ഓപ്പറേഷന് സിന്തൂര്‍; ഇത് ആക്രമണത്തിന്റെ പുതിയ തന്ത്രം; നേടിയെടുത്തത് ഈ മൂന്ന് ലക്ഷ്യങ്ങള്‍
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടപ്പാക്കിയ ഓപ്പറേഷന് സിന്ദൂര്‍ എന്ന സൈനിക നടപടിയിലൂടെ മൂന്ന് ലക്ഷ്യങ്ങള്‍ നേടിയെടുത്തതായി കേന്ദ്ര സര്‍ക്കാര്‍. രാഷ്ട്രീയമായും സൈനികമായും മനശാസ്ത്രപരവുമായ മൂന്ന് പ്രധാന ലക്ഷ്യങ്ങളാണ് ഇന്ത്യ നേടിയെടുത്തത്. തീവ്രവാദികളെ നശിപ്പിക്കു എന്നതായിരുന്നു സൈനിക ലക്ഷ്യം.
ബഹാവല്‍പൂര്‍, മുരിദ്കെ, മുസാഫറാബാദ് എന്നീ തീവ്രവാദ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങളിലൂടെ ആ ലക്ഷ്യം നേടിയെടുത്തു. പാകിസ്ഥാന് അതിര്‍ത്തി കടന്നുള്ള ഭീകരത പ്രോത്സാഹിപ്പിക്കുന്നത് നിര്‍ത്തുകയായിരുന്നു അടുത്ത ലക്ഷ്യം. അതിനായി സിന്ധു നദീജല ഉടമ്പടി നിര്‍ത്തി വച്ചതായിരുന്നു രാഷ്ട്രീയമായി നേടിയെടുത്ത ലക്ഷ്യം. ഇതുവഴി പാകിസ്ഥാനെ സമ്മര്‍ദത്തിലാഴ്ത്തുകയാണ് ലക്ഷ്യം.

മൂന്നാമത്തെ ലക്ഷ്യം തീവ്രവാദികളെ മനശാസ്ത്രപരമായി തകര്‍ക്കുക എന്നതായിരുന്നു. നിങ്ങള്‍ക്ക് ഒരു സ്ഥലവും സുരക്ഷിതമല്ല എന്നാല്‍ തിരിച്ചറിവ് ഉണ്ടാക്കിയെടുക്കാന്‍ സൈനിക നടപടിയിലൂടെ സാധിച്ചു. ഇന്ത്യന്‍ സായുധ സേനയ്ക്ക് പാകിസ്ഥാന്റെ എത്ര ഉള്ളിലേക്കും കടന്നുചെന്ന് ആക്രമിക്കാന്‍ കഴിയുമെന്ന് മനസിലാക്കികൊടുക്കുക. ഇന്ത്യന്‍ സൈന്യത്തിന്റെ ആത്മവിശ്വാസവും മനോവീര്യവും പാകിസ്ഥാന് കാണിച്ചുകൊടുക്കുക എന്നീ ലക്ഷ്യങ്ങളും ഈ ഓപ്പറേഷനു പിന്നിലുണ്ടായിരുന്നു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ നിലപാടിനെതിരെ ഈ മൂന്ന് സമീപനത്തിലൂടെയാണ് ഇന്ത്യ തിരിച്ചടി നല്‍കിയത്.
നിയന്ത്രണ രേഖ വഴിയും അതിര്‍ത്തികള്‍ വഴിയും ഭീകരരെ കടത്തിവിട്ട് ഇന്ത്യയില്‍ തീവ്രവാദ ആക്രമണങ്ങള്‍ നടത്താന്‍ കഴിയില്ലെന്ന മുന്നറിയിപ്പാണ് ഇന്ത്യ പാകിസ്ഥാന് നല്‍കിയത്. ഓപ്പറേഷന് സിന്ദൂര്‍ എന്ന സൈനിക നടപടി ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും സൈനിക മേധാവികള്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഓപ്പറേഷന് സിന്ദൂര്‍ എന്ന സൈനിക നടപടിയിലൂടെ ആക്രമണത്തിന്റെ ഒരു പുതിയ തലമാണ് ഇന്ത്യ സൃഷ്ടിച്ചെടുത്തത്. രാഷ്ട്രീയമായും സൈനികമായും മാനസികവുമായ തന്ത്രത്തിലൂടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുക. അതിലൂടെ പാകിസ്ഥാനുമായുള്ള ബന്ധം പുനഃക്രമീകരിക്കുക എന്നതായിരുന്നു ഇന്ത്യയുടെ ഓപ്പറേഷന് സിന്ദൂറിന്റെ ലക്ഷ്യം.
പാകിസ്ഥാന് അതിര്‍ത്തി കടന്നുള്ള ഭീകരത പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കുന്നത് വരെ സിന്ധു നദീജല ഉടമ്പടി നിര്‍ത്തിവയ്ക്കും എന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഡ്രോണുകള്‍, മിസൈലുകള്‍, ദീര്‍ഘദൂര ആയുധങ്ങള്‍ എന്നിവ ഉള്‍പ്പെട്ട നാലു ദിവസത്തെ സംഘര്‍ഷം യുദ്ധസമാനമായ ഭീതിയാണ് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചത്. ഇതിന് പാകിസ്ഥാന് ഉത്തരവാദിയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.
പാകിസ്ഥാന് ഭീകരതയെ പിന്തുണയ്ക്കുന്നതിനുള്ള വില അനുഭവിക്കേണ്ടിവരും. ഓപ്പറേഷന് സിന്ദൂറിലൂടെ പാകിസ്ഥാന്റെ ഉള്ളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവസാനിക്കില്ലെങ്കിലും അതിര്‍ത്തി കടന്നുള്ള ഓരോ ഭീകര പ്രവര്‍ത്തനത്തിനും ഇന്ത്യ ശക്തമായി മറുപടി നല്‍കുമെന്ന താക്കീതാണ് ഓപ്പറേഷന് സിന്ദൂര്‍ എന്ന് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയ സൈനിക മേധാവികള്‍ പറഞ്ഞു. ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഖായ്, എയര്‍ മാര്‍ഷല്‍ എകെ. ഭാരതി, വൈസ് അഡ്മിറല്‍ എ എന്‍ പ്രമോദ്, മേജര്‍ ജനറല്‍ സന്ദീപ് എസ് ശാര്‍ദ തുടങ്ങിയവരാണ് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
പഹല്‍ഗാം ആക്രമണ ദിനമായ ഏപ്രില്‍ 22ന് സൗദി അറേബ്യയില്‍ ആയിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതിജ്ഞ എടുത്തിരുന്നു. ഇതേതുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഓപ്പറേഷന് സിന്ദൂര്‍ നടപ്പാക്കിയത്.
മെയ് ഏഴിന് ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ ഒന്‍പത് ഭീകര കേന്ദ്രങ്ങളിലെ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ഡിജിഎംഒ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഖായ് പറഞ്ഞു. കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍, പുല്‍വാമ സ്ഫോടനം എന്നിവയില്‍ പങ്കാളിത്തമുള്ള കൊടുംഭീകരരാണ് കൊല്ലപ്പെട്ടത്. പാക് സൈന്യത്തിലെ നാല്പതോളം സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് ഇന്ത്യന്‍ സൈനികര്‍ പോരാട്ടത്തില്‍ വീരമൃത്യു വരിച്ചു.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം












Click it and Unblock the Notifications