ജ്വല്ലറി വിറ്റ് ബാധ്യത തീര്‍ക്കുമെന്ന് നീരവ് മോദി... ബാങ്ക് തിരിമറിയില്‍ മൂന്ന് ബാങ്കുകള്‍ കൂടി

  • Written By: Desk
Subscribe to Oneindia Malayalam

പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്ന് 11,505 കോടി രൂപയുടെ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ മറ്റ് മൂന്ന് ബാങ്കുകള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. അതിനിടെ തിരിമറി നടത്തിയ ജ്വല്ലറി ബിസിനസുകാരനായ നീരവ് മോദിക്കെതിരെ സിബിഐ കേസെടുത്തു.കഴിഞ്ഞ ദിവസമാണ് പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്ന് അനധികൃത ഇടപാടുകളിലൂടെ പണം തിരിമറി നടത്തിയതിന്‍റെ വാര്‍ത്തകള്‍ പുറത്തുവന്നത്.

ഓണ്‍ലൈന്‍ പണം തട്ടിപ്പ് സംഘം വിലസുന്നു... ആദ്യം പണം എടിഎമ്മില്‍ നിന്ന് പേടിഎമ്മിലേക്ക്

ബിസിനസുകാര്‍ക്ക് ബാങ്ക് ഗ്യാരണ്ടിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടുകള്‍ക്ക് സൗകര്യം ഒരുക്കുന്ന ബയേഴ്സ് ക്രെഡിറ്റ് രേഖകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ചില പ്രത്യേക അക്കൗണ്ടുകളിലൂടെയായിരുന്നു പണം തിരിമറി നടത്തിയതെന്ന് ബാങ്ക് തന്നെയാണ് വ്യക്തമാക്കിയത്. സംഭവത്തില്‍ ബാങ്കിലെ പത്ത് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തിരുന്നു.

തിരിമറിയില്‍ മൂന്ന് ബാങ്കും

തിരിമറിയില്‍ മൂന്ന് ബാങ്കും

തിരിമറിയില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയും ഉള്‍പ്പെട്ടതായി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് വിവരം ലഭിച്ചെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാങ്കുകളുടെ വിശ്വാസ്യതയുടെ തെളിവായ എ​ലെറ്റര്‍ ഓഫ് അണ്ടര്‍സ്റ്റാന്‍റിങ് പിഎന്‍ബി മറ്റ് ബാങ്കുകള്‍ക്ക് നല്‍കിയിരുന്നു. ഇതനുസരിച്ചാണ് ഈ മൂന്ന് ബാങ്കുകളും വായ്പ അനുവദിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഇത്തവണ കുടുങ്ങി

ഇത്തവണ കുടുങ്ങി

2010 മുതല്‍ നീരവ് മോദി ഉള്‍പ്പെടെയുള്ള വ്യവസായികള്‍ ഇത്തരത്തില്‍ ബാങ്കുകളില്‍ നിന്ന് വായ്പ തരപ്പെടുത്തുകയും കൃത്യമായി തിരിച്ചടക്കുകയും ചെയ്തിരുന്നു. എന്നാല്‍ എന്തോ കാരണത്താല്‍ തിരിച്ചടവ് വ്യവസായികള്‍ മുടക്കിയതോടെയാണ് തട്ടിപ്പിന്‍റെ വിവരങ്ങള്‍ പുറത്തുവന്നത്.

ബാധ്യത തീര്‍ക്കും

ബാധ്യത തീര്‍ക്കും

അതേസമയം തന്‍റെ ജ്വല്ലറിയായ ഫയര്‍ സ്റ്റാര്‍ ഡയമണ്ട്സ് വിറ്റ് ബാധ്യത തീര്‍ക്കുമെന്ന് നീരവ് മോദി വ്യക്തമാക്കി. നിലവില്‍ ജ്വല്ലറി വില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. ജ്വസ്സറിക്ക് 6435 കോടി രൂപയുടെ മതിപ്പ് വിലയുണ്ട്. വില്‍പ്പന പൂര്‍ത്തിയായാല്‍ മൂന്ന് മാസം മുതല്‍ ആറ് മാസം വരെ സമയം അനുവദിക്കണമെന്ന് കാണിച്ച് നീരവ് ബാങ്കുകള്‍ക്ക് കത്ത് നല്‍കി.

നേരത്തേയും

നേരത്തേയും

അതേസമയം ബയേഴ്സ് ക്രെഡിറ്റ് വഴി പണം അനുവദിച്ച സംഭവത്തില്‍ നേരത്തേയും പിഎന്‍ബിക്ക് അയ്യായിരം രൂപയോളം കിട്ടാകടമുണ്ട്. നീരവ് മോദി, ഭാര്യ അമി മോദി നീരവിന്‍റെ മറ്റ് പങ്കാളികള്‍ എന്നിവര്‍ക്ക് തന്നെയാണ് നേരത്തേയും വായ്പകള്‍ അനുവദിച്ചത്.

ബയേഴ്സ് ക്രെഡിറ്റ് എന്നാല്‍

ബയേഴ്സ് ക്രെഡിറ്റ് എന്നാല്‍

ഇന്ത്യയിലെ ബാങ്കില്‍ നിന്ന് ജാമ്യ രേഖയിലൂടെ വിദേശ ബാങ്കുകള്‍ വായ്പ അനുവദിക്കുന്ന സംവിധാനമാണ് ബയേഴ്സ് ക്രെഡിറ്റ്. സംവിധാനത്തില്‍ ജാമ്യം നില്‍ക്കുന്നത് ഏത് ബാങ്കാണോ അവയ്ക്കാണ് ഇടപാട് സംബന്ധിച്ച ഉത്തരവാദിക്കം. ഇത്തരത്തില്‍ ഇടപാടുകാര്‍ എടുക്കുന്ന തുക വിദേശ ബാങ്കുകളില്‍ തിരിച്ചടപ്പിക്കേണ്ട ഉത്തരവാദിത്തവും ജാമ്യം നിന്ന ബാങ്കിനാണ്. ഈ തിരിച്ചടവ് മുടങ്ങിയതാണ് പിഎന്‍ബിയിലെ പ്രശ്നങ്ങള്‍ക്ക് കാരണമായത്.

English summary
three more bank engaged in pnb case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്