പ്പിക്കുന്നതിനോട് ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്.

 ചരടുവലിച്ച് ഡികെയും

ചരടുവലിച്ച് ഡികെയും

ഉപമുഖ്യമന്ത്രി ജി പരമേശ്വരയ്യയാണ് പദവി സ്വപ്നം കാണുന്ന മറ്റൊരാള്‍. രണ്ട് സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടെന്ന യോഗ്യതയാണ് പരമേശ്വര മുന്നോട്ട് വെയ്ക്കുന്നത്. മൂന്നാമന്‍ കര്‍ണാടക രാഷ്ട്രീയത്തിലെ തന്നെ അതിശക്തനായ ഡികെ ശിവകുമാര്‍ ആണ്. ബിജെപിയുടെ ഓപ്പറേഷന്‍ താമരയെ സമര്‍ത്ഥമായി പ്രതിരോധിച്ച് സര്‍ക്കാരിനെ പിടിച്ച് നിര്‍ത്താന്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ നേതാവാണ് ഡികെ.

 ഡികെയെന്ന ഹീറോ

ഡികെയെന്ന ഹീറോ

രാജിവെച്ച എംഎല്‍എമാരെ മുംബൈയില്‍ ചെന്ന് മടക്കി കൊണ്ടുവരാനുള്ള ശ്രമത്തിനിടെ അറസ്റ്റിലായതും ഡികെയ്ക്ക് താരപരിവേഷം ലഭിച്ചിട്ടുണ്ട്. ഒരുഘട്ടത്തില്‍ കോണ്‍ഗ്രസിന്‍റെ ദേശീയ അധ്യക്ഷനായി തന്നെ ഡികെ ശിവകുമാര്‍ വരണമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പെയ്നുകള്‍ അടക്കം ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ ഡികെയും പ്രതിപക്ഷ നേതാവിന്‍റെ പദവിയ്ക്കായി ചരടുവലി നടത്തുന്നുണ്ടെന്നാണ് വിവരം.

English summary
Three leaders including DK in fight for the opposition leader post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X