Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈയ്യും കാലും കെട്ടി ബിജെപിക്ക് വോട്ടു ചെയ്യിക്കണം.. യെദ്യൂരപ്പ കുടുങ്ങി!! നാട്ടുഭാഷയാണ് ക്ഷമിക്കണം

വോട്ടര്‍മാരുടെ കൈയ്യും കാലും കെട്ടി ബിജെപിക്ക് വോട്ടുചെയ്യിക്കണമെന്ന് യെദ്യൂരപ്പ

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പ ആളൊരു രസികനാണ്. ഇടയ്ക്കിടെ വെടിക്കെട്ട് തമാശകള്‍ അദ്ദേഹം പൊട്ടിക്കാറുമുണ്ട്. ഇത്തരമൊരു തമാശ പൊട്ടിച്ച് കുരുക്കിലായിരിക്കുകയാണ് യെദ്യൂരപ്പ ഇപ്പോള്‍. വേറൊന്നുമല്ല ബെലഗാവിയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുമ്പോള്‍ പറഞ്ഞ ഒരു പ്രസ്താവനയാണ് അദ്ദേഹത്തെ ശരിക്കും കുടുക്കിയിരിക്കുന്നത്. ഇത് വിശ്രമിക്കാനുള്ള സമയമല്ല. ആരെങ്കില്‍ വോട്ടുചെയ്യാരിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അത്തരക്കാരുടെ വീട്ടിലേക്ക് പോവുക. അവരുടെ കൈയ്യും കാലും കെട്ടി ബിജെപിയുടെ മഹന്തേഷ് ദൊദ്ദഗൗഡര്‍ക്ക് വോട്ടുചെയ്യിക്കണമെന്നാണ് യെദ്യൂരപ്പയുടെ ആഹ്വാനം ചെയ്തത്.

1

സംഭവം തമാശ രൂപത്തില്‍ പറഞ്ഞാണെങ്കിലും വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരിക്കുകയാണ്. ബെലഗാവിയിലെ കിട്ടൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ദൊദ്ദഗൗഡര്‍. യെദ്യൂരപ്പ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കര്‍ണാടകയില്‍ ബിജെപി തോല്‍ക്കാന്‍ പോവുകയാണെന്നും ജനങ്ങളെ അവരെ തള്ളിക്കളയുമെന്ന് ഭയന്നതിനാല്‍ അവര്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. അതേസമയം വിവാദം ശക്തമായതോടെ ന്യായീകരണവുമായി യെദ്യൂരപ്പ തന്നെ രംഗത്തെത്തിയിട്ടുണ്ട്. തന്റെ പരാമര്‍ശം തെറ്റായ രീതിയിലാണ് ഉള്‍ക്കൊണ്ടതെന്ന് യെദ്യൂരപ്പ പറഞ്ഞു.

2

ജനങ്ങളെ ഏത് വിധേനയും വോട്ടു ചെയ്യിക്കാന്‍ ബൂത്തിലെത്തിക്കണണെന്നാണ് പ്രസ്താവനയിലൂടെ ഉദ്ദേശിച്ചത്. അല്ലാതെ ബലപ്രയോഗത്തിലൂടെ കൊണ്ടുവരണമെന്നല്ല. താന്‍ ഒരു സാധാരണ കര്‍ഷക-ഗ്രാമീണ കുടുംബത്തില്‍ നിന്നാണ് വരുന്നത്. ഗ്രാമവാസികള്‍ ഇങ്ങനെയാണ് സംസാരിക്കുന്നത്. അത് മറ്റുള്ളവര്‍ക്ക് മനസിലാകണമെന്നില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. അതേസമയം യെദ്യൂരപ്പയെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിട്ടുണ്ട്. യെദ്യൂരപ്പയ്‌ക്കെതിരെ കോണ്‍ഗ്രസ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് മോദി ആരോപിച്ചു. അദ്ദേഹത്തിന്റെ പ്രായമോ പദവിയോ നോക്കാതെയാണ് അവര്‍ വിമര്‍ശിക്കുന്നത്. പാവങ്ങളുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ പോലും കോണ്‍ഗ്രസ് പരിഹസിച്ചു. സംസ്ഥാനത്തെ ദരിദ്രരായ ജനങ്ങള്‍ പരിഹസിക്കുന്നതിന് തുല്യമാണ് ഇതെന്നും മോദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+