Get Updates
Get notified of breaking news, exclusive insights, and must-see stories!

പശുക്കടത്ത് ആരോപിച്ച് ത്രിപുരയില്‍ മൂന്ന് യുവാക്കളെ തല്ലിക്കൊന്നു

അഗര്‍ത്തല: പശുക്കടത്ത് ആരോപിച്ച് ത്രിപുരയില്‍ മൂന്ന് യുവാക്കളെ ഗോസംരക്ഷകര്‍ തല്ലിക്കൊന്നു.സെപാഹിജാല ജില്ലയിലെ സോനമുര സബ്ഡിവിഷനിലെ താമസക്കാരായ ജയ്ദ് ഹുസൈൻ (30), ബില്ലാൽ മിയ (28), സൈഫുൽ ഇസ്ലാം (18) എന്നിവരാണ് കൊല്ലപ്പെട്ടത്. ത്രിപുരയിലെ ഖോവായ് ജില്ലയിൽ ഞായറാഴ്ച പുലർച്ചയോടെയാണ് സംഭവുമാണ്ടയത്. പുലർച്ചെ 4.30 ഓടെ അഞ്ച് കന്നുകാലികളുമായി അഗർത്തലയിലേക്ക് പോകുന്ന ഒരു മിനി ട്രക്ക് മഹാറാനിപൂർ ഗ്രാമത്തില്‍ വെച്ച് ആക്രമണത്തിന് ഇരയാകുവായിരുന്നെന്നാണ് പോലീസ് സൂപ്രണ്ട് കിരൺ കുമാർ വ്യക്തമാക്കുന്നത്.

നമഞ്ചോയ്പാറ ഗ്രാമത്തില്‍ വെച്ച് പശുവിനെ വാഹനത്തില്‍ കൊണ്ടുപോവുന്നത് ശ്രദ്ധയില്‍ പെട്ട ഗോസംരക്ഷകര്‍ വാഹനം പിന്തുടര്‍ന്ന് നോർത്ത് മഹാറാനിപൂർ ഗ്രാമത്തിന് സമീപത്ത് വെച്ച് വാഹനത്തിന് നേര്‍ക്ക് ആക്രമണം നടത്തുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നു മൂന്ന് പേര്‍ക്കെതിരെയും പിന്തുടര്‍ന്ന് എത്തിയ ഗ്രാമാവാസികള്‍ വലിയ ആക്രമണം അഴിച്ച് വിടുകയായിരുന്നു. രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. ഒരാള്‍ ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടെങ്കിലും ഇയാളെ പിന്തുടര്‍ന്ന സംഘം വടക്കൻ മഹാറാണിപൂരിനടുത്തുള്ള ആദിവാസി ഗ്രാമമായ മുംഗിയാകാമിയില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

mumbai-murder-

Recommended Video

cmsvideo
    AIIMS warns of impending third wave

    പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി അക്രമിക്കപ്പെട്ടവരെ ആദ്യം അടുത്തുള്ള ആശുപത്രിയിലേക്കും തുടർന്ന് അഗർത്തല ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+